അനധികൃതമായി സാമൂഹ്യക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി. മണ്ണ് സംരക്ഷണവിഭാഗത്തിലെ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ് – 2 അറ്റന്‍ഡര്‍ സാജിത കെഎ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഷീജാകുമാരി ജി, വടകര മണ്ണ് സംരക്ഷണ ഓഫീസ് വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഭാര്‍ഗവി പി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്‍ഡ് ഡയറക്ടറുടെ കാര്യാലയം പാര്‍ട്ട് ടൈം സ്വീപ്പര്‍ ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ് പാര്‍ട്ട് ടൈം സ്വീപ്പര്‍ രജനി ജെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.pension scam
ധനം വകുപ്പ് അനധികൃത സാമൂഹ്യക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് നടപടികള്‍ കടുപ്പിച്ചിരുന്നു. അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൃഷിവകുപ്പിന് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. കാര്‍ഷികവികസന കമ്മീഷനിലെ അംഗങ്ങള്‍ യോഗം ചേരുകയും മണ്ണ് സംരക്ഷണവകുപ്പിലെ ആറ് ജീവനക്കാരെ കൃഷിവകുപ്പില്‍ നിന്ന് അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തി.
നടപടിയെ തുടര്‍ന്ന് അര്‍ഹതയല്ലാത്ത പണം കൈപ്പറ്റിയ ഉദ്യോഗസ്ഥരില്‍ നിന്ന് 18ശതമാനം പലിശ തിരിച്ചു പിടിക്കും. ഇത് ജീവനക്കാരില്‍ നിന്നുണ്ടായ ഒരു അബദ്ധമല്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചിരുന്നു. എങ്ങനെ ഇത് സംഭവിച്ചു എന്ന് പരിശോധിക്കുമെന്നും ഗൗരവകരമായ അന്വേഷണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹികക്ഷേമപെന്‍ഷനിലെ തട്ടിപ്പ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ എല്ലാ വകുപ്പുകളിലേക്കും കൈമാറിയിരുന്നു. രണ്ട് വകുപ്പുകളും തുടര്‍പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥരില്‍ നിന്ന് 18 ശതമാനം പിഴപ്പലിശ ഈടാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകാണ് ഉത്തരവിറക്കിയത്. അനര്‍ഹരുടെ കൈകളിലേക്ക് തുക എത്തുന്നത് തടയുക എന്നത് സര്‍ക്കാരിന്റെ സാമ്പത്തികഭദ്രതയ്ക്കും സുതാര്യതയ്ക്കും അനിവാര്യമാണ്.
ജീവിതം വഴിമുട്ടിയ ജനങ്ങള്‍ക്ക് മാസം 1600 രൂപ ലഭിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ നിന്ന് പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പണം തട്ടുന്നുവെന്ന വാര്‍ത്ത കേരളം നേരെത്തയറിഞ്ഞതാണ്. ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അശരണരെയും നിരാലംബരെയും കരുതി ആരംഭിക്കുന്ന പദ്ധതികളുടെ ഗുണം നേടിയെടുക്കുന്നത് സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥര്‍ തന്നെയാണ് എന്ന് ഇതോടെ തെളിവായി.pension scam