“കേരം തിങ്ങും കേരള നാട്ടിൽ കേമികൾ അങ്ങ് ഭരിക്കട്ടെ ” 1987 കളിൽ കെ ആർ ഗൗരിമയക്കായി കൂട്ടിച്ചേർത്ത വാക്കുകൾക്ക് ഇന്ന് 40 വർഷത്തിനുപ്പുറം ഒരു ചരിത്രം കൂടിയാകുന്നു. ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ 11 വനിതാ എം. എൽ എ മാരാണ് നിയമസഭയിലേക്ക് എത്തുന്നത്.
വനിതകൾക്ക് പ്രാധാന്യം നൽകുന്ന കേരളത്തിൽ 1957 ലെ ആദ്യ നിയമസഭ മുതൽ കേരളത്തിൽ വനിത എം എൽ എമാർ ഉണ്ടായിരുന്നു. എങ്കിലും അവരുടെ പ്രാതിനിധ്യം ഒരിക്കലും 10 ശതമാനത്തിൽ കൂടുതൽ കടന്നിട്ടില്ല. ഏറ്റവും ഉയർന്ന വനിതാ പ്രാതിനിധ്യം കേരളത്തിന് ലഭിച്ചത് പത്താം അസംബ്ലിയിൽ (1996-2001)ആണ്. 13 വനിതാ അംഗങ്ങൾ ആയിരുന്നു അന്ന് നിയമസഭയിൽ ഉണ്ടായിരുന്നത്.1957 മുതൽ പത്ത് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതയാണ് കെ ആർ ഗൗരിയമ്മ. മറ്റൊരു വനിതയ്ക്കും ഇങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല. ഒന്നാം നിയമസഭയിൽ ആറ് അംഗംങ്ങളായിരുന്നു ഉണ്ടായിരുന്നത്.കെ ഒ അയിഷ ബായ്,
കെ ആർ ഗൗരി,റോസമ്മ പുന്നൂസ്,കുസുമം ജോസഫ്,ലീല ദാമോദര മേനോൻ,
ഒ ടി ശാരദ കൃഷ്ണൻ. രണ്ടാം നിയമസഭയിലേക്ക് എത്തുമ്പോൾ ഏഴു അംഗംങ്ങളും
കുസുമം ജോസഫ്ലീല ദാമോദര മേനോൻ എന്നിങ്ങനെ നേതൃ മുൻനിരകൾ.
സംസ്ഥാനത്തു മൂന്ന് മുന്നണിയിലും കൂടി 48 വനിതകൾ ആണ് മത്സരിച്ചത്.എന്നാൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടത് 11 വനിതകൾ.യുഡിഎഫ് ഇത്തവണ 12 വനിതകളെയാണ് കളത്തിലിറക്കിയത്. അതിൽ ഒമ്പത് പേരെയും വിജയിപ്പിക്കാനായി. 18 വനിതകളെ വീതമാണ് എൽഡിഎഫും എൻഡിഎയും മത്സരിപ്പിച്ചത്. ഇതിൽ എൽഡിഎഫ് മത്സരിപ്പിച്ച രണ്ടുപേർ മാത്രമാണ് വിജയിച്ചത്. എൻ. ഡി. എ യിൽ നിന്ന് ആരും തന്നെ വിജയിച്ചതും ഇല്ല. എൽഡിഎഫിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട വനിതകളിൽ വീണാ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിങ്ങനെ മൂന്നു മന്ത്രിമാരും ഉൾപ്പെടുന്നു.
2026 ലെ കണക്കനുസരിച് സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരുടെ എണ്ണം 1.38 കോടിയിലേറെ വരും. പുരുഷ വോട്ടർമാരുടെ എണ്ണം 1.32 അതിൽ കൂടുതലും സി.പി.എം പ്രതിനിധികളാണ് – 41 പേർ. കോൺഗ്രസിന് 28 ഉം സി.പി.ഐക്ക് 22ഉം എം.എൽ.എമാരെ സഭയിലെത്തിക്കാനായി. അതിൽ 11 പേരാണ് മന്ത്രിമാരായത്. 126 അംഗങ്ങളുണ്ടായിരുന്ന 1957 ലെ ആദ്യ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ ഉണ്ടായിരുന്നത് ആറ് വനിത എംഎൽഎമാരാണ്. അവരിൽ കെ. ആർ ഗൗരിയമ്മ , കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി ചരിത്രം കുറിച്ചു.

മുൻവർഷത്തിലെ പതിനൊന്ന് വനിതാ എംഎൽഎമാർ എന്ന അക്കത്തിൽ തന്നെയാണ് ഇക്കുറിയും തൊട്ടിരിക്കുന്നത്. ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് 1422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി മനോജ് ഇടമനയേയാണ് രമ്യ തോൽപ്പിച്ചത്. കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ കൊല്ലം മണ്ഡലത്തേയാണ് പ്രതിനിധീകരിച്ചത്. 16,830 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എൽഡിഎഫിന്റെ എസ്.ജയമോഹനെ പരാജയപ്പെടുത്തുകയും ചെയ്തു. അരൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 9,324 വോട്ടുകളോടെ വിജയിച്ചു. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് 50,211 വോട്ടുകളോടെ വിജയിച്ചു. കോങ്ങാട് നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി കെ.എ. തുളസി 3706 വോട്ടുകളോടെയും എലത്തൂരിൽ നിന്ന് മത്സരിച്ച യു.ഡി.എഫിന്റെ വിദ്യാ ബാലകൃഷ്ണൻ 12,162 വോട്ടുകളോടെയും വിജയിച്ചു. പേരാമ്പ്രയിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ 5,087 വോട്ടുകളോടെയും വടകരയിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി കെ.കെ. രമ 14,862 വോട്ടുകളോടെയും വിജയിച്ചു. മാനന്തവാടിയിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ഉഷാ വിജയൻ 10,543 വോട്ടുകളോടെയും വിജയം വരിച്ചു.ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഒ.എസ് അംബികയും നാട്ടികയിൽ നിന്ന് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി ഗീതാ ഗോപിയുമാണ് ജയിച്ച രണ്ട് എൽഡിഎഫ് നേതാക്കൾ. 7,093 വോട്ടുകളോടെയാണ് ഗീതയുടെ വിജയം. 13375 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒ.എസ് അംബികയുംവിജയം കൈവരിച്ചു. മുസ്ലീം ലീഗിൽ നിന്ന് അഡ്വ.ഫാത്തിമ തഹ്ലിയ പോലുള്ളവരുടെ നേതൃത്വം ഈ മന്ത്രിസഭക്ക് തന്നെ നാഴികക്കല്ലാണ്.

യുഡിഎഫ് അധികാരത്തിലെത്താൻ പോകുന്നതോടെ, യഥാർത്ഥ കഥ അധികാരമാറ്റം മാത്രമല്ല – നിയമസഭയിലേക്ക് സ്ത്രീകളുടെ ചരിത്രപരമായ മുന്നേറ്റമാണ്. 1987-ൽ, സംസ്ഥാനത്തെ ആദ്യത്തെ വനിതാമുഖ്യമന്ത്രിയാകുമെന്ന വാഗ്ദാനത്തോടെ തെരുവുകൾ പ്രതിധ്വനിച്ച കെ ആർ ഗൗരിയമ്മ വെറുമൊരു രാഷ്ട്രീയക്കാരി മാത്രമായിരുന്നില്ല; ആധുനിക കേരളത്തെ നിർവചിച്ച നിയമങ്ങളുടെ ശിൽപ്പിയായിരുന്നു അവർ.1940 കളിൽ പോലീസ് കസ്റ്റഡിയിൽ അവർ അനുഭവിച്ച ക്രൂരമായ പീഡനത്തെ ഇങ്ങനെ വിശദീകരിക്കുന്നുണ്ട് “ലാത്തിക്ക് ഗർഭം ധരിക്കാനുള്ള ശക്തിയുണ്ടായിരുന്നെങ്കിൽ, ഞാൻ ആയിരം തവണ ഗർഭം ധരിക്കുമായിരുന്നു”. സ്ത്രീകളുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരുവകളും ഉറച്ച സ്ഥാനങ്ങളും അവർക്കു ലഭ്യമാകുമ്പോൾ രാഷ്ട്രീയകേരളത്തിന് പുതിയ നിലപാടുകളെ സ്വീകരിക്കാൻ കഴിയും എന്ന് തന്നെ പ്രത്യാശിക്കാം. കൂടാതെ സ്ത്രീകളുടെ പ്രാധിനിധ്യം കേവലം ഒരു പ്രാധിനിധ്യമായി ചുരുങ്ങിപോകുമോ അതോ പുരുഷ പ്രതിനിധികളെ പോലെ കഴിവ് പരിഗണിച്ചു ഒന്നികൂടുതൽ മന്ത്രിമാർ യൂ. ഡി. എഫ് മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നതും ഗൗരവമായി കാണേണ്ടി ഇരിക്കുന്നു.
Content Summary; UDF women MLAs list 2026 & kerala assembly female representation history and K R Gowri Amma legacy Kerala politics.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.