June 18, 2025 |

മസ്‌ക് എന്താണ് ചെയ്യുന്നതെന്ന് അറിയണം; ‘ഡോജ്’ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് കോടതി

‌ഇലോൺ മസ്‌കിനോടും കാര്യക്ഷമത വകുപ്പിനോടും ജീവനക്കാരുടെ വിവരങ്ങളും മറ്റ് അടിസ്ഥാന കാര്യങ്ങളും വെളിപ്പെടുത്തുന്ന രേഖകൾ ആവിശ്യപ്പെട്ട് ഫെഡറൽ കോടതി.

‌ഇലോൺ മസ്‌കിനോടും കാര്യക്ഷമത വകുപ്പിനോടും ജീവനക്കാരുടെ വിവരങ്ങളും മറ്റ് അടിസ്ഥാന കാര്യങ്ങളും വെളിപ്പെടുത്തുന്ന രേഖകൾ ആവിശ്യപ്പെട്ട് ഫെഡറൽ കോടതി. ഇതോടൊപ്പം തന്നെ ഫെഡറൽ ഗവൺമെന്റ് നടത്താനിരിക്കുന്ന ചെലവ് ചുരുക്കൽ പരിപാടിയുമായി ബന്ധപ്പെട്ട രേഖകളും പുറത്ത് വിടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

സെനറ്റ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥർക്കുള്ള അധികാരങ്ങളെ മസ്‌ക് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 ഡെമോക്രാറ്റിക് സ്‌റ്റേറ്റ് അറ്റോർണി ജനറൽമാർ നൽകിയ കേസിന്റെ ഭാഗമായാണ് ഡോജിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രേഖകൾ നൽകാൻ കോടതി ഉത്തരവിട്ടത്.

മസ്‌കിന്റെ അധികാരം നിർണയിക്കുന്നതിനും ഡോജിന്റെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണോ എന്നും അവസാനിപ്പിക്കേണ്ടതുണ്ടോ എന്നും പരിശോധിക്കുന്നതിന് സ്‌റ്റേറ്റ് അറ്റോർണി ജനറലിന് രേഖകൾ ആക്‌സസ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

ആഴ്ച്ചകളായി ഡോജ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതും, അതിലെ മസ്‌കിന്റെ പങ്ക് എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണ് മസ്‌ക്. അദ്ദേഹം ”പ്രത്യേക സർക്കാർ ജീവനക്കാര”നായതിനാൽ സാമ്പത്തിക കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

വകുപ്പ് മേധാവികളായി പ്രവർത്തിക്കുന് സർക്കാർ ഉദ്യോഗസ്ഥരെ പ്രസിഡന്റ് നാമനിർദേശം ചെയ്യുകയും സെനറ്റ് സ്ഥിരീകരിക്കുകയും വേണമെന്ന ഭരണഘടനാ വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് നിലവിലെ കേസ്.

മസ്‌ക് സീനിയർ അഡൈ്വസറാണ് എന്ന നിലയിൽ എക്‌സിക്യൂട്ടീവ് പ്രത്യേകാവകാശം ആവിശ്യപ്പെട്ടുകൊണ്ട് വൈറ്റ് ഹൗസ് മസ്‌കിന്റെ വിവരങ്ങൾ തേടുന്നത് തടയാൻ ശ്രമിച്ചു. എന്നാൽ രേഖകൾക്കായുള്ള അഭ്യർത്ഥനകൾ വിശാലമല്ലെന്നും എക്‌സിക്യൂട്ടിവ് ബ്രാഞ്ചിന് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

രണ്ട് ദിവസത്തിൽ ഡോജ് നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. ഡോജിന് പരിധിയിലധികം അധികാരങ്ങളുണ്ടെന്നും, അതിന്റെ പൊതു രേഖകൾ തയ്യാറാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

content summary; Judge orders Elon Musk and Doge to release records on cost-cutting efforts

Leave a Reply

Your email address will not be published. Required fields are marked *

×