February 17, 2025 |

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇറാന്‍ ഇടപെടല്‍; എഫ്ബിഐ മുന്നറിയിപ്പ്

കമലയെയും ട്രംപിനെയും ആശങ്കപ്പെടുത്തുന്ന എഫ്ബിഐ റിപ്പോര്‍ട്ട്‌

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വിദേശ ഇടപെടലിനെക്കുറിച്ച് എഫ്ബിഐ തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി കമല ഹാരിസിൻ്റെ പ്രിസഡൻഷ്യൽ ക്യാമ്പയ്ൻ സ്ഥിരീകരിച്ചു. യുഎസ് തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലുകളെക്കുറിച്ചുള്ള പുതിയ ആശങ്കകളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. ഫിഷിംഗ് ഇമെയിലുകൾ വഴി ഇറാൻ തങ്ങൾക്ക് നേരെ ഹാക്കിങ് ശ്രമങ്ങൾ നടത്തിയതായി   ഡൊണാൾഡ് ട്രംപിൻ്റെ പ്രിസഡൻഷ്യൽ ക്യാമ്പയ്ൻ അറിയിച്ചതിന് പിന്നാലെയാണ് കമലയ്‌ക്കും എഫ്ബിഐ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ഭംഗം വരുത്തുന്ന ഇടപെടലുകളെ കുറിച്ച് അന്വേഷണം നടക്കുന്നതായി എഫ്ബിഐ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഹാക്കിങ് തടയുന്നതിന് വേണ്ടി സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്ന് കമല ഹാരിസിൻ്റെ പ്രിസഡൻഷ്യൽ ക്യാമ്പയ്ൻ അറിയിച്ചു.  us president election foreign hackers

“ഞങ്ങൾ ശക്തമായ സൈബർ സുരക്ഷ നടപ്പിലാക്കുന്നുണ്ട്, അതുകൊണ്ട് തന്നെ സിസ്റ്റങ്ങളിൽ ഇതുവരെയും സുരക്ഷ ലംഘനങ്ങൾ ഉണ്ടായതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല,” കാമ്പെയ്ൻ എൻബിസിയോട് പറഞ്ഞു. എന്നാൽ എഫ്ബിഐയുടെ മുന്നറിയിപ്പ് 2016 ലെ തെരഞ്ഞെടുപ്പിലുണ്ടായ സംഭവവികസങ്ങളെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നതാണ്. ഹിലരി ക്ലിൻ്റൻ്റെ സ്വാധീനം കുറയ്ക്കാനും, ട്രംപിന് തെരഞ്ഞെടുപ്പിൽ മേൽക്കോയ്മ നേടികൊടുക്കാനുമാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഇമെയിലുകൾ റഷ്യ ചോർത്തിയതായി വിശ്വസിക്കുന്നത്. റഷ്യ ആ ഫയലുകൾ വിക്കിലീക്സിന് നൽകി, അവർ അത് പിന്നീട് പ്രസിദ്ധീകരിച്ചിരുന്നു. ബൈഡന്റെ കാമ്പെയ്‌നിലും ട്രംപിൻ്റെ പ്രചാരണത്തിലും ഹാക്കിംഗ് ശ്രമങ്ങൾ എഫ്ബിഐ പരിശോധിക്കുന്നുണ്ട്. കമലാ ഹാരിസിന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വം നൽകി ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറാനൊരുങ്ങുന്ന സമയത്തായിരുന്നു ഇത്.

ബൈഡൻ-ഹാരിസ് കാമ്പെയ്നിലെ മൂന്ന് സ്റ്റാഫ് അംഗങ്ങൾക്ക് വ്യാജ ഇമെയിലുകൾ ലഭിച്ചിരുന്നു. യഥാർത്ഥമെന്ന് തോന്നിക്കുന്ന ഇവയിലൂടെ ഹാക്കർമാർക്ക് സ്റ്റാഫുകളുടെ മറ്റു ഇമെയിൽ ആശയവിനിമയങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. ഫിഷിംഗ് ശ്രമം വിജയിച്ചോ എന്ന് വ്യക്തമല്ല, ബൈഡന്റെ പിന്മാറ്റത്തോടെ പേര് മാറ്റിയ  കാമ്പെയ്‌നിൻ്റെ പ്രതികരണം സൂചിപ്പിക്കുന്നത്, ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വൈസ് പ്രസിഡൻ്റിൻ്റെ ഉദ്യോഗസ്ഥർക്ക് ഉറപ്പുണ്ടായിരുന്നു എന്നാണ്.

ഇതിനു വിപരീതമായി, കഴിഞ്ഞ വാരാന്ത്യത്തിൽ, വാഷിംഗ്ടൺ പോസ്റ്റ്, പൊളിറ്റിക്കോ, ന്യൂയോർക്ക് ടൈംസ് എന്നിവ ട്രംപിൻറെ കാമ്പെയ്നിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി പറയുന്ന ഫയലുകൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇത് ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ട്രംപിൻ്റെ ആരോപണം. ഈ മോഷണം പോയ ഫയലുകൾ വിദേശ ഹാക്കിംഗിൽ നിന്നാണോ എന്ന് വ്യക്തമല്ല. ട്രംപിൻ്റെ  അടുത്ത സഖ്യകക്ഷിയായ റോജർ സ്‌റ്റോണിനെയും ലക്ഷ്യമിട്ടായിരുന്നു ഫിഷിംഗ് ശ്രമം. തൻ്റെ ചില സ്വകാര്യ ഇമെയിൽ അക്കൗണ്ടുകൾ അപഹരിക്കപ്പെട്ടതായി അധികൃതർ അറിയിച്ചതായി റോജർ സ്റ്റോൺ, വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. തനിക്ക് ഇതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും എന്നാൽ അന്വേഷണത്തിനോട് സഹകരിക്കുന്നുണ്ടെന്നും എല്ലാം വളരെ വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനുമാണ് ഇറാൻ ശ്രമിക്കുന്നതെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. കഴിഞ്ഞ മാസം ഇറാനിൽ വച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഭരണകൂടം ഇസ്രയേലിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് പുതിയ ആശങ്കകൾ ഉയരുന്നത്.

Content summary; Kamala Harris’s campaign says it was targeted by foreign hackers. us president election foreign hackers

×