കുട്ടികളുടെ പുസ്തകങ്ങൾക്കുള്ള യോട്ടോ കാർനെഗീ മെഡൽ സ്വന്തമാക്കി ജോസഫ് കൊയ്‌ലോ. പുരസ്‌കാരം നേടുന്ന പ്രഥമ ബ്രിട്ടീഷ് വംശജനായ കറുത്ത വർഗ്ഗകാരനാണ് അദ്ദേഹം. മനോഹരമായ വിവരണങ്ങൾ കൊണ്ട് ശ്രദ്ധേയമായ “ദി ബോയ് ലോസ്റ്റ് ഇൻ ദി മെയ്സ്” എന്ന രചനക്കാണ് അവാർഡ്.
കേറ്റ് മിൽനറാണ് പുസ്തകം ചിത്രീകരിച്ചത്, അവാർഡ് പൂർണ്ണമായും ലൈബ്രേറിയൻമാരാണ് തീരുമാനിച്ചത്.സ്‌കൂളിൽ വെച്ച് തീസസിൻ്റെ മിത്ത് പഠിച്ച ശേഷം, ഏറെ നാളായി നഷ്ടപ്പെട്ട സ്വന്തം പിതാവിനെ അന്വേഷിക്കാൻ ഇറങ്ങി പുറപ്പെടുന്ന ഒരു ആൺകുട്ടിയെക്കുറിച്ചാണ് നോവൽ. “എനിക്ക് വലിയ അർത്ഥമുള്ള ഒരു നോവലാണിത്,” കൊയ്‌ലോ പറഞ്ഞു. “ബാലസാഹിത്യത്തിനുള്ള യുകെയുടെ അംഗീകാരം ലഭിച്ചതിൽ സന്തോഷം തോന്നുന്നു.” അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ കൃതികൾക്കുള്ള സമ്മാന ജേതാവായി അറിയപ്പെടുമ്പോൾ, യുകെയിലെ എല്ലാ പ്രാദേശിക പ്രദേശങ്ങളിലും ഗ്രന്ഥശാലയിൽ അദ്ദേഹം ചേർന്നു. ലൈബ്രേറിയൻമാരുടെ അഭിനിവേശം, വൈദഗ്ധ്യം, സർഗ്ഗാത്മകത എന്നിവയെ അദ്ദേഹം പ്രശംസിച്ചു, താൻ സന്ദർശിച്ച എല്ലാ ലൈബ്രറികളിലും ഈ ഗുണങ്ങൾ ഒന്നുതന്നെയാണെന്ന് പറഞ്ഞു. ലൈബ്രേറിയന്മാർ തൻ്റെ പുസ്തകം “ദി ബോയ് ലോസ്റ്റ് ഇൻ ദ മേസ്” കാർണഗീ മെഡലിനായി തിരഞ്ഞെടുത്തതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിരുന്നു.
ആരോൺ ബെക്കർ തൻ്റെ “ദി ട്രീ ആൻഡ് ദി റിവർ” എന്ന പുസ്തകത്തിന് ചിത്രീകരണത്തിനുള്ള യോട്ടോ കാർണഗീ മെഡൽ നേടി. ഈ പുസ്തകത്തിൽ വാക്കുകൾ നൽകിയിട്ടില്ല. പക്ഷേ അതിൻ്റെ മനോഹരവും സാർവത്രികമായി ചിത്രങ്ങളിലൂടെയാണ് കഥ പറയുന്നത്.
സമ്മാനം നേടുന്നത് ബഹുമതിയാണെന്നും വാക്കുകളില്ലാത്ത പുസ്തകങ്ങളുടെ പ്രാധാന്യത്തെയാണ് അവാർഡ് പ്രതിഫലിപ്പിക്കുന്നതെന്നും ആരോൺ ബെക്കർ പറഞ്ഞു. വായനക്കാർ അവരുടെ സമയമെടുത്ത് കഥകൾ അവരുടേതായ രീതിയിൽ മനസ്സിലാക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറയുന്നു. വാക്കുകൾക്കപ്പുറം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല, പുസ്തകങ്ങൾ എല്ലാവർക്കും ഇഷ്ട്ടപെടുമെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് അദ്ദേഹം പറയുന്നു. വിക്ടോറിയ കോളേജ് ബെൽഫാസ്റ്റിലെ ലൈബ്രേറിയൻ മൗറ ഫാരെല്ലിയാണ് രണ്ട് സമ്മാനങ്ങളുടെയും ജഡ്ജിംഗ് പാനൽ അധ്യക്ഷനായത്. രണ്ട് വിജയികളുടെയും പുസ്തകങ്ങൾ “ഭാവനയെ പ്രചോദിപ്പിക്കുകയും യുവ വായനക്കാരെ ശാക്തീകരിക്കുകയും ചെയ്യുന്നു. അവ മനോഹരമായ ആവേശം ജനിപ്പിക്കുന്ന പുസ്തകങ്ങളാണ്”, ഫാരെല്ലി പറഞ്ഞു.
ദി ബോയ് ലോസ്റ്റ് ഇൻ ദ മെയ്‌സിനെ “അസാധാരണമായ ഒരു നോവൽ” അനുഭവം എന്നാണ് അവർ വിശേഷിപ്പിച്ചത്, ഒരുപാട് തലങ്ങളുള്ള ഇമ്മേഴ്‌സീവ് റീഡ്” ആണ് കൃതി. കൂടാതെ ദി ട്രീ ആൻഡ് ദി റിവർപ്രകൃതിയുടെയും മനുഷ്യരാശിയുടെ സ്വാധീനത്തിൻ്റെയും മനോഹരമായ ദൃശ്യ വിവരണത്തിനാണ് വായനക്കാരെ ക്ഷണിക്കുന്നത്. ആ ലാൻഡ്സ്കേപ്പുകളിൽ വയനാക്കാർ ലയിച്ചുചേരുന്നു.” ഫാരെല്ലി പറഞ്ഞു. കൊയൽഹോയ്ക്കും ബെക്കറിനും 5,000 പൗണ്ടും പ്രത്യേകം കമ്മീഷൻ ചെയ്ത സ്വർണ്ണ മെഡലുമാണ് ലഭിക്കുക. സ്‌കൂളുകളിലെയും ലൈബ്രറികളിലെയും വായനാ ഗ്രൂപ്പുകളിൽ നിന്നുള്ള കുട്ടികളും അവർ തിരഞ്ഞെടുത്ത വിജയികൾക്ക് വോട്ട് ചെയ്തിരുന്നു.
1936-ൽ എഴുത്തിനും 1955-ൽ ചിത്ര കഥക്കുമാണ് മെഡലുകൾ നൽകിയത്. ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങളും അവാർഡിൽ ഉൾപ്പെടുത്തും. സി എസ് ലൂയിസ്, പെനലോപ്പ് ലൈവ്‌ലി, ഫിലിപ്പ് പുൾമാൻ എന്നിവരായിരുന്നു കഥ വിഭാഗത്തിലെ മുൻ ജേതാക്കൾ. റെയ്മണ്ട് ബ്രിഗ്‌സ്, ഷെർലി ഹ്യൂസ്, ക്വെൻ്റിൻ ബ്ലേക്ക് എന്നിവരായിരുന്നു ചിതകഥ വിജയികൾ.
Content summary; Joseph Coelho novel wins Carnegie medal for children’s writing