March 26, 2025 |

വയനാട്ടില്‍ ബഹുദൂരം മുന്നില്‍ രാഹുല്‍, ലീഡ് ഉയര്‍ത്തി രാജീവ്

വടകരയിൽ ഷാഫി പറമ്പിൽ ലീഡ് ചെയ്യുന്നു
വയനാട്ടിൽ രാഹുലും, തൃശ്ശൂരിൽ സുരേഷ് ഗോപിയും

കേരളത്തില്‍ വ്യക്തമായ യൂഡിഎഫ് തരംഗം. ഏവരും ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തില്‍ ഇത്തവണയും റെക്കോര്‍ഡ് ഭൂരിപക്ഷമായിരിക്കും രാഹുല്‍ ഗാന്ധിയ്ക്ക് ഉണ്ടാവുകയെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതേസമയം തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ 4948 വോട്ടുകള്‍ക്ക് മുന്നിലാണ്.

ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം വയനാട്ടില്‍ രാഹുല്‍ ഗാന്ധി 91421 ലീഡ് ചെയ്യുന്നു.

രാഹുല്‍ ഗാന്ധി- 156842
ആനി രാജ- 65421
കെ സുരേന്ദ്രന്‍ – 37745

വടകരയില്‍ ലീഡ് ഉയര്‍ത്തി ഷാഫി

ഷാഫി പറമ്പില്‍ 110295
കെകെ ശൈലജ 91729
പ്രഫുല്‍ കൃഷ്ണന്‍ 20094

വടകര ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ 18566 വോട്ടിന് മുന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ രണ്ടാം സ്ഥാനത്താണ്.

ആലപ്പുഴയില്‍ കെസി

ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെസി വേണുഗോപാല്‍ ലീഡ് ചെയ്യുന്നു. 13004 വോട്ടിനാണ് നിലവില്‍ കെസി വേണുഗോപാല്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ഥി എഎം ആരിഫാണ് രണ്ടാം സ്ഥാനത്ത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ യുഡിഎഫിലെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഏറക്കുറെ വിജയം ഉറപ്പിച്ച് മുന്നേറുകയാണ്. കൊല്ലത്തെ എന്‍കെ പ്രേമചന്ദ്രനും, ഇടുക്കിയിലെ ഡീന്‍ കുര്യാക്കോസുമാണ് ജയം ഏറക്കുറെ ഉറപ്പിച്ച് മുന്നേറുന്നത്. ഇരുവരും പതിനായിരത്തിലധികം വോട്ടുകളുടെ മുന്നേറ്റത്തിലാണ്. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് ചിത്രത്തില്‍ ഇല്ലാത്ത അവസ്ഥയിലാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മാത്രമാണ് മുകേഷ് നാമമാത്രമായ ലീഡ് നേടിയത്.

യുഡിഎഫിന് വ്യക്തമായ ലീഡ്

കേരളത്തില്‍ യുഡിഎഫിന് വ്യക്തമായ ലീഡുണ്ട്. ഏഴുസീറ്റില്‍ മാത്രമാണ് എല്‍ഡിഎഫ് ലീഡുചെയ്യുന്നത്. എന്‍ഡിഎയ്ക്ക് ലീഡ് തൃശൂരില്‍ മാത്രമാണ് . വടകരയിലും തൃശൂരിലും തിരുവനന്തപുരത്തും ശക്തമായ മത്സരമാണ്. വടകരയില്‍ ഷാഫി പറമ്പിലിനാണ് ലീഡ്. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ 767 വോട്ടുകള്‍ക്ക് മുന്നിലാണ്. കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പിന്നിലാണ്. 945 വോട്ടുകളാണ് പി ജയരാജന്റെ ലീഡ്.

കേരളത്തില്‍ എന്‍ഡിഎ?

കേരളത്തില്‍ എന്‍ഡിഎ അട്ടിമറി വിജയം നേടുമോ എന്ന ആകാംക്ഷയില്‍ ജനം. തൃശ്ശൂരില്‍ 15000 വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപി നേടിയിരിത്തുന്നത്. തുടക്കത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തില്‍ സുരേഷ് ഗോപി കളം പിടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ സിപിഐ രണ്ടാം സ്ഥാനത്തായി. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരന്‍ വടകര വിട്ട് തൃശൂരില്‍ കോണ്‍ഗ്രസിനായി മത്സരിക്കാനെത്തിയത്. മുന്‍മന്ത്രികൂടിയായ സുനില്‍കുമാറിനെ എല്‍ഡിഎഫ് രംഗത്തിറക്കിയതോടെ മത്സരം കനത്തു. ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.

വോട്ടെണ്ണല്‍ രണ്ട് മണിക്കുറിനടുത്ത് എത്തുമ്പോള്‍ തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നേറുന്നുതായി റിപ്പോര്‍ട്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ മുന്നിട്ട് നിന്നത് രാജീവ് ചന്ദ്രശേഖറായിരുന്നു. മാറി മറിയുന്ന ലീഡ് നിലയാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നത്.

Kerala Lok Sabha Election Results 2024 Live Updates.

തൃശ്ശൂരില്‍ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്  മുന്നില്‍

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍

എറണാകുളത്ത് ഹൈബി ഈഡന്‍ ലീഡ് ചെയ്യുന്നു

തൃശൂരില്‍ എല്‍ഡിഎഫ് മുന്നില്‍

ആലത്തൂരില്‍ എല്‍ഡിഎഫ്  മുന്നില്‍

പാലക്കാട് എല്‍ഡിഎഫ്  മുന്നില്‍

പൊന്നാന്നി യുഡിഎഫ്  മുന്നില്‍

മലപ്പുറത്ത് യുഡിഎഫ്മുന്നില്‍

കോഴിക്കോട് യുഡിഎഫ് മുന്നില്‍

വയനാട് യുഡിഎഫ് മുന്നില്‍

വടകരയില്‍ എല്‍ഡിഎഫ് മുന്നില്‍

കണ്ണൂരില്‍ എല്‍ഡിഎഫ് മുന്നില്‍

കാസര്‍കോട് എല്‍ഡിഎഫ്  മുന്നില്‍

കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍

*തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം

*ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം

*മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്-മാവേലിക്കര മണ്ഡലം

*ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം

*ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം

*പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍-ഇടുക്കി മണ്ഡലം

*കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം

*ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം

*തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്-തൃശൂര്‍ മണ്ഡലം

*പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍

*തെക്കുമുറി എസ് എസ് എം പോളിടെക്നിക്-പൊന്നാനി മണ്ഡലം

*ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം

*വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്സ്-കോഴിക്കോട്, വടകര മണ്ഡലങ്ങള്‍

*മുട്ടില്‍ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം

*കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍-വയനാട് മണ്ഡലം

*ചുങ്കത്തറ മാര്‍ത്തോമ കോളേജ് -വയനാട് മണ്ഡലം,

*ചുങ്കത്തറ മാര്‍ത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം

*ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-കണ്ണൂര്‍ മണ്ഡലം

*പെരിയ കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി-കാസര്‍കോട് മണ്ഡലം.

 

 

English Summary: Kerala Lok Sabha Election Results 2024 Live Updates

×