സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ റെയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര റെയിൽവെ മന്ത്രാലയം ആവശ്യപ്പെട്ട നിലയിൽ അടിസ്ഥാന പദ്ധതിയിൽ മാറ്റം വരുത്താൻ ആകില്ലെന്നാണ് കത്തിലൂടെ അറിയിച്ചത്. അതിവേഗ തീവണ്ടികൾക്ക് പ്രത്യേക ലൈൻ തന്നെ വേണമെന്നും ഇതിനായി സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിൻ ഓടിക്കാൻ കഴിയും വിധം മാറ്റം വരുത്താൻ കഴിയില്ലെന്നും കെ റെയിൽ വിശദീകരിക്കുന്നു. റെയിൽവേ ഭൂമിയാണ് പ്രശ്നമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നും കെ റെയിൽ കത്തിൽ അറിയിച്ചിട്ടുണ്ട്. അതേസമയം റെയിൽവെയുടെ ബദൽ നിർദേശം തള്ളി മെട്രോ മാനും ബിജെപി നേതാവുമായ ഇ ശ്രീധരനും രംഗത്ത് വന്നു. ബ്രോഡ്ഗേജ് പാതാ നിർദേശം അപ്രയോഗികമെന്നായിരുന്നു ഇ ശ്രീധരൻ്റെ നിലപാട്.
ഡെഡിക്കേറ്റഡ് സ്റ്റാൻഡ് എലോൺ സ്പീഡ് കോറിഡോറായി തന്നെ സിൽവർ ലൈൻ നിലനിർത്തണണെന്നാണ് കെ റെയിലിൻ്റെ ആവശ്യം. അതിവേഗ ട്രെയിനിനായി പ്രത്യേക അതിവേഗ പാത വേണം. വന്ദേഭാരതിനും ചരക്ക് വണ്ടികൾക്കുമായി ബ്രോഡ് ഗേജാക്കി മാറ്റണമെന്ന നിർദ്ദേശമായിരുന്നു റെയിൽവെ ബോർഡ് വെച്ചത്. അത് കെറെയിൽ തള്ളി. നിലവിലെ പാതക്ക് സമാന്തരമായി മറ്റൊരുപാത അപ്രായോഗികമന്നാണ് നിലപാട്.
സ്റ്റാൻഡേർഡ് ഗേജിൽ തന്നെ പ്രത്യേക പാത വേണമെന്ന നിലപാടിനൊപ്പമാണ് ഇ ശ്രീധരൻ. ശ്രീധരൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്ത് റെയിൽവെ ബോർഡിൻറെ ബദൽ നിർദ്ദേശങ്ങൾ തള്ളിക്കൊണ്ടാണ്. മെട്രോമാൻറെ പിന്തുണ കെ റെയിലിനും സംസ്ഥാന സർക്കാറിന് രാഷ്ട്രീയമായി നേട്ടമാണ്.
ഭൂമി ഏറ്റെടുക്കലിൽ മാറ്റത്തിന് തയ്യാറെന്ന് കെ റെയിൽ സന്നദ്ധത അറിയിക്കുന്നുണ്ട്. റെയിൽവെയുടെ 108 ഹെക്ടർ ഭൂമിയാണ് സിൽവർലൈനിന് വേണ്ടത്. ഇത് വിട്ടുതരാൻ തയ്യാറല്ലെങ്കിൽ അലൈൻമെൻറ് മാറ്റാമെന്നാണ് നിർദ്ദേശം. അങ്ങിനെയെങ്കിൽ കൂടുതൽ ഭൂമി കണ്ടെത്തേണ്ടി വരും. അതിവേഗ വണ്ടികൾക്കുള്ള പാതയായി പരിഗണിക്കുകയാണെങ്കിൽ എതെങ്കിലും തരത്തിലെ സാങ്കേതിക പാരിസ്ഥിതിക പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാമെന്നും കെ റെയിൽ അറിയിക്കുന്നു. അടിസ്ഥാനനയത്തിൽ വെള്ളം ചേർക്കാനില്ലെന്ന് കെ റെയിൽ വ്യക്തമാക്കുമ്പോൾ ഇനി സിൽവർലൈനിന് ഗ്രീൻ സിഗ്നൽ കിട്ടുമോ എന്ന് റെയിൽവെ തീരുമാനിക്കും.
ഡിപിആർ (വിശദമായ പ്രൊജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിനും, പദ്ധതി നഇതേതുടർന്ന് ശ്രീധരനുമായി കൂടുതൽ ചർച്ചകൾ നടത്തുന്നതിനും വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമായി മുഖ്യമന്ത്രി, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെ പൊന്നാനിയിലേക്ക് അയച്ചു. ശ്രീധരന്റെ നിർദേശങ്ങളിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. എന്നാൽ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.ടപ്പിലാക്കുന്നതിനുമായി ഡിഎംആർസിയെ ഏൽപ്പിക്കണമെന്നാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മുൻ മേധാവി ഇ. ശ്രീധരൻ മുന്നോട്ട് വച്ച ആശയം. ഡിഎംആർസിയിൽ ഡിപിആർ സമർപ്പിച്ചാൽ എട്ട് മാസം കൊണ്ട് മാർഗരേഖ തയ്യാറാക്കി അഞ്ച് വർഷം കൊണ്ട് പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് അടുത്തിടെ ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ സെമി ഹൈ സ്പീഡ് റെയിൽപ്പാതയാണ് കെറെയിൽ കൊണ്ട് ലക്ഷ്യമിടുന്നതെങ്കിലും, തുടക്കത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്ററിൽ പദ്ധതി ആരംഭിക്കാനാണ് ശ്രീധരൻ നിർദേശിക്കുന്നത്. ഭാവിയിൽ അത് കാസർകോടേക്കോ, മംഗലാപുരത്തേക്കോ നീട്ടാമെന്നും അദ്ദേഹം പറയുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടുന്ന സ്റ്റാൻഡേർഡ് ഗേജിന്റെ ഇരട്ട ലൈനും അദ്ദേഹത്തിന്റെ നിർദേശത്തിൽ ഉൾപ്പെട്ടിരുന്നു. ഒരു കിലോ മീറ്ററിന് ഏകദേശം ഒരു കോടി രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, പദ്ധതിയുടെ ആശയങ്ങൾ പ്രചരിക്കുമ്പോൾ മുതൽ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉയർന്ന് വന്നിരുന്നു. സർവ്വേ കുറ്റികൾ സ്ഥാപിക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷ പാർട്ടികളും പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്ന സ്ഥലത്തെ പ്രദേശവാസികളും ചേർന്ന് വ്യാപക എതിർപ്പുകൾ ഉയർത്തിയിരുന്നു.
2019 സെപ്തംബർ 19നാണ് സിൽവർലൈൻ പദ്ധതിക്ക് കേരളത്തിൽ തുടക്കമാകുന്നത്. കോട്ടയം ജില്ലയിലെ മുളക്കുളത്തായിരുന്നു ആദ്യത്തെ സമരം. പിന്നീട് ഇത് കോഴിക്കോട് ജില്ലയിലെ കാട്ടിൽപ്പീടികയിൽ 2020 ഒക്ടോബർ രണ്ടിനും സമരം തുടങ്ങി. 2022 ഫെബ്രുവരി 14ന് കല്ലിടൽ വീണ്ടും പുനരാരംഭിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി യുഡിഎഫും ബിജെപിയുമെല്ലാം രംഗത്തെത്തിയിരുന്നു. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് കല്ലിടൽ നിർത്തിവക്കുകയായിരുന്നു. അതിനുശേഷം സർക്കാർ കല്ലിടൽ താൽക്കാലികമായി മരവിപ്പിക്കുകയും ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.
എന്താണ് കെ റെയിൽ ?
കേന്ദ്ര സർക്കാരിൻ്റെ സിൽവർ ലൈൻ പ്രൊജക്‌ടിൻ്റെ ഭാഗമായ സെമി ഹൈസ്‌പീഡ് കോറിഡോർ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 529 കിലോമീറ്ററിൽ പുതിയ ഒരു സ്‌റ്റാൻഡേർഡ് ഗേജ് ലൈൻ നിർമിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്‌പീഡ് ട്രെയിൻ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയിൽ ഡവലപ്‌മെൻ്റ് കോർപറേഷൻ എന്ന കമ്പനിയാണ് കെ റെയിൽ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത് (തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്). കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്‌റ്റോപ്പുണ്ടാകും 11 ജില്ലകളിലൂടെ ഈ പാത കടന്നുപോകും. 20 മിനിറ്റ് ഇടവേളകളിൽ ട്രെയിൻ സർവീസ് നടത്തും. 675 പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ളാസുള്ള ഇഎംയു (ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് ഇതിലൂടെ ഓടുക.
റെയിൽവേ ലൈൻ പോകുന്ന ഓരോ 500 മീറ്ററിലും അണ്ടർപാസ് ഉണ്ടായിരിക്കും. 11.53 കിമീറ്ററോളം ടണൽ, 13 കിലോമീറ്റർ റിവർ ക്രോസിങ്, 292.73 കിലോമീറ്റർ എംബാക്മെൻ്റ് 88.41 കിലോമീറ്റർ എലവേറ്റഡ് വയഡൻസ് എന്നീ പ്രധാന നിർമാണങ്ങൾ ഇതിൻ്റെ ഭാഗമായി വരുന്നുണ്ട്. സങ്കേതികവിദ്യ നൽകുന്നത് ജപ്പാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജപ്പാൻ ഇൻ്റർനാഷണൽ കോപ്പറേറ്റീവ് ഏജൻസി (JAICA) എന്ന കമ്പനിയാണ്.
content summary; K Rail is in discussion again; The government is hoping that Sreedharan’s presence will quell the protests