April 27, 2025 |

ട്രംപിനെതിരേ നടന്ന വധശ്രമത്തെ അപലപിച്ചതിന് ജോണ്‍ ഹിങ്ക്‌ലി ജൂനിയര്‍ എന്തുകൊണ്ട് വിമർശിക്കപ്പെട്ടു ?

അതിനുള്ള ഉത്തരം റൊണാള്‍ റീഗന് നേരെ പാഞ്ഞ വെടിയുണ്ടയാണ്

കഴിഞ്ഞ ആഴ്ചയാണ് ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമമുണ്ടാകുന്നത്. 20 കാരനായ തോമസ് മാത്യു ക്രൂക്ക്സ് ട്രംപിന് നേരെ നിറ ഒഴിച്ചതും, സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ യുവ തലമുറ കാര്യമായി ചർച്ച ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഒരാൾ സമൂഹമാധ്യമങ്ങളിൽ ഇപ്രകാരം കുറിച്ചു. ”ആക്രമം ഒന്നിനുമുള്ള പരിഹാരമല്ല. പകരം സമാധാനത്തിന് അവസരം നൽകേണ്ടിയിരിക്കുന്നു.” ഇത്രമാത്രമാണ് അയാൾ കുറിച്ചത്. എന്നാൽ ജോൺ ഹിങ്ക്‌ലി ജൂനിയർ എന്ന വ്യക്തിയുടെ പോസ്റ്റ് വൈറൽ ആയെന്ന് മാത്രമല്ല പിന്തുണയേക്കാൾ വിമർശനമാണ് അയാൾ ഏറ്റു വാങ്ങിയത്. എന്തിനായിരുന്നു അയാൾ ഇത്രയധികം വിമർശനം ഏറ്റുവാങ്ങിയത്? John Hinckley about peace

43 വർഷങ്ങൾക്ക് മുൻപ് ജോൺ ആവർത്തിച്ച അതേ കുറ്റമാണ് 2024 ജൂലൈ 13-ന് തോമസ് മാത്യു ക്രൂക്ക്സും ആവർത്തിച്ചത്. മരണപ്പെടുന്നതിന് മുൻപ് ക്രൂക്സിന്റെ തോക്കിൽ നിന്ന് പാഞ്ഞ വെടിയുണ്ട ട്രംപിനെ പരിക്കേൽപ്പിച്ചു. എന്നാൽ അന്ന് ക്രൂക്ക്സിന് പകരം ജോൺ ആയിരുന്നു തോക്കേന്തിയത്, പരിക്കേറ്റത് അമേരിക്കയുടെ 40-ാം മത് പ്രസിഡന്റ് റൊണാൾഡ് റീഗനും.

1981 മാർച്ച് 31 ന് വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് വച്ചാണ് റീഗന് നേരെ കൊലപാതകശ്രമം ഉണ്ടാകുന്നത്. അന്ന് 25 വയസ്സുണ്ടായിരുന്ന ജോൺ മനോവിഭ്രാന്തിയിലൂടെ കടന്നു പോകുകയായിരുന്നു. ഇക്കാരണം ചൂണ്ടിക്കാണിച്ച് 1982-ൽ ഇയ്യാൾ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കാനും ഉത്തരവിട്ടു. 41 വർഷത്തോളം റീഗനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഇയ്യാൾ പോലീസിന്റെ നിരീക്ഷണത്തിൽ അവിടെ കഴിഞ്ഞു. നിലവിൽ 69 വയസ്സുള്ള ജോൺ പലപ്പോഴും ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും, മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അന്നത്തെ സംഭവത്തിൽ റീഗൻ രക്ഷപ്പെട്ടെങ്കിലും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡി എന്നന്നേക്കുമായി കിടപ്പിലായി. ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥനും വെടിയേറ്റിരുന്നു.

തടങ്കലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം നാടോടി സംഗീതത്തിന്റെ പരിശീലിനത്തിലും, ചിത്ര രചനയിലും മുഴുകിയിരിക്കുകയാണ് ജോൺ. 2022-ൽ തടങ്കൽ വ്യവസ്ഥകൾ നിരുപാധികം എടുത്തുകളഞ്ഞതോടെ പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിലാണ് അയാൾ. “ഞാനിപ്പോൾ സമാധാനത്തിന്റെ ഭാഗത്താണ്.” കണക്റ്റിക്കട്ട് റേഡിയോ സ്റ്റേഷന് നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് അക്രമണമല്ല സമാധനമാണ് വഴിയെന്ന് ജോൺ പറഞ്ഞു വയ്ക്കുന്നത്. ജൂലൈ 13-ന് പെൻസിൽവാനിയയിലെ ബട്ലറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. വെടിയുതിർത്ത തോമസ് മാത്യു ക്രൂക്ക്സിനെ സംഭവസ്ഥലത്ത് വച്ച് തന്നെ സ്നൈപ്പർമാർ കൊലപ്പെടുത്തി. അക്രമണത്തിൽ ട്രംപിൻ്റെ വലതു ചെവിക്ക് പരിക്കേറ്റു. കൂടാതെ ട്രംപിന്റെ പിന്നിലായി വേദിയിലുണ്ടായിരുന്ന 50 കാരനായ അനുയായികളിലൊരാൾ വെടിയേറ്റു മരിച്ചു, മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ജോൺ കുറിപ്പ് എക്‌സിൽ പങ്കു വച്ചത്. 3 മില്യൺ ആളുകളാണ് ആ പോസ്റ്റ് കണ്ടത്. John Hinckley about peace

Content summary; John Hinckley Jr who tried to assassinate Ronald Reagan tweeted about peace in wake of Trump assassination attempt

Leave a Reply

Your email address will not be published. Required fields are marked *

×