ജോജു ജോർജിന്റെ ഏറ്റവും പുതിയ സിനിമയായ പണിയുടെ റിവ്യു ഫേസബുക്കിൽ പങ്കുവച്ചയാൾക്കെതിരെ ഭീഷണിയുമായി നടൻ. ഗവേഷക വിദ്യാർഥിയായ ആദർശ് എച്ച് എസിനെയാണ് ജോജു ഭീഷണിപ്പെടുത്തിയത്. ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ജോജു വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോർഡ് ആദർശ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മുന്നിൽ വരാൻ ധൈര്യമുണ്ടോയെന്നും നേരിൽ കാണാമെന്നുമൊക്കെയാണ് ജോജു ഫോണിൽ ആദർശിനോട് ചോദിക്കുന്നത്. സിനിമാ റിവ്യൂസ് താൻ സ്ഥിരം ചെയ്യാറുള്ളതാണെന്നും ജോജുവിനെപ്പോലെ ഒരാൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആദർശിന്റെ മറുപടി. ഓഡിയോ വൈറൽ ആയതിന് പിന്നാലെ വിശദീകരണവുമായി ജോജുവും രംഗത്തെത്തിയിട്ടുണ്ട്.joju george respond to his viral abusive call to a reviewer
“ആ ഫോൺ കോൾ ഞാൻ തന്നെ വിളിച്ചതാണ്. കുറച്ച് കാര്യങ്ങൾ പറയണമെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോൾ വന്നത്. പണി എന്ന സിനിമയെ സംബന്ധിച്ച് ഞാൻ രക്ഷപെട്ട സന്തോഷത്തിലാണ്. ഒരുപാട് പൈസ ഇൻവെസ്റ്റ് ചെയ്ത സിനിമയാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളിലെ ഡീഗ്രേഡിംഗ് നമ്മളെ വളരെ തളർത്തി. പക്ഷേ പ്രേക്ഷകർ ആ സിനിമ ഏറ്റെടുത്തു. അതിന് ശേഷം സിനിമയുടെ പ്രിൻറുകൾ വന്നു പല സൈറ്റുകളിലും. ഒരുപാട് റിവ്യൂസ് വന്നിട്ടുണ്ട് നെഗറ്റീവ് ആയിട്ട്. ഞാൻ ഒരാളെപ്പോലും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്. എൻറെ സിനിമ ഇഷ്ടമല്ല എങ്കിൽ ഇഷ്ടമല്ല എന്നുതന്നെ പറയണം. പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും കമൻറുകളിൽ പലരോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. ഈ സിനിമയെപ്പറ്റി മോശം പറഞ്ഞിട്ടുള്ള ഒരാളെപ്പോലും ഞാൻ വിളിച്ചിട്ടില്ല. റിവ്യൂവിൻറെ പേരിലല്ല അദ്ദേഹത്തെ വിളിച്ചത്. പക്ഷേ ഒരുപാട് സ്ഥലങ്ങളിൽ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. അത് ബോധപൂർവ്വം ഒരാൾ ചെയ്യുന്നതാണ്. അപ്പോൾ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. കാരണം എൻറെ രണ്ട് വർഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകൾ വച്ചിട്ട് നിയമപരമായി ഞാൻ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരു കഥയുടെ സ്പോയിലർ പ്രചരിപ്പിക്കുക റിവ്യൂ ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് അയാൾ എഴുതിയിട്ടുള്ളത്” എന്നായിരുന്നു ജോജുവിന്റെ വീഡിയോ സന്ദേശത്തിലൂടെയുള്ള പ്രതികരണം.
സിനിമയെപ്പറ്റി അഭിപ്രായം പറയുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് ആദർശ് ജോജുവിനോട് പറയുന്നുണ്ട്. ഒരു സിനിമ പണം നൽകി കണ്ടയാൾക്ക് അതിനെപ്പറ്റി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട് എന്നാണ് ഫോൺ കോളിൽ ആദർശ് വ്യക്തമാക്കുന്നത്. joju george respond to his viral abusive call to a reviewer
content summary; joju george respond to his viral abusive call to a reviewer