February 14, 2025 |
Share on

കല്യാണ്‍ ജുവലേഴ്സിന് മൂന്നാം പാദത്തില്‍ 219 കോടി രൂപ ലാഭം

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 6393 കോടി രൂപയായി ഉയര്‍ന്നു

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ആകമാന വിറ്റുവരവ് 7287 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അത് 5223 ആയിരുന്നു. 40 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആകമാന ലാഭം 219 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആകമാന ലാഭം 180 കോടി രൂപ ആയിരുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 6393 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 4512 കോടി രൂപയായിരുന്നു. 42 ശതമാനം വളര്‍ച്ച. ഇന്ത്യയില്‍ നിന്നുള്ള ആകമാന ലാഭം 168 കോടി രൂപയില്‍ നിന്നു 218 കോടി രൂപയായി ഉയര്‍ന്നു. 26 ശതമാനം വളര്‍ച്ച.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 840 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 683 കോടി രൂപ ആയിരുന്നു മൂന്നാം പാദത്തില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ലാഭം 15 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 14 കോടി രൂപ ആയിരുന്നു.

ഈ വര്‍ഷത്തെ ഇതുവരെ ഉള്ള കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്നും ആദ്യ ഒമ്പത് മാസങ്ങളില്‍ ആകമാന വിറ്റുവരവില്‍ ഏകദേശം 35 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും കല്യാണ്‍ ജൂവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞു.  Kalyan Jewellers posts profit of Rs 219 crore in Q3

Content Summary; Kalyan Jewellers posts profit of Rs 219 crore in Q3

×