July 18, 2026 |
Share on

പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലെ അഴിമതി; കെബി ഗണേഷ് കുമാർ ഇന്ന് ലോകായുക്തക്ക് തെളിവ് നൽകും

അഴിമുഖം പ്രതിനിധി പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയുള്ള അഴിമതിയാരോപണത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ ഇന്ന് ലോകായുക്തയ്ക്ക് തെളിവുകൾ നൽകും.  തെളിവുകൾ നൽകാനായി ലോകായുക്ത ഗണേഷ്കുമാറിന് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ഗണേഷ് ഇന്ന് തെളിവുകൾ നൽകുന്നത്. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നും ഗണേഷ് അറിയിച്ചതിനെത്തുടര്‍ന്ന് മൂന്നുമാസത്തിനകം ഹാജരായി തെളിവുകള്‍ സമര്‍പ്പിക്കാന്‍ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാസമ്മേളനത്തിനിടെയാണ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ ഗണേഷ് […]

അഴിമുഖം പ്രതിനിധി

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയുള്ള അഴിമതിയാരോപണത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ ഇന്ന് ലോകായുക്തയ്ക്ക് തെളിവുകൾ നൽകും.  തെളിവുകൾ നൽകാനായി ലോകായുക്ത ഗണേഷ്കുമാറിന് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ഗണേഷ് ഇന്ന് തെളിവുകൾ നൽകുന്നത്.

ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നും ഗണേഷ് അറിയിച്ചതിനെത്തുടര്‍ന്ന് മൂന്നുമാസത്തിനകം ഹാജരായി തെളിവുകള്‍ സമര്‍പ്പിക്കാന്‍ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാസമ്മേളനത്തിനിടെയാണ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ ഗണേഷ് അഴിമതി ആരോപണം ഉന്നയിച്ചത്. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×