കാനഡ സ്വതന്ത്രവും ശക്തവുമായ രാജ്യം; കാനഡയ്ക്ക് പിന്തുണയറിയിച്ച് ചാൾസ് മൂന്നാമൻ

ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികളെക്കുറിച്ച് ഇതുവരെയും വ്യക്തമായ അഭിപ്രായങ്ങളൊന്നും ചാൾസ് മൂന്നാമൻ പറഞ്ഞിരുന്നില്ല

കാനഡയെ ശക്തവും സ്വതന്ത്രവുമായ രാജ്യമെന്ന് വിശേഷിപ്പിച്ച് ചാൾസ് മൂന്നാമൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിനിവേശ ഭീഷണികൾക്കിടയിൽ ഒട്ടാവയിൽ നടന്ന പാർലമെന്റ് ഉദ്ഘാടന വേളയിൽ നടത്തിയ പ്രസം​ഗത്തിലായിരുന്നു ചാൾസ് മൂന്നാമന്റെ ഈ പരാമർശം.

ജനാധിപത്യം, ബഹുസ്വരത, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾക്ക് കാനഡ മൂല്യം കല്പിക്കുന്നതായും കാനഡ ഇപ്പോൾ വളരെ നിർണ്ണായകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ചാൾസ് മൂന്നാമൻ വ്യക്തമാക്കി. യഥാർത്ഥത്തിൽ കാനഡ ശക്തവും സ്വതന്ത്രവുമായ ഒരു രാജ്യമാണെന്ന് കാനഡയുടെ ദേശീയ​ഗാനത്തെ പരാമർശിച്ച് കൊണ്ട് കൂട്ടിച്ചേ‌‍ർത്തു. കാനഡയെ യുഎസിന്റെ 51ാംമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികളെക്കുറിച്ച് ഇതുവരെയും വ്യക്തമായ അഭിപ്രായങ്ങളൊന്നും ചാൾസ് മൂന്നാമൻ പറഞ്ഞിരുന്നില്ല. അമേരിക്കയും കാനഡയുമായി നിലനിൽക്കുന്ന സംഘർഷത്തെക്കുറിച്ചായിരുന്നു ചാൾസ് മൂന്നാമന്റെ പ്രസം​ഗമുടനീളം. എന്നാൽ, ട്രംപിനെക്കുറിച്ച് യാതൊരു കാര്യങ്ങളും പ്രസം​ഗത്തിൽ പരാമർശിച്ചിരുന്നില്ല. കനേഡിയൻമാരും ഞാനും വളരെയധികം സ്നേഹിക്കുന്ന രാജ്യമെന്ന് വിശേഷിപ്പിച്ചെങ്കിലും കാനഡയ്ക്ക് മേൽ തീരുവ ചുമത്തിയ ട്രംപിനെക്കുറിച്ച് ഒരക്ഷരം പോലും പരാമർശിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കാലങ്ങളായി കാനഡയുടെ അഭിവൃദ്ധിയ്ക്കായി സംഭാവന ചെയ്തിരുന്ന ആ​ഗോള വ്യാപാര സംവിധാനം ദ്രുത​ഗതിയിൽ മാറിക്കൊണ്ടിരിക്കയാണെന്നും അതിന്റെ മാറ്റം കാനഡയുടെ സമ്പദ് വ്യവസ്ഥയിലും പ്രതിഫലിച്ചേക്കാമെന്നും ചാൾസ് മൂന്നാമൻ കൂട്ടിച്ചേർത്തു. രണ്ടാം ലോകമഹായുദ്ധത്തേക്കാൾ അപകടകരമായ സാഹചര്യത്തിലൂടെയാണ് കാനഡ ഇപ്പോൾ കടന്നുപോകുന്നത്.

70 വർഷത്തിനിടെ കനേഡിയൻ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവാണ് 76 വയസ്സുള്ള ചാൾസ് മൂന്നാമൻ. കാനഡ ഒരു കോമൺ‌വെൽത്ത് അംഗമായതിനാൽ, പുതിയ പാർലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായി രാജ്യത്തിന്റെ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ചാൾസ് മൂന്നാമനെ ക്ഷണിച്ചത്. പാർലമെന്റ് നവീകരണത്തിനിടെ പരിവർത്തനം ചെയ്യപ്പെട്ട ഒരു മുൻ റെയിൽവേ സ്റ്റേഷനായ സെനറ്റിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിമാർ, എന്നിവർ പങ്കെടുത്തു.

ചരക്കുകൾക്ക് ഇറക്കുമതി നികുതി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചടിയുമായി കാനഡയും രം​ഗത്ത് വന്നിരുന്നു. 155 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ചരക്കുകൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത്. കാനഡ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായാൽ നികുതി ഒഴിവാക്കുമെന്നായിരുന്നു ട്രംപിൻ്റെ പരിഹാസം.

content summary: King Charles praises Canada and takes a stand amid U.S.-Canada tensions

This post was last modified on May 28, 2025 3:44 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment