ജല്ലിക്കട്ടിനെ അനുകൂലിച്ച് സംസാരിച്ച മമ്മൂട്ടിക്ക് നന്ദി രേഖപ്പെടുത്തി കമല്‍ഹാസന്‍ രംഗത്തെത്തി. മുംബൈയില്‍ നിന്നുള്ള നടന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും ബോളിവുഡ് ചിത്രങ്ങളെ മാത്രമേ പിന്തുണക്കൂ. 2006ല്‍ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്‌ഐ) ബോളിവുഡ് കയ്യേറ്റത്തെ കുറിച്ച് രൂക്ഷവിമര്‍ശനവുമായി മമ്മൂട്ടി രംഗത്തെത്തിയിരുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ബോളിവുഡ് അധിനിവേശമാണ് കാണുന്നത്. സംഘാടകര്‍ മലയാള സിനിമയെ അംഗീകരിക്കാനേ തയ്യാറാവുന്നില്ല. അന്നും ഇതുപോലെ മമ്മൂട്ടി സത്യം വിളിച്ച് പറഞ്ഞു. ഇതിന് മിക്കവരും തയ്യാറാവാറില്ല – കമല്‍ഹാസന്‍ പറഞ്ഞു.