July 18, 2026 |
Share on

ഇങ്ങനെ പോയാല്‍ ഈ പാര്‍ട്ടിയെ ആരും സ്‌നേഹിച്ചുപോകും; ജോയ് മാത്യു

അഴിമുഖം പ്രതിനിധി വ്യവസായവകുപ്പ് മുന്‍ മന്ത്രി ഇ പി ജയരാജന്റെ രാജി തീരുമാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. മൂല്യങ്ങള്‍ നഷ്ടപ്പെട്ട കാലത്ത് ജയരാജന്റെ രാജി ധാര്‍മികത ഇനിയും നശിച്ചിട്ടില്ല എന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നാണു ജോയ് മാത്യു പറയുന്നുത്. ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ജനങ്ങളാണു യഥാര്‍ത്ഥ ശക്തി എന്ന് ഒരു പാര്‍ട്ടി എപ്പോള്‍ തിരിച്ചറിയുന്നുവോ അന്നു മുതല്‍ ആ പാര്‍ട്ടിയുടെ ഭാവി ജനഹൃദയങ്ങളില്‍ സുസ്ഥിരമാവുകയാണ്. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിട്ടും ഞൊണ്ടി […]

അഴിമുഖം പ്രതിനിധി

വ്യവസായവകുപ്പ് മുന്‍ മന്ത്രി ഇ പി ജയരാജന്റെ രാജി തീരുമാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. മൂല്യങ്ങള്‍ നഷ്ടപ്പെട്ട കാലത്ത് ജയരാജന്റെ രാജി ധാര്‍മികത ഇനിയും നശിച്ചിട്ടില്ല എന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നാണു ജോയ് മാത്യു പറയുന്നുത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനങ്ങളാണു യഥാര്‍ത്ഥ ശക്തി എന്ന് ഒരു പാര്‍ട്ടി എപ്പോള്‍ തിരിച്ചറിയുന്നുവോ അന്നു മുതല്‍ ആ പാര്‍ട്ടിയുടെ ഭാവി ജനഹൃദയങ്ങളില്‍ സുസ്ഥിരമാവുകയാണ്. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിട്ടും ഞൊണ്ടി ന്യായം പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങിയ മുന്‍ ഗവണ്‍മെന്റിനുള്ള ശക്തമായ മറുപടി മാത്രമല്ല ഇ.പി .ജയരാജന്‍ എന്ന മന്ത്രിയുടെ രാജി. മറിച്ച് ഭരണത്തിലെ സുതാര്യതയുടെ വിളംബരം കൂടിയാണത്.

അഞ്ചു വര്‍ഷം ഭരിക്കുവാന്‍ ജനങ്ങള്‍ നിങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാട്ടുവാനും ജങ്ങള്‍ക്ക് അവകാശമുണ്ട്; തെറ്റു തിരുത്താന്‍ നിങ്ങള്‍ക്കും.

ഒരു മന്ത്രിയുടെ രാജി ഖജനാവ് കൊള്ളയടിച്ചതിനല്ല, മുന്‍ സര്‍ക്കാരുകള്‍ തുടര്‍ന്നുവന്നിരുന്ന രീതിയില്‍, അതിലെ ചതിക്കുഴി കാണാതെ വീണുപോയി എന്നതും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മൂല്യങ്ങള്‍ നഷ്ടം വന്ന വര്‍ത്തമാനകാലത്ത് ജയരാജന്‍ എന്ന മന്ത്രിയുടെ രാജി ധാര്‍മ്മികത ഇനിയും നശിച്ചിട്ടില്ല എന്ന് പ്രതീക്ഷിക്കാന്‍ ജനങ്ങള്‍ക്ക് വക നല്‍കുന്നു. ഇങ്ങിനെ പോയാല്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുവാന്‍ ധീരത കാണിക്കുന്ന ഈ പാര്‍ട്ടിയെ ആരും സ്‌നേഹിച്ചു പോകും

Tags:

Leave a Reply

Your email address will not be published. Required fields are marked *

×