July 17, 2026 |
Share on

എന്റെ രാജ്യത്ത് നിന്നും പുറത്തുപോകൂവെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഇന്ത്യന്‍ പൗരനായ എന്‍ജിനിയറെ അമേരിക്കക്കയില്‍ വെടിവച്ച് കൊന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. എന്റെ രാജ്യത്ത് നിന്നും പുറത്ത് പോകൂവെന്ന് ആക്രോശിച്ചുകൊണ്ടാണ് യുഎസ് പൗരനായ ഒരാള്‍ ഇദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്.

കന്‍സാസില ഒലാതെയില്‍ ഗാര്‍മിന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപമായിരുന്നു സംഭവം. ഇവടെ ജോലി ചെയ്യുന്ന ശ്രീനിവാസ് കുച്ചിബോട്‌ല(32) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ അലോക് മഡസാനിയും അമേരിക്കന്‍ പൗരന്‍ ഇയാന്‍ ഗ്രില്ലോട്ടും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പ്രതിയായ ആദം പുരന്‍ടനെ പോലീസ് അറസ്റ്റ് ചെയ്തു. നാവികസേനയില്‍ ജോലി ചെയ്തിരുന്നയാളാണ് ഇയാള്‍. സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. അതേസമയം കൃത്യത്തിന് ശേഷം മിസൗറിയിലെ ക്ലന്റണിലെത്തി ഇയാള്‍ മറ്റൊരാളോട് രണ്ട് മധ്യേഷ്യക്കാരെ വധിച്ചതായി വെളിപ്പെടുത്തുകയും ചെയ്തു.

ഗാര്‍മിന്‍ കമ്പനിയുടെ ഏവിയേഷന്‍ വിഭാഗത്തിലാണ് കുച്ചിബോട്‌ലയും മഡസാനിയും ജോലി ചെയ്തിരുന്നത്. സംഭവം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തില്‍ ഏറെ ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടുക്കം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

×