June 13, 2026 |
Avatar
Share on

ഫേസ്ബുക്കിലെ ‘സാത്താന്റെ സന്തതികള്‍’ക്കെതിരെ ജോയി മാത്യൂ

അഴിമുഖം പ്രതിനിധി സോഷ്യല്‍ മീഡിയയിലെ വര്‍ഗീയതയുടെ പ്രചാരകര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയി മാത്യു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവയിലെ നര്‍മം പോലും മനസിലാകാതെ സാത്താന്റെ സന്തതികള്‍ വര്‍ഗീയതയുടെ വിഷം ചീറ്റുകയാണെന്നു ജോയി മാത്യു പറയുന്നു. പുസ്തകം വായിക്കാത്തവരും അസംതൃപ്തമായ ജീവിതം നയിക്കുന്നവരും ലൈംഗിക അപരിഷ്‌കൃതരും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരുമാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും ഇവരാരും ജീവിതത്തില്‍ ഒരാള്‍ക്കു പോലും നന്മ ചെയിട്ടില്ലാത്തവരാണെന്നും ജോയി മാത്യു കുറ്റപ്പെടുത്തുന്നു. ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;  കഴിഞ ദിവസത്തെ […]

അഴിമുഖം പ്രതിനിധി

സോഷ്യല്‍ മീഡിയയിലെ വര്‍ഗീയതയുടെ പ്രചാരകര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയി മാത്യു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവയിലെ നര്‍മം പോലും മനസിലാകാതെ സാത്താന്റെ സന്തതികള്‍ വര്‍ഗീയതയുടെ വിഷം ചീറ്റുകയാണെന്നു ജോയി മാത്യു പറയുന്നു.

പുസ്തകം വായിക്കാത്തവരും അസംതൃപ്തമായ ജീവിതം നയിക്കുന്നവരും ലൈംഗിക അപരിഷ്‌കൃതരും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരുമാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും ഇവരാരും ജീവിതത്തില്‍ ഒരാള്‍ക്കു പോലും നന്മ ചെയിട്ടില്ലാത്തവരാണെന്നും ജോയി മാത്യു കുറ്റപ്പെടുത്തുന്നു.

ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; 

കഴിഞ ദിവസത്തെ ഒരു പോസ്റ്റിനു എനിക്ക് കിട്ടിയ മറുപടികളില്‍ നിന്നും ഒരു കാര്യം എനിക്ക് പിടികിട്ടി ,വര്‍ഗ്ഗീയതയുടെ വിഷം പേറുന്ന സാത്താന്റെ സന്തതികള്‍ക്ക് മര്യാദക്കു മലയാളമോ ഇംഗ്ലീഷോ എന്നല്ല ഒരു ഭാഷയും വൃത്തിയായി എഴുതാന്‍ അറിയില്ല ,അധികവും മംഗ്ലീഷുകാരാണ്. അതിനര്‍ത്ഥം അവറ്റകള്‍ പലതും പത്താംക്ലാസ് പസ്സാവുകയോ, പുസ്തകം വായിക്കുകയോ, മനുഷ്യര്‍ക്ക് എന്തെങ്കിലും നന്മ ചെയ്യുകയോ എന്തിന്, നര്‍മ്മം എന്തെന്ന് കേട്ടറിവ് പോലും ഇല്ലാത്തവരാണ്. എല്ലാംകൊണ്ടും അസംതൃപ്തരും അസൂയാലുക്കളും അയല്‍ക്കാരെ സ്‌നേഹിക്കാത്തവരും, ലൈംഗികമായി അപരിഷ്‌കൃതരും സര്‍വവോപരി വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരുമായിട്ടാണ് എനിക്ക് തോന്നിയത്. ദയവായി ഇത്തരം മനുഷ്യര്‍ എന്റെ പേജില്‍ വന്ന് നിരങ്ങരുത്, ഒരപേക്ഷയാണ്. നിരങ്ങിയവര്‍ക്കുള്ള പണി മിടുക്കന്മാരും, പുസ്തകം വായിക്കുന്നവരും, മനുഷ്യനെ സ്‌നേഹിക്കുന്നവരുമായ കുട്ടികള്‍ തരുന്നത് കാണുമ്പോളാണ് എന്റെ പ്രഭാതങ്ങള്‍ ഊര്‍ജ്ജസ്വലങ്ങളാകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

×