രാജ്യത്ത് രണ്ട് പേര്‍ക്ക് എച്ച്എംപിവി സ്ഥിരീകരിച്ച് ഐസിഎംആര്‍. കര്‍ണാടകയിലാണ് രണ്ട് കേസുകളും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.hmpv
വിവിധ ശ്വാസകോശ സംബന്ധമായ വൈറസുകള്‍ക്കായുള്ള ഐസിഎംആറിന്റെ നിരീക്ഷണത്തിലൂടെയാണ് ഈ കേസുകള്‍ തിരിച്ചറിഞ്ഞത്. നിരന്തരമായുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ കുറിച്ചാണ് നിരീക്ഷണമുണ്ടായതെന്ന് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
ബെംഗ്‌ളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ആദ്യം സ്ഥിരീകരിച്ചത്. ജനുവരി 2 ന് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ച ശേഷം ലാബോറട്ടറിയിലെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
കുടുംബാംഗങ്ങളോ കുഞ്ഞോ അടുത്ത ദിവസങ്ങളില്‍ ദൂരയാത്രകള്‍ ചെയ്തിട്ടില്ല. കുഞ്ഞിനോ കുടുംബത്തിനോ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബിബിഎംപി (ബ്രുഹാത് ബംഗ്ലൂരു മഹാനഗര പലേക്ക്) ആരോഗ്യവകുപ്പ് ആണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
എച്ച്എംപിവി പ്രാഥമികമായി കുട്ടികളെയാണ് ബാധിക്കുന്നത്. ആഗോളതലത്തില്‍ 0.7ശതമാനം ഇന്‍ഫ്‌ളുവന്‍സ കേസുകളിലും വൈറസ് കാണപ്പെടുന്നുണ്ട്. ചൈനയില്‍ എച്ച്എംപിവി വ്യാപിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പറഞ്ഞു.hmpv