UPDATES

വയനാട് ഭൂചലനം ഉണ്ടായോ എന്ന് സംശയം; അതിതീവ്ര മഴ കെടുതികൾ രൂക്ഷം

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ

                       

അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ അതി തീവ്ര മഴ. മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ്.

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് രാജീവ് എരിക്കുളം അഴിമുഖത്തിനോട് പ്രതികരിച്ചു. എന്നാൽ നാളെ മുതൽ മഴയുടെ ശക്തി കുറയും. എന്നാൽ ഒരാഴ്ചയോളം മഴ തുടരും. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെടുതികൾ രൂക്ഷം. മഴ കനത്തതോടെ പല ജില്ലകളിലും ഷട്ടർ തുറന്നിട്ടുണ്ട്. വയനാട് മേപ്പാടിക്ക് പുറമെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. കൂടാതെ ശക്തമായ മലവെള്ളപാച്ചിലും, നിരവധി വീടുകളിൽ വെള്ളം കയറിട്ടുണ്ട്.പുതിയ മഴമുന്നറയിപ്പ് പ്രകാരം നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യമാണ്.

വയനാട് വയനാട് മേപ്പാടിക്ക് പുറമെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. നേരത്തെ പെയ്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടയിടത്ത് മണ്ണ് ദുർബലമായതായും, നേരിയ ഭൂചലനം ഉണ്ടായോ എന്നതും പരിശോധിക്കണമെന്നും കാലാവസ്ഥ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ശിവാനന്ദ പൈ മാധ്യമങ്ങളോട് പറഞ്ഞു. മഴ കനത്തതോടെ കല്പറ്റ പുത്തുമലയും ആശങ്കയിലാണ്. ണ്ട്‌ ദിവസമായി അതിശക്ത മഴയാണ്‌ ഈ മേഖലകളിൽ പെയ്യുന്നത്‌. ഞായർ രാവിലെ 8.30 മുതൽ തിങ്കൾ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ പെയ്‌തത്‌ 200.2 മില്ലിമീറ്റർ മഴയാണ്‌.

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ) , കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Content summary; Kerala Rain, Weather Update

Share on

മറ്റുവാര്‍ത്തകള്‍