June 15, 2026 |
Share on

കേരള കോൺഗ്രസില്‍ പൊട്ടിത്തെറി; കെ.എം മാണി രാജിവെക്കണമെന്ന് ആവശ്യം

കെ.എം മാണി രാജിവെക്കണമെന്ന് കേരളകോൺഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തിൽ ആവശ്യം. മുതിർന്ന നേതാവും പി.സി.ജോർജ് അനുകൂലിയുമായ ടിഎസ് ജോണാണ് ആവശ്യമുന്നയിച്ചത്. ആരോപണമുയർന്നപ്പോൾ തന്നെ രണ്ടു മന്ത്രിമാരും ചീഫ് വിപ്പുംരാജി വെച്ച് പുറത്തു നിന്ന് പിന്തുണയ്ക്കണമായിരുന്നെന്നും ജോൺ പറഞ്ഞു. കെ എം മാണിയും ജോസ് കെ മാണിയും കാര്യങ്ങള്‍ തീരുമാനിക്കുന്നു. അങ്ങനെയാണെങ്കില്‍ പാര്‍ട്ടി എന്തിനാണ് എന്നും ടി എസ് ജോണ്‍ ചോദിച്ചു. ജോസ് കെ മാണിക്ക് രാഷ്ട്രീയം പഠിപ്പിച്ച് കൊടുക്കണമെന്നും ജോണ്‍ ഉപദേശിച്ചു. ഇതിനിടയില്‍ യോഗത്തിൽ മാണിയും […]

കെ.എം മാണി രാജിവെക്കണമെന്ന് കേരളകോൺഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തിൽ ആവശ്യം. മുതിർന്ന നേതാവും പി.സി.ജോർജ് അനുകൂലിയുമായ ടിഎസ് ജോണാണ് ആവശ്യമുന്നയിച്ചത്. ആരോപണമുയർന്നപ്പോൾ തന്നെ രണ്ടു മന്ത്രിമാരും ചീഫ് വിപ്പുംരാജി വെച്ച് പുറത്തു നിന്ന് പിന്തുണയ്ക്കണമായിരുന്നെന്നും ജോൺ പറഞ്ഞു. കെ എം മാണിയും ജോസ് കെ മാണിയും കാര്യങ്ങള്‍ തീരുമാനിക്കുന്നു. അങ്ങനെയാണെങ്കില്‍ പാര്‍ട്ടി എന്തിനാണ് എന്നും ടി എസ് ജോണ്‍ ചോദിച്ചു. ജോസ് കെ മാണിക്ക് രാഷ്ട്രീയം പഠിപ്പിച്ച് കൊടുക്കണമെന്നും ജോണ്‍ ഉപദേശിച്ചു.

ഇതിനിടയില്‍ യോഗത്തിൽ മാണിയും പിസി ജോർജും തമ്മിൽ വാക്കേറ്റമുണ്ടായി.  താൻ രാജിവെക്കണമെന്ന് പറയാൻ ജോർജ് ആരെന്ന് ചോദിച്ച മാണി പൊട്ടിത്തെറിച്ചു. ജോസ് കെ മാണിയെ പിഞ്ചില എന്നു വിളിച്ചത് ശരിയായില്ല എന്നും മാണി പറഞ്ഞു. അതെസമയം തന്നെ മന്ത്രിയാക്കാമെന്ന് പറഞ്ഞ് കെഎം മാണി പറ്റിച്ചെന്ന് ജോർജ് ആരോപിച്ചു. പാർട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് തന്നോട് മാണി പറഞ്ഞതെന്നും ജോർജ് പറഞ്ഞു. അതെസമയം ജോസഫ് ഗ്രൂപ്പ് നേതാക്കൾ യോഗത്തിൽ നിശബ്ദത പാലിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×