നിയമസഭ തിരഞ്ഞെടുപ്പ് 2026; ജനം ഇന്ന് ഡീല്‍ ഉറപ്പിക്കും

140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണത്തെ മത്സരരംഗത്തുള്ളത്

Kerala Election 2026 polling day

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. അടുത്ത അഞ്ചു വര്‍ഷത്തെ നാടിന്റെ ഭാവി നിശ്ചയിക്കാനായി 2.71,96.936 കോടി വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്.

ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേക്ക്. പത്തുവര്‍ഷത്തെ ഭരണത്തുടര്‍ച്ചയുമായി എല്‍ഡിഎഫ് മൂന്നാം ഉഴത്തിനായി വീണ്ടും ജനങ്ങള്‍ക്കു മുന്നില്‍ എത്തുമ്പോള്‍, പത്തുവര്‍ഷമായി പ്രതിപക്ഷത്ത് ഇരിക്കുന്ന യുഡിഎഫിന് ഇത്തവണ എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തണം. അതേസമയം എന്‍ഡിഎ തികഞ്ഞ പ്രതിക്ഷയിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒന്ന് മുതല്‍ അഞ്ചു സീറ്റുകള്‍ വരെ പല സര്‍വേകളും എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നുണ്ട്. മൂന്നു മുന്നണികളും തികഞ്ഞ പ്രതീക്ഷയിലാണെങ്കിലും തീര്‍ത്തും പ്രവചനാതീതമായ ഈ തിരഞ്ഞെടുപ്പിന്റെ ഭാവി ഇനി വോട്ടര്‍മാരുടെ കൈയിലാണ്.

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കുക, താഴെ പറയുന്ന തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് നിര്‍ബന്ധമായും കരുതുക;

-തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്
-ആധാര്‍ കാര്‍ഡ്
-തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്
-ഫോട്ടോ പതിച്ച ബാങ്കിന്റെയോ പോസ്റ്റ് ഓഫിസിന്റെയോ പാസ് ബുക്ക്
-ഡ്രൈവിംഗ് ലൈസന്‍സ്
-ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ്
-പാന്‍കാര്‍ഡ്
-പാസ്‌പോര്‍ട്ട്
-എന്‍പിആര്‍ കാര്‍ഡ്
-ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്
-സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്
-കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകലളോ പൊതുമേഖല സ്ഥാപനങ്ങളോ പൊതുമേഖല -ലിമിറ്റഡ് കമ്പനികളോ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്
-എംപി, എംഎല്‍എ, എംഎല്‍സി എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക കാര്‍ഡുകള്‍
-ഭിന്നശേഷി കാര്‍ഡ്

Content Summary: Kerala Assembly Election 2026; Polling Day

This post was last modified on April 9, 2026 7:15 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment