മലയാള ദിനപത്രങ്ങളില്‍ പ്രചരിക്കപ്പെട്ട ‘നോട്ടേ വി; ഇനി ഡിജിറ്റല്‍ കറന്‍സി’ പരസ്യത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി. മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഇത്തരം പരസ്യങ്ങള്‍ വെല്ലുവിളിയാണെന്നും പരസ്യം സാമ്പത്തിക മേഖലയില്‍ ആശങ്ക സൃഷ്ടിച്ചുവെന്നുമാണ് വ്യാപാര വ്യവസായി ഏകോപന സമിതിയുടെ വിമര്‍ശനം.Journalism loses its credibility, vyapari vyavasayi ekopana samithi against news papers front page advertisement
ഭാവനയില്‍ സൃഷ്ടിച്ചത് എന്ന പേരില്‍, സര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ് ബാങ്കും ധനമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രതിപക്ഷ നേതാവിന്റെ ഓഫിസും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പേരുകള്‍ ദുരുപയോഗം ചെയ്തും, തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായി സംസ്ഥാന പ്രസിഡന്റ് എസ്എസ് മനോജ് പറഞ്ഞു. മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയ യൂണിവേഴ്‌സിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളെ പൂര്‍ണമായി വിശ്വസിക്കുന്ന കേരളീയ സമൂഹത്തോട് പുലര്‍ത്തേണ്ട ഉത്തരവാദിത്തം ഈ പരസ്യത്തിലൂടെ മാധ്യമങ്ങള്‍ ഒരു പരിധിവരെ മറന്നുപോയതായും അദ്ദേഹം കുറ്റപ്പെടുത്തി.
കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു മലയാള പത്രങ്ങളെല്ലാം ഒന്നാം പേജില്‍ നല്‍കിയത്. 2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കുമെന്ന ഭാവനയിലായിരുന്നു പരസ്യം. എന്നാല്‍ പത്രം വായിച്ച പലര്‍ക്കും ഇത് പരസ്യമാണെന്ന് മനസ്സിലായില്ല.
ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ, കള്ളപ്പണം പൂര്‍ണമായും തടയുക, സാമ്പത്തികരംഗം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനം. ഭാവിയിലെ സാമ്പത്തിക ഇടപാടുകള്‍ ക്രിപ്‌റ്റോ കറന്‍സിയുടേതാണെന്നും, പരാമ്പരാഗത സാമ്പത്തിക ഇടപാടുകളെ ബ്ലോക്ക് ചെയിനിന്റെ അത്യാധുനിക ലോകവുമായി സമന്വയിപ്പിക്കാനുള്ള ആദ്യപടിയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സിയെന്നും സാമ്പത്തി നൊബേല്‍ പുരസ്‌കാര ജേതാവ് ഡോ. റിന പട്ടേലിന്റെ അഭിപ്രായത്തോടെയാണ് വാര്‍ത്ത അവസാനിക്കുന്നത്. ഇതെല്ലാമായതോടെ വായനക്കാരില്‍ ഏറെപ്പേരും വീണ്ടും ഒരു നോട്ട് നിരോധനത്തെ കുറിച്ചാണ് ചിന്തിച്ചുകൂട്ടിയത്.
കടലിനടിയിലെ ഓഷ്യാനസ് നഗരത്തിലെ ആള്‍ താമസവും, കേരളത്തിലെ റോബോ മന്ത്രിയുടെ ഒന്നാം വാര്‍ഷികവും, ഫിഫ ഗോളാന്തര കപ്പ് ഫൈനല്‍ കണ്ടത് 500 കോടി ആരാധകര്‍ തുടങ്ങി വായനക്കാരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.
പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പരസ്യത്തിനെതിരെ സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തുവന്നത്.Journalism loses its credibility, vyapari vyavasayi ekopana samithi against news papers front page advertisement
Content Summary: Journalism loses its credibility, vyapari vyavasayi ekopana samithi against news papers front page advertisement