ഇനി യുഡിഎഫ് ഭരിക്കും; ലൈവ് ബ്ലോഗ്

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി, ഒമ്പത് മണിയോടെ ഫലം അറിഞ്ഞു തുടങ്ങും

കേരളത്തിൽ യുഡിഎഫ് തരംഗം. വോട്ടെണ്ണല്‍ അവസാനിക്കാനിരിക്കെ വൻവിജയമാണ് യുഡിഎഫ് കരസ്ഥമാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഫലസൂചികകള്‍ പ്രകാരം 104 സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. 34 സീറ്റുകളാണ് എല്‍ഡിഎഫിന് മേല്‍ക്കൈ ഉള്ളത്. അതേസമയം രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്ത് എന്‍ഡിഎ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്.

മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സജി ചെറിയാന്‍, കെ രാജന്‍ എന്നിവര്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. വീണ ജോര്‍ജ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരടക്കം പന്ത്രണ്ടോളം മന്ത്രിമാര്‍ പിന്നിലാണ്.

കേരളത്തിന്റെ ഭരണസാരഥ്യം അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആരെ ഏല്‍പ്പിച്ചിരിക്കുന്നു എന്ന ജനവിധിയുടെ ഫലം പുറത്തു വന്നു തുടങ്ങിയിരിക്കുന്നു. രാവിലെ എട്ടു മുതല്‍ വോട്ട് എണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണി തുടങ്ങിയിരിക്കുന്നത്. 140 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലങ്ങള്‍ രാവിലെ ഒമ്പത് മണിയോടെ അറിയാന്‍ കഴിയും. കേരളത്തിന് പുറമെ, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവങ്ങളിലും ഇന്നാണ് വോട്ടെണ്ണല്‍.

Content Summary: kerala Assembly Election Result 2026. LDF, UDF, NDA, CPIM, Congress, BJP, CPI, Muslim League, Pinarayi Vijayan, V D Satheesan

This post was last modified on May 4, 2026 3:41 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment