May 20, 2025 |

കെനിയ എയര്‍പോര്‍ട്ട് അദാനി ഏറ്റെടുക്കുന്നതിനെതിരെയുള്ള ഉദ്യോഗസ്ഥരുടെ പ്രതിഷേധം ഒത്തുതീർപ്പിലേക്ക്.

കെനിയന്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു.

ആയിരക്കണക്കിന് യാത്രക്കാരെ വലക്കുകയും, നിരവധി വിമാന സര്‍വീസുകള്‍ റദ്ധാക്കന്‍ കാരണമാവുകയും ചെയ്ത കെനിയന്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ ധാരണയിലെത്തിയതിനാലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ട്രേഡ് യൂണിയന്‍ ഓര്‍ഗനൈസേഷനും ഇടനിലക്കാരായി നിന്നാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. തര്‍ക്കങ്ങളെല്ലാം പരിഹരിച്ചു സാധാരണ എയര്‍പോര്‍ട്ടായി പ്രവര്‍ത്തിക്കാനാണ് അന്തിമ തീരുമാനം.kenyatta airport adani strike over

തടസങ്ങള്‍ അവസാനിച്ചു, എയര്‍പോര്‍ട്ട് ജോലിക്കാര്‍ തിരികെ ജോലിയും പ്രവേശിച്ചു, നെയ്‌റോബിയയിലെ ജോമോ കെനിയാറ്റ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായും കെനിയന്‍ ഗതാഗത മന്ത്രി ഡേവിസ് ചിര്‍ചിര്‍ വ്യക്തമാക്കി.

ജോമോ കെനിയാറ്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ത്യന്‍ കമ്പനിയായ അദാനിക്ക് 1.85 ബില്യണ്‍ ഡോളറിന് 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. അദാനിക്ക് എയര്‍പോര്‍ട്ട് പാട്ടത്തിനു നല്‍കുന്ന കാര്യത്തിലും വിയോജിപ്പുള്ള ഏതു തീരുമാനവും നിരസിക്കാനുള്ള അധികാരം നല്‍കുന്ന കര്‍ത്യവും പരാമര്‍ശിക്കുന്ന കരാറില്‍ ഒപ്പുവച്ച ശേഷമാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പിനു തയ്യാറായത്. kenyatta airport adani strike over

നിക്ഷേപ ഇടപാടിന്റെ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പത്ത് ദിവസത്തിനുള്ളില്‍ അടുത്ത നടപടി തീരുമാനിക്കുന്നതിന് മുമ്പ് അവ പഠിക്കുമെന്നും സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ സെക്രട്ടറി ജനറല്‍ ഫ്രാന്‍സിസ് അത്വോളി പറഞ്ഞു. അര്‍ദ്ധരാത്രിയില്‍ ആരംഭിച്ച വ്യോമയാന തൊഴിലാളി യൂണിയന്‍ പണിമുടക്ക് വിമാന സര്‍വീസുകളെ സാരമായി ബാധിച്ചെങ്കിലും രാവിലെ 7:00 മണിയോടെ ‘മിനിമല്‍ ഓപ്പറേഷന്‍സ്’ പുനരാരംഭിച്ചു. എന്നിരുന്നാലും, കാലതാമസവും ചെറിയ തടസങ്ങളും തുടര്‍ന്നു. എയര്‍പ്പോട്ടില്‍ കുടുങ്ങിപ്പോയ യാത്രക്കാര്‍ സ്‌ക്രീനിംഗ് നടപടിക്രമത്തെക്കുറിച്ച് ധാരണയില്ലാതെ രാത്രി മുഴുവന്‍ കാത്തിരുന്നു. kenyatta airport adani strike over

ജെ കെ ഐ എ അദാനിക്ക് പാട്ടത്തിന് നല്‍കുന്നത് തൊഴില്‍ നഷ്ടത്തിനും നികുതിദായകരുടെ ഭാവി ലാഭം കവര്‍ന്നെടുക്കുന്നതിനും ഇടയാക്കുമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. വ്യവസ്ഥകള്‍ ഇപ്പോഴും ചര്‍ച്ചയിലാണെന്നും കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ജെ കെ ഐ എ നവീകരിക്കുന്നതിന് ആവശ്യമായ കരാറിനെ സര്‍ക്കാര്‍ ന്യായീകരിക്കുകയാണ്. 2022-2023ല്‍ 8.8 ദശലക്ഷം യാത്രക്കാരെയും 380,000 ടണ്‍ ചരക്കുകളും കൈകാര്യം ചെയ്ത ജെ കെ ഐ എ, പലപ്പോഴും വൈദ്യുതി മുടക്കവും മേല്‍ക്കൂര ചോര്‍ച്ചയും അനുഭവിക്കുന്നു. രണ്ടാമത്തെ റണ്‍വേ കൂട്ടിച്ചേര്‍ക്കാനും, പാസഞ്ചര്‍ ടെര്‍മിനല്‍ നവീകരിക്കാനും വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അദാനി ശ്രമിക്കുന്നു. കെനിയയുടെ സമ്പദ്‌വ്യവസ്ഥയില്‍ ടൂറിസം ഗണ്യമായ സംഭാവന നല്‍കുന്നു, 2022ല്‍ പുറത്തുവിട്ട കണക്ക് പ്രകാരം ജിഡിപിയുടെ 10% വരും.

Content summary; jomo kenyatta airport adani strike over

Tags:

Leave a Reply

Your email address will not be published. Required fields are marked *

×