UPDATES

ഫിനാന്‍സ്/ ബിസിനസ്‌

178 കോടിയുടെ ലാഭവുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്

ആകമാന വിറ്റുവരവ് 4,376 കോടി രൂപയില്‍ നിന്ന് 5,535 കോടി രൂപയായി ഉയര്‍ന്നു

                       

2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാന വിറ്റുവരവ് 4,376 കോടി രൂപയില്‍ നിന്ന് 5,535 കോടി രൂപയായി ഉയര്‍ന്നു. 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആകമാന ലാഭം 144 കോടി രൂപയില്‍ നിന്ന് 178 കോടി രൂപയായി വര്‍ധിച്ചു. 24 ശതമാനം വളര്‍ച്ച.

ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 4687 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 3641 കോടി രൂപ ആയിരുന്നു. 29 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ലാഭം 165കോടി രൂപയായി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 129 കോടി രൂപ ആയിരുന്നു. 28 ശതമാനം വളര്‍ച്ച.

കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ വിറ്റുവരവ് 811 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം അത് 700 കോടി രൂപ ആയിരുന്നു. 16 ശതമാനം വളര്‍ച്ച.

ഗള്‍ഫ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ലാഭം 19 കോടി രൂപയാണ്, കഴിഞ്ഞ വര്‍ഷം അത് 17 കോടി രൂപ ആയിരുന്നു.

കമ്പനിയുടെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ വിറ്റുവരവ് 39 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 34 കോടി രൂപ ആയിരുന്നു.  kalyan jewellers 2025 fiscal year first quarter 178 crore profit recorded

Content Summary; kalyan jewellers 2025 fiscal year first quarter 178 crore profit recorded

Share on

മറ്റുവാര്‍ത്തകള്‍