June 26, 2026 |
Share on

ആര്യാടൻ ഷൗക്കത്തിൻ്റെ ലീഡ് 10000 കടന്നു; ജയം ഉറപ്പിച്ച് യുഡിഎഫ്

നിലമ്പൂരിലെ ജനങ്ങളോട് നന്ദി പറഞ്ഞ് നേതാക്കൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജയം ഉറപ്പിച്ച് യുഡിഎഫ്. മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകർ വിജയാഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും ഭൂരിപക്ഷം ആര്യാടൻ ഷൗക്കത്ത് നേടിയെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലേക്ക് വരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതീക്ഷിച്ച നിലയിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. നിലമ്പൂരിൽ മികച്ച ഭൂരിപക്ഷത്തോടെ ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചിരിക്കുകയാണ്. നിലമ്പൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിലമ്പൂരിൽ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നിലമ്പൂർ സന​ഗസഭയിലും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ എൽഡിഎഫിന് കഴിഞ്ഞിട്ടില്ല. അതേസമയം, അൻവർ വിഷയം യുഡിഎഫ് ചർച്ച ചെയ്യട്ടേയെന്ന് ലീ​ഗ്. ഇനി രണ്ട് പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണാനുള്ളത്.

ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എട്ടു മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്.

Content Summary: Nilambur by election: UDF secures victory

Leave a Reply

Your email address will not be published. Required fields are marked *

×