ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പില്‍ കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പറയുന്നത്. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തി നിയന്ത്രണങ്ങള്‍ ആവശ്യമായ ഇളവുകള്‍ കൊണ്ടുവരണമെന്നും ദേവസ്വം സെക്രട്ടറിമാര്‍ ആവശ്യപ്പെടുന്നുണ്ട്. നാളെ വൈകീട്ട് 5 ന് ഇരുദേവസ്വങ്ങളിലെയും ക്ഷേത്ര പ്രതിനിധികളുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്. പള്ളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കാളികളാകും. നിലവിലെ പ്രധാന പ്രശ്‌നങ്ങളായ വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവ കൂടിയാലോചിച്ച് ചര്‍ച്ച ചെയ്യും. thrissur pooram
ക്ഷേത്രങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍. പള്ളികളുടെ പെരുന്നാളുകള്‍ക്കും മറ്റ് മതപരമായ ആചാരങ്ങള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നുണ്ട്. നാളെ നടക്കുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ഈ പ്രശ്‌നത്തില്‍ പ്രായോഗികമായൊരു തീരുമാനമാണ് ആവശ്യമെന്നാണ് ദേവസ്വങ്ങള്‍ പറയുന്നത്. പകല്‍ സമയത്ത് എഴുന്നള്ളിപ്പ് പാടില്ലെന്ന കോടതി നിര്‍ദേശം നടപ്പാക്കിയാല്‍ ഉത്സവങ്ങള്‍ നടക്കില്ല. തൃശൂര്‍ ജില്ലയില്‍ തന്നെ 1600 ഉത്സവങ്ങളുണ്ട്. സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും എന്നാണ് പ്രതീക്ഷ.
മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍, എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുത്. തലപ്പൊക്കമത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല.രണ്ട് എഴുന്നള്ളിപ്പിനിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം.
ആനകളും ജനങ്ങളും തമ്മില്‍ 10 മീറ്ററെങ്കിലും ദൂരം വേണം. രണ്ട് എഴുന്നള്ളത്തുകള്‍ക്കിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. അതിനിടെ ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിലുണ്ട്. ആനകള്‍ ക്രൂരത നേരിടരുതെന്നതാണ് പരിഗണനാവിഷയം എന്ന് ചൂണ്ടിക്കാട്ടിയ കോടതി ആനകളെ കൃത്യമായ രീതിയില്‍ പരിചരിക്കുമെങ്കില്‍ മാത്രമേ അവയെ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കൂവെന്നും വാക്കാല്‍ വ്യക്തമാക്കിയിരുന്നു.
ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലം വേണമെന്ന് നിര്‍ദേശിച്ചതെന്നും ഹൈക്കോടതി. രാജഭരണമല്ല, ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ നിയമം പാലിച്ചുമാത്രമേ മുന്നോട്ടു പോകാനാവൂ. ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് ദേവസ്വങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. എഴുന്നള്ളത്തില്‍ ആനകള്‍ 3 മീറ്റര്‍ അകലം വേണമെന്ന നിബന്ധന പാലിച്ചാല്‍ 15 ആനകളെ എഴുന്നള്ളിക്കുന്ന പതിവ് തുടരാനാവില്ലെന്ന് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രാധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.പൂര്‍ണത്രയീശ ഉത്സവത്തിനെത്തിയ ജനങ്ങള്‍ അകലം പാലിച്ച് നില്‍ക്കുന്ന ഗജവീരന്മാരെ പൂര്‍ണ്ണതൃപ്തിയോടെയല്ല കണ്ട് നിന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ആസ്വദിക്കാന്‍ അത്രമേല്‍ കഴിയാതെ വന്നതിനാലാണ് നിയന്ത്രണങ്ങള്‍ വാര്‍ത്തയില്‍ ഇടം പിടിച്ചത്.
എഴുന്നള്ളിപ്പ് തുടങ്ങിയ കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. മുന്‍പുണ്ടായിരുന്നത്ര ആളുകളല്ല ഇപ്പോള്‍ ഉത്സവത്തിന് വരുന്നത്.ആനകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നാണ് സുപ്രീംകോടതി വിധി. ആ നിശ്ചിത പരിധി കണക്കാക്കുന്നത് 3 മീറ്ററാണ്. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. ആ ഉത്തരവ് നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കുന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചിരുന്നു. നിയന്ത്രണങ്ങളിങ്ങനെയാണ്. ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ ദൂരപരിധി പാലിക്കണം. തീവെട്ടികളില്‍ നിന്നും അഞ്ചുമീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം. ആനകളുടെ എട്ടുമീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ എന്നിവയുള്‍പ്പടെ ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നു.
പൂരപ്രേമികള്‍ കാത്തിരിക്കുന്ന തൃശൂര്‍ പൂരം ഈ നിയന്ത്രണങ്ങളാല്‍ എങ്ങനെ നടത്തുമെന്നാണ് ദേവസ്വങ്ങള്‍ ആകുലപ്പെടുന്നത്. കേരളത്തിന്റെ തന്നെ ഒരു ഉത്സവ സീസണ്‍ ആണ് തൃശൂര്‍ പൂരം. കോടതി ഉത്തരവുകളെയും ദേവസ്വങ്ങളെയും പൂരപ്രേമികളെയും പരിഗണിച്ച് ഉചിതമായ തീരുമാനത്തിലെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.thrissur pooram
content summary; kerala high court maintains stance on elephant procession rules talks ongoing for possible concession
thrissur pooram kerala highcourt pooram fans