ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ അടൂരിലെ ഷോറൂം മാര്‍ച്ച് 22 ന് രാവിലെ 11 മണിക്ക് ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. പുനലൂര്‍ റോഡില്‍ ലോകോത്തര രീതിയില്‍ മനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമില്‍ വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനയിലുള്ള വിപുലമായ ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നത്. actress mamtha mohandas to launch kalyan jewelers adoor showroom on march 22
വിഷു, അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി അടൂരിലെ പുതിയ ഷോറൂം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ‘കൂടുതല്‍ സ്ഥലങ്ങളിലേക്ക് സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് അടൂരിലെ പുതിയ ഷോറൂം. ഉയര്‍ന്ന ഗുണമേന്മയുള്ള ആഭരണങ്ങളുടെ സവിശേഷമായ ശേഖരം ലഭ്യമാക്കുന്നതിനും വിശ്വാസ്യതയും സുതാര്യതയും അനിതരസാധാരണമായ സേവനവും വഴി നേടിയ സത്‌പേര് നിലനിര്‍ത്തുന്നതിനുമാണ് പരിശ്രമിക്കുന്നത്. പ്രത്യേകാവസരങ്ങളില്‍ ഏറ്റവും സവിശേഷമായ ആഭരണങ്ങളിലൂടെ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നതിനായി പുതിയ ഷോറൂമിലേക്ക് എല്ലാ ഉപയോക്താക്കളേയും സ്വാഗതം ചെയ്യുന്നുവെന്നും’ കല്യാണരാമന്‍ പറഞ്ഞു.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച ലാഭം നേടുന്നതിന് ആകര്‍ഷകമായ ഓഫറുകളുടെ നിരയാണ് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. വിശിഷ്ടമായ ആഭരണങ്ങള്‍ക്കും താരതമ്യമില്ലാത്ത കരവിരുതിനും കാലാതീതമായ രൂപകല്‍പ്പനയ്ക്കും പേരുകേട്ട കല്യാണ്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവും ലഭിക്കും. കൂടാതെ അക്ഷയ തൃതീയ പ്രീ-ബുക്കിംഗ് ഓഫര്‍ വഴി ആഭരണങ്ങള്‍ നേരത്തെ ബുക്ക് ചെയ്ത് സ്വര്‍ണ വില വര്‍ദ്ധനവില്‍ നിന്ന് സംരക്ഷിതരാകാനും സാധിക്കും.
കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
വിവാഹാഭരണങ്ങള്‍ക്കായി മുഹൂര്‍ത്ത്, കരവിരുതിനാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ എന്ന് തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണനിരയായ സിയാ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളുടെ ശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളും അടങ്ങിയ ആഭരണശേഖരമായ ലൈല എന്നിങ്ങളെ കല്യാണ്‍ ജൂവലേഴ്സിന്റെ ജനപ്രിയമായ ബ്രാന്‍ഡുകളെല്ലാം പുതിയ ഷോറൂമില്‍ ലഭ്യമാണ്.actress mamtha mohandas to launch kalyan jewelers adoor showroom on march 22
Content Summary: actress mamtha mohandas to launch kalyan jewelers adoor showroom on march 22