UPDATES

കല

”ഒരു സാഹിത്യ വേദികളും എന്നെ പരിഗണിച്ചില്ല”

സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ക്വിർ എഴുത്തുകാരി

                       

കഴിഞ്ഞ ആഴ്ച്ചയാണ് 2024-ലെ സാഹിത്യ അക്കാദമി യുവപുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു കുടുംബവും, സമൂഹവും അവഗണിച്ചു മാറ്റി നിർത്തുന്ന ഒരു കൂട്ടം മനുഷ്യരുടെ തിരസകരണത്തിന്റെ ഓർമ്മക്കുറിപ്പുകളാണ് ആ പുരസ്‌കാരം ഏറ്റുവാങ്ങിയിരിയ്ക്കുന്നത്. കെ വൈശാലിയുടെ ”ഹോംലെസ്സ്: ഗ്രോയിംഗ് അപ്പ് ലെസ്ബിയൻ ആൻഡ് ഡിസ്‌ലെക്സിക് ഇൻ ഇന്ത്യ” എന്ന മെമ്മൊയറിനാണ് പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ക്വിർ, ഡിസ്‌ലെക്‌സിക്ക് വ്യക്തിയാണ് വൈശാലി. K Vaishali author of Homeless

2023 മാർച്ചിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ക്വിയർ കമ്മ്യൂണിറ്റിയിൽ നിന്നും മുഖ്യധാരാ സാഹിത്യത്തിൽ നിന്നും നിരൂപണ പ്രശംസ നേടിയ പുസ്കതം ശ്രദ്ധേയമായിരുന്നു. എന്നാൽ പുസ്തകം പുറത്തിറങ്ങിയ ആദ്യ നാളുകളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞിരുന്നില്ല. ഈ സമയത്ത് പല സാഹിത്യ വേദികളും തന്നെ തഴഞ്ഞതായി തുറന്നു പറയുകയാണ് വൈശാലി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വൈശാലി ഇത്തരമൊരു പ്രസ്ഥാനവന നടത്തിയത്. ഡൽഹിയിലെ റെയിൻബോ ലിറ്റ് ഫെസ്റ്റിലും ഹൈദരാബാദ് ലിറ്റററി ഫെസ്റ്റിവലിലും സംസാരിക്കാൻ മാത്രമാണ് സംഘാടകർ അവരെ ക്ഷണിച്ചത്. മറ്റ് സാഹിത്യോത്സവങ്ങൾ രചയിതാവിൽ നിന്നും പ്രസാധകരിൽ നിന്നുമുള്ള സന്ദേശങ്ങളോട് പ്രതികരിച്ചില്ല. പുതിയ എഴുത്തുകാരൻ എന്ന നിലയിൽ, അവരുടെ പുസ്തകം പ്രമോട്ട് ചെയ്യുന്നത് യഥാർത്ഥത്തിൽ എഴുതുന്നതിനേക്കാൾ സങ്കീർണമാണെന്ന് വൈശാലി പറയുന്നു.

അഭിമുഖത്തിൽ മുംബൈയിലെയും അഹമ്മദാബാദിലെയും ക്വിയർ സർക്കിളുകളിൽ പുരുഷന്മാർ നിലനിർത്തുന്ന ആധിപത്യത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്. അത്തരമൊരു ഏകാന്തതയെ കുറിച്ച് വൈശാലിയുടെ പുസ്തകവും ചർച്ച ചെയ്യുന്നുണ്ട്. മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ, സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർ നയിക്കുന്ന ചർച്ചകൾക്ക് ചുറ്റുമാണ് ക്വിയർ സ്പേസുകൾ ചുറ്റിത്തിരിയുന്നത്, കമ്മ്യൂണിറ്റികളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനും രൂപീകരിക്കുന്നതിനും Grindr പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്നാണ് ഈ ആധിപത്യം ഉണ്ടാകുന്നതെന്ന് വൈശാലി പറയുന്നു.എന്നാൽ കാര്യങ്ങൾ മാറിയതായും വൈശാലി പറയുന്നു.

ഹൈദരാബാദിൽ, ക്വീർ വിമൻ കളക്ടീവ് (ക്യുഡബ്ല്യുസി) ക്വിയർ സ്ത്രീകൾക്കായി ഇവൻ്റുകൾ സംഘടിപ്പിക്കുന്നു, ഇത് സാമൂഹികമായി ഇടപെടാനും കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള സുരക്ഷിതമായ ഇടം നൽകുന്നു. അവരുടെ ചില പരിപാടികളിൽ വൈശാലി സ്റ്റാൻഡ് അപ്പ് നടത്താറുണ്ടെന്നും, പതിവായി ബാഡ്മിൻ്റണും ക്രിക്കറ്റും കളിക്കുന്ന ഒരു ക്വിയർ വനിതാ സ്പോർട്സ് ഗ്രൂപ്പിൻ്റെ ഭാഗമാണെന്നും പറയുന്നു. ഹൈദരാബാദിലെ ക്വിയർ സ്ത്രീ സമൂഹം അഭിവൃദ്ധി പ്രാപിക്കുകയും നഗരത്തിലെ വലിയ ക്വിയർ സർക്കിളുകളിൽ ഒന്നായി മാറുകയും ചെയ്തതായി വൈശാലി ചൂണ്ടികാണിക്കുന്നു.

ഇന്ത്യയിൽ ക്വിർ സാഹിത്യത്തിന്റെ വളർച്ചയും, കൂടി വരുന്ന സ്വീകാര്യതയും, മുഖ്യധാരയിൽ എത്തുന്ന ചർച്ചകളും സമൂഹത്തിന്റെ മാറ്റത്തെ കൂടി നിർവചിക്കുന്നുണ്ട്. അതെ പക്ഷം ക്വിർ സമൂഹത്തിലെ ചില വിഭാഗങ്ങളിലെക്ക് മാത്രമായി ചുരുങ്ങുന്നുവെന്ന സംശയവും പലപ്പോഴും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. അവ പലപ്പോഴും സിസ്‌ജെൻഡർ, ന്യൂറോടൈപ്പിക്കൽ സ്വഭവങ്ങിലേക്ക് മാത്രം ചുരുങ്ങുന്നതായി ഗാലക്സി മാഗസിൻ ചൂണ്ടികാണിക്കുന്നു. ആ പശ്ചാത്തലത്തിലേക്കാണ് വൈശാലി തന്റെ ഓർമ്മ കുറിപ്പുമായി എത്തുന്നത്. പുസ്തകം ന്യൂറോഡൈവേഴ്‌സ് വ്യക്തികൾ എന്നി വിശാലതയിലേക്ക് കടന്നു ചെല്ലുന്നതായും ഗാലക്സി മാഗസിൻ പറയുന്നുണ്ട്.

പൊതുവായ വിവരണങ്ങളിൽ നിന്ന് മാറി ഡിസ്‌ലെക്സിയയും ഡിസ്ഗ്രാഫിയയും കൈകാര്യം ചെയ്യുന്ന ലെസ്ബിയൻ പെൺകുട്ടി, ഇത്തരം വിഷയങ്ങളിൽ പരിമിതമായ അറിവുള്ള ഒരു സമൂഹത്തിൽ നിന്ന് എന്തെല്ലാം നേരിടണമെന്ന് വായനക്കരെ ഓർമിപ്പിക്കുന്നു. അതവരുടെ ജീവിത കഥയാണെന്ന ബോധ്യം വായനക്കാരുടെ ഉള്ളുലക്കും. ഇന്ത്യൻ സാഹിത്യത്തിലെ പ്രബലമായ ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്ന പുസ്തകം പലപ്പോഴും പാർശ്വവൽക്കരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നവരുടെ അനുഭവങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട്. സ്വന്തം കുടുംബത്തിൽ നിന്ന് ക്വിർ സമൂഹം നേരിടേണ്ടി വരുന്ന വിവേചനവും ക്രൂരതയും, അതവരുടെ മനസ്സിൽ ഉണ്ടാക്കുന്ന പ്രക്ഷുബ്ദ്ധതയും വൈശാലി പുസ്തകത്തിൽ തുറന്നെഴുതുന്നുണ്ട്.

അമ്മയുമായുള്ള ബന്ധത്തിലെ ഉലച്ചലുകൾ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും അവഗണന തുടങ്ങി അക്കമിട്ടു നിരത്തുന്ന ഓരോ അനുഭവങ്ങളും പുസ്തകം ഉൾക്കൊള്ളുന്നുണ്ട്. സമൂഹവും ലോകവും പൊതുവെ ന്യൂറോ ഡൈവേർജൻ്റ് ആളുകളെ എങ്ങനെ ഉൾക്കൊള്ളുന്നില്ല എന്നതിലും രചയിതാവ് ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും പറഞ്ഞു വയ്ക്കുന്നുണ്ട്. ഈ കുട്ടികളെ ചെറുപ്പം മുതലേ സഹായിക്കാൻ ഒരു പിന്തുണാ സംവിധാനവും നിലവിലില്ല.

പുസ്‌തകത്തിൽ ഉടനീളം വൈശാലി തൻ്റെ ജീവിതാനുഭവങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്, അത് നമ്മൾ ജീവിക്കുന്ന അവസ്ഥയെ കുറിച്ച് വായനക്കാരോട് ഒരു ചോദ്യമുയർത്തുന്നു. നിരാശയുടെ അറ്റമെത്തിയപ്പോൾ പ്രതിഷേധിക്കനുള്ള തന്റെ ഊർജം ചോർന്നതായി അവർ പരാമർശിക്കുന്നു. ഇന്ന് നാം ജീവിക്കുന്ന ലോകം ഒരു നല്ല നാളെയെക്കുറിച്ചുള്ള ഒരു പ്രതീക്ഷയും നഷ്ടപ്പെടുത്തുന്നുവെങ്കിൽ, നമ്മൾ യഥാർത്ഥത്തിൽ ഏതുതരം ലോകത്താണ് ജീവിക്കുന്നത്? ഈ പുസ്തകത്തിൽ വായനക്കാരൻ അഭിമുഖീകരിക്കേണ്ട കയ്പേറിയ സത്യങ്ങളിൽ ചിലത് മാത്രമാണിത്. തങ്ങളുടെ ഐഡന്റി മറച്ചു വച്ച് ജീവിക്കേണ്ടി വരുന്ന ഒരു യുവ തലമുറയെ കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. K Vaishali author of Homeless

Content sumamry; K Vaishali author of Homeless; Growing Up Lesbian and Dyslexic in India on winning the Sahitya Akademi Yuva Puraskar 2024

Share on

മറ്റുവാര്‍ത്തകള്‍