കുട്ടിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസില്‍ പൊലീസിനെ കുഴക്കി അമ്മ. കൊല്ലപ്പെട്ട കുട്ടി ഒരു വര്‍ഷത്തിലധികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞിരുന്നു. കുട്ടിയുടെ അച്ഛന്റെ ഇള സഹദോരനാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മയ്ക്ക്, സ്വന്തം മകള്‍ ഒരു വര്‍ഷത്തിലേറെയായി ഉപദ്രവിക്കപ്പെടുന്ന വിവരം അറിയില്ലായിരുന്നു എന്ന മൊഴി പൊലീസിന് വിശ്വസിക്കാനാവുന്നില്ല.
കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജന്‍ കണ്ടെത്തിയതോടെയാണ് കേസില്‍ വന്‍വഴത്തിരിവ് വന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദീര്‍ഘനാളായി കുട്ടി ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. തിരുവാങ്കുളത്ത് അച്ഛന്റെ വീട്ടിലായിരുന്നു കുട്ടി. അടുത്ത ബന്ധുക്കളെയായിരുന്നു പൊലീസ് ആദ്യം സംശയിച്ചത്. അച്ഛന്റെ അനിയമാരെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തതോടെയാണ് ഏറ്റവും ഇളയ അനിയന്‍ കുറ്റം സമ്മതിച്ചത്. ഏതാണ്ട് ഒന്നര വര്‍ഷത്തോളം ഇയാള്‍ ക്രൂരത തുടര്‍ന്നിരുന്നു.
കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞതോടെയാണ്, ഇക്കാര്യം സംബന്ധിച്ച് അമ്മയ്ക്ക് വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയില്‍ റിമാന്‍ഡില്‍ കഴിയുന്ന അവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിച്ചത്. എന്നാല്‍, കുട്ടി നിരന്തരം പീഡനത്തിന് വിധേയായിരുന്നുവെന്ന് പൊലീസ് അറിയുക്കുമ്പോള്‍, അവരത് നിസ്സംഗതയോടെ കേട്ടിരിക്കുക മാത്രമാണ് ചെയ്തതെന്നാണ് മാധ്യമങ്ങള്‍ പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് ഇക്കാര്യം അറിയല്ലായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. ഇത് പൂര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലില്‍ അമ്മയില്‍ നിന്നും സഹായകരമായ വിവരങ്ങള്‍ കിട്ടിയേക്കാമെന്ന് പൊലീസ് കരുതുന്നു.
അമ്മയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാണെന്ന് പൊലീസിന് അറിയാം. എന്നാല്‍ ഇപ്പോള്‍ അവരുടെ ഭാഗത്ത് നിന്നും പൊലീസിന് അനുകൂലമായ സഹകരണം ഉണ്ടാകുന്നില്ല. പല ചോദ്യങ്ങള്‍ക്ക് ഭാവവ്യത്യാസം കൂടാതെ ഒരേഇരിപ്പാണ്. ഇവര്‍ക്ക് ചില മാനസികപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തുടക്കം മുതല്‍ കേള്‍ക്കുന്നുണ്ട്. അതുകൊണ്ടാണോ ഇത്തരത്തില്‍ പെരുമാറുന്നത്, അതോ ചിലതൊക്കെ മറച്ചുവയ്ക്കുകയാണോ ചെയ്യുന്നതെന്നു കണ്ടെത്തേണ്ടതുണ്ട്. കുട്ടി ഉപദ്രവിക്കപ്പെട്ടിരുന്നുവെന്ന് വിവരം സ്വന്തം അമ്മ അറിഞ്ഞിരുന്നില്ല എന്ന കാര്യം വിശ്വസിക്കാനും കഴിയുന്നില്ല, എന്നാല്‍ മറിച്ച് സ്ഥിരീകരിക്കാന്‍ തക്ക തെളിവോ മൊഴിയോ പൊലീസിന് കിട്ടുന്നുമില്ല. കുട്ടി ഉപദ്രവിക്കപ്പെട്ടിരുന്നുവെന്ന് സൂചന നല്‍കുന്ന തരത്തില്‍ പോലും അമ്മ ഒന്നും തന്നെ ഇതുവരെ പൊലീസിനോട് പറഞ്ഞിട്ടില്ല.
കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നപ്പോള്‍ മുതല്‍ പൊതുവിലുണ്ടായ അനുമാനം, ഇതുമായി ബന്ധപ്പെട്ട നിരാശയോ പ്രതികാരമോ ആയിരിക്കാം അമ്മയെക്കൊണ്ട് അത്തരമൊരു ക്രൂരത ചെയ്യിച്ചതെന്നായിരുന്നു. എന്നാല്‍, അങ്ങനെയൊരു കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ പറയുമ്പോള്‍, അടുത്ത ചോദ്യം; പിന്നെന്തിനാണ് സ്വന്തം കുഞ്ഞിനെ പുഴയില്‍ എറിഞ്ഞു കൊന്നതെന്നാണ്. പൊലീസിന് മുന്നില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇത്തരത്തില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. അമ്മയെ ഇനിയും ചോദ്യം ചെയ്താല്‍ എന്തെങ്കിലും അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതുപോലെ, റിമാന്‍ഡ് ചെയ്തിരിക്കുന്ന അച്ഛന്റെ അനിയനെ കസ്റ്റഡിയില്‍ വാങ്ങുന്നുമുണ്ട്. ഇയാളില്‍ നിന്നും പീഡന വിവരങ്ങള്‍ കൂടുതല്‍ അറിയാന്‍ കഴിയും. ഒപ്പം ഈ ക്രൂരത ആരും അറിയാതെയാണോ, അതോ അറിഞ്ഞുകൊണ്ടായിരുന്നോ എന്നതുകൂടി ഒരുപക്ഷേ പൊലീസിന് മനസിലായേക്കും. Kochi Child killed case; mother claimed she was unaware that her child had been abused, but the police remain unconvinced
Content Summary; Kochi Child killed case; mother claimed she was unaware that her child had been abused, but the police remain unconvinced
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.