February 13, 2025 |

‘പിതാവില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനം’

വെളിപ്പെടുത്തലുമായി നടി ഖുശ്ബു

ബാല്യകാലത്ത് പിതാവില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ചുള്ള അനുഭവം പങ്കിട്ട് പ്രമുഖ തെന്നിന്ത്യന്‍ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. പിതാവില്‍ നിന്നുള്ള ലൈംഗികവും ശാരീരികവുമായ പീഡനങ്ങളുടെ അതിജീവന കഥയാണ് നടി പങ്കുവെയ്ക്കുന്നത്. വിക്കി ലാല്‍ വാനുമായുള്ള അഭിമുഖത്തില്‍ ഖുശ്ബു തന്റെ ഭൂതകാലത്തിന്റെ ഭീകരത ഓര്‍ത്തെടുത്തു.Khushboo

‘പിതാവ് എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. എന്റെ സഹോദരന്മാരെയും അമ്മയെയും ശാരീരികമായി ഉപദ്രവിച്ചു. ബെല്‍റ്റ്, ഷൂ എന്നിവ ഉപയോഗിച്ചുമുള്ള ക്രൂരമര്‍ദനവും അക്കാലത്ത് പതിവാണ്’ ബാല്യകാലത്തില്‍ ഇതെല്ലാം കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

‘പിതാവിന്റെ കോപം എന്നെ ഭയപ്പെടുത്തിയിരുന്നു. പീഡനത്തെ കുറിച്ച് ലോകത്തോട് വിളിച്ചുപറയാന്‍ ഭയമായിരുന്നു. പുറത്ത് പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൂടുതല്‍ ഉപദ്രവിക്കുമോ എന്നും ഭയന്നു. അതിനാല്‍ ഈ വിവരങ്ങള്‍ പുറത്തുപറയാതെ മനസില്‍ ഒതുക്കിപ്പിടിക്കുകയായിരുന്നു.’

മഹാരാഷ്ട്രയില്‍ നിന്ന് ചെന്നൈയിലേക്ക് മാറിയപ്പോള്‍ ഖുശ്ബുവിന്റെ ജീവിതം മെച്ചപ്പെടുകയായിരുന്നു. നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് തുറന്നുപറയാനുള്ള ആത്മവിശ്വാസം നടിക്ക് കൈവന്നത് സിനിമയിലെത്തിയ ശേഷമാണ്. ‘

‘ചെന്നൈയിലെത്തി സിനിമാജീവിതം ആരംഭിച്ചത് മുതലാണ് വ്യക്തിജീവിതത്തെ കുറിച്ച് തുറന്നുപറയാന്‍ ആത്മവിശ്വാസം ലഭിച്ചത്. 14 വയസുള്ളപ്പോഴാണ് ആദ്യമായി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തുന്നത്’ ശുഖ്ബു പറഞ്ഞു.

ജാനു എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ ഹെയര്‍ഡ്രെസര്‍ ഉബിനാണ് പ്രശന്ങ്ങള്‍ വെളിപ്പെടുത്താന്‍ ധൈര്യം നല്‍കിയത്. സിംഗിള്‍ പാരന്റായ ഉബിന് ഖുശ്ബുവിന്റെ പിതാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. ഷൂട്ടിങ്ങിന് ശേഷം ലൊക്കേഷനില്‍ നിന്നും ഹോട്ടലില്‍ പോകുന്നതിനിടെ മര്‍ദിക്കുന്നതായും ഉബിന്‍ കണ്ടിട്ടുണ്ട്.

ഖുശ്ബു ഉബിനോടെല്ലാം തുറന്നുപറഞ്ഞിരുന്നുവെങ്കിലും അമ്മയോടും സഹോദരങ്ങളോടും പീഡനത്തെക്കുറിച്ച് പറയാന്‍ മടിച്ചു. സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ശേഷമാണ് കുടുംബത്തോട് എല്ലാം വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. ‘എല്ലാം തുറന്ന് പറഞ്ഞ ശേഷമാണ് എന്റെ പിതാവിനെ എതിര്‍ക്കാന്‍ ഞാന്‍ പഠിച്ചത്. അമ്മയോട് സംസാരിച്ച ശേഷം എന്നോട് പിതാവ് കാണിച്ച ക്രൂരതയുടെ വ്യാപ്തി തിരിച്ചറിയാനായി.’ നടി കൂട്ടിച്ചേര്‍ത്തു.

ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ പിതാവിനെ കൂടുതല്‍ അക്രമാസക്തനാക്കി. അനുസരിച്ചില്ലെങ്കില്‍ മര്‍ദിക്കുമായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.

1986 സെപ്റ്റംബറില്‍ ഖുശ്ബുവിന്റെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയി. പിന്നീടൊരിക്കലും പിതാവിനെ ഖുശ്ബു കണ്ടിട്ടില്ല.കഴിഞ്ഞ വര്‍ഷം അദ്ദേഹം മരിച്ചെന്ന വാര്‍ത്ത കേട്ടിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.Khushboo

content summary; Khushboo Sundar shares her experience of being sexually abused by her father.

×