ചോര വീഴുന്ന ആതുരാലയങ്ങൾ; ജീവൻ സംരക്ഷിക്കുന്നവരുടെ ജീവിതത്തിന് സുരക്ഷയെവിടെ?

വിമാനത്താവളങ്ങൾക്ക് സമാനമായ സുരക്ഷ എല്ലാ ആശുപത്രികളിലും ഒരുക്കണം

kolkata doctor case

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ സ്ത്രീകളുടെ സുരക്ഷ  നിയമങ്ങൾ കർശനമായി നടപ്പിലാക്കാണമെന്ന്ആ വശ്യപ്പെട്ട് കൊണ്ട് ഡോക്ടർമാരും രംഗത്തെത്തിയിരുന്നു. ആൺ പെൺ ഭേതമന്യേ രാത്രിയെന്നോ പകലെന്നോ  ഇല്ലാതെ ജോലിചെയ്യുന്ന ഓരോ ഡോക്ടർമാരുടെയും സുരക്ഷ ഉറപ്പ് വരുത്തേണ്ടത് രാജ്യത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും പൊതു ജനത്തിന് അറിയാത്ത അത്രയും കഷ്ട്ട പാടുകളിലൂടെയാണ് പല ഡോക്ട്ടർമാരും കടന്ന് പോകുന്നതെന്നും പറയുകയാണ് 20 ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോക്ടർ അനുപമ ആർ. kolkata doctor rape murder

‘150 മില്ലിഗ്രാം ശുക്ലം’, ‘ഇടുപ്പെല്ല് തകര്‍ന്നു’; പ്രചരിക്കുന്നത് വ്യാജ വിവരങ്ങളെന്ന് പൊലീസ് 

ആരോഗ്യ രംഗത്തേയ്ക്ക് ഏറ്റവും കൂടുതൽ കടന്നുവരുന്നത് പെൺകുട്ടികളാണ്. കൊൽക്കത്തയിൽ ഉണ്ടായ സങ്കടകരമായ സംഭവവും വന്ദന നേരിട്ട അക്രമവും പെൺകുട്ടികൾക്ക് നേരെ ഉള്ളതായിരുന്നു. ഇനി വരും കാലഘട്ടങ്ങളിൽ സ്ത്രീകളായ ഡോക്ട്ടർമാരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. സർക്കാരുകൾ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് എടുത്തിരുന്നെങ്കിൽ ഇത്രയും മോശമായ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിലായിരുന്നു. ഒരു ആതുരാലയത്തിൽ അനവധി സ്ത്രീകൾ ആണ് പ്രവർത്തിക്കുന്നത്. രാത്രിയെന്നോ പകലെന്നോ നോക്കാതെയാണ് ഓരോ ഡോക്ട്ടർമാരും കർമ്മ നിരതരാകുന്നത്. മുൻകാലങ്ങളിൽ സ്ഥാപനത്തിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും അനുപാതം തുല്യമായിരിക്കും എന്നാൽ ഇന്ന് പുരഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് ഉള്ളത്. കേരളത്തിലെ പല മെഡിക്കൽ കോളേജുകളും 30 വർഷം മുൻപുള്ള അതെ സൗകര്യങ്ങളാണ് ഇന്നുള്ളത്. അടച്ചുറപ്പുളള വിശ്രമ മുറികളോ നല്ലൊരു ശൗചാലയമോ പോലും പല ആശുപത്രികളിലും ഇല്ല. ഈ അവസ്ഥയ്ക്കൊക്കെ മാറ്റം വരേണ്ട സാഹചര്യം അതിക്രമിച്ചു കഴിഞ്ഞു. സ്വകാര്യ ഹോസ്പിറ്റലുകൾ പണിയുന്നതിന് ഒരു പാട് നിയമ മാനദണ്ഡങ്ങൾ ഉണ്ട്. എന്നാൽ ഇത് സർക്കാർ ആശുപത്രിയുടെ കാര്യത്തിൽ എത്തുമ്പോൾ എത്ര കണ്ട് പാലിക്കുന്നുണ്ട്?

രാത്രിയെന്നോ പകലെന്നോ നോക്കാതെ രോഗികളെ ചികിത്സിക്കേണ്ട ആവശ്യം വരുമ്പോഴും പല ഡോക്ടർമാരും ജീവനും കയ്യിൽ പിടിച്ചാണ് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നത്. ഭയപ്പാടോടെയാണ് ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഇത്തരം സാഹചര്യങ്ങളിൽ രോഗികളിലേക്ക് എത്തുന്നത് എന്ന് പല വനിതാ ഡോക്ടർമാരും പറയാറുണ്ട്. സത്യത്തിൽ പൊതുജനത്തിന് അറിയാത്ത വിവിധ സാഹചര്യങ്ങളിൽ കൂടിയാണ് പല പ്രായത്തിലുളള ഡോക്ടർമാരും കടന്ന് പോകുന്നത്. ഇവർക്ക് സുരക്ഷിതത്വം ഒരുക്കാൻ ആർക്കും സാധിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം വീട് പോലെ തന്നെയാണ് ജോലി ചെയ്യുന്ന സ്ഥാപനവും പക്ഷെ അവിടെ പോലും ഞങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നില്ല. രോഗിക്ക് ആവശ്യം വരുമ്പോൾ ഇതൊന്നും ഓർക്കാതെയാണ് ഓരോ ഡോക്ടർമാരും ഓടിയെത്തുന്നത്. 24 മണിക്കൂർ ജോലിയാണ് പലരും ചെയ്യുന്നത് ചിലപ്പോൾ അത് 30 മണിക്കൂറിലും കൂടും. അതുകൊണ്ട് തന്നെ ഡോക്ടർമാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പ് വരുത്താൻ സർക്കാരുകൾക്ക് കഴിയണം, എന്നും ഡോക്ട്ടർ അനുപമ പറയുന്നു.

സുരക്ഷയ്ക്ക് വേണ്ട കർശന നടപടികൾ സ്വീകരിക്കുന്നത് വഴി ഡോക്ടർമാർക്ക്മാത്രമല്ല രോഗികൾക്ക് കൂടിയാണ് എന്ന് പറയുകയാണ് ഐഎംഎ നാഷണൽ കമ്മിറ്റി കൺവീനർ ആയ ഡോക്ടർ ശ്രീജിത്ത് എൻ കുമാർ.

ഐഎംഎ ദേശീയ വ്യാപകമായി അത്യാവശ്യ സേവങ്ങൾ ഒഴികെയുള്ളവ ബഹിഷ്കരിച്ചുകൊണ്ടുള്ള സമരം ഡോക്ടർമാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടിയുള്ളതാണ്. ഐഎംഎ യോടൊപ്പം ഇന്ത്യയിലെ വിവിധ ഡോക്ടർമാരുടെയും യുവജനങ്ങളുടെയും സംഘടനകൾ ഒപ്പമുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഈ പ്രതിഷേധത്തിൽ ഞങ്ങളോടൊപ്പം പങ്കെടുക്കുന്നുണ്ട്. അതിന് പിന്നിലെ പ്രധാന കാരണം ഇത്തരം ആക്രമണങ്ങൾ രാജ്യവ്യാപകമായി നടക്കുന്നുണ്ട് എന്ന് തന്നെയാണ്.

ഞങ്ങളുടെ പ്രധാനാവശ്യം കൊൽക്കത്തയിൽ നടന്ന അതിധാരുണമായ സംഭവത്തിൽ നീതി ലഭിക്കണം. സംഭവത്തിലും അതിനെ തുടർന്നുണ്ടായ അക്രമണങ്ങളിലും മാതൃകാപരമായ നടപടികളും സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്.

രണ്ടാമതായി ദേശീയ തലത്തിൽ ആശുപത്രികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന ദേശീയ ആശുപത്രി സുരക്ഷാ നിയമം പ്രാബല്യത്തിൽ കൊണ്ടുവരണം. നിയമത്തിന്റെ കരട് 2020 ൽ പ്രസിദ്ധീകരിച്ചതാണ് പക്ഷെ അത് പുറകോട്ട് പോയി പക്ഷെ നിയമം നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമായി തീർന്നിരിക്കുകയാണ്. മൂന്നാമതായി ആശുപത്രികളെ സുരക്ഷ മേഖലകളായി പ്രഖ്യാപിക്കണം. വിമാനത്താവളങ്ങൾക്ക് സമാനമായ കനത്തസുരക്ഷ എല്ലാ ആശുപത്രികളിലും ഒരുക്കണം. ഡോക്ടർ മാരുടെ സേവന വ്യവസ്ഥകൾ കൃത്യമാക്കുകയും, കൂടാതെ സുരക്ഷിതമായ പ്രത്യേക വിശ്രമ മുറികൾ അനുവദിക്കുകയും വേണം. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് കർശനമായ നിയമങ്ങൾ പാലിച്ച് വരുന്നത്. ഡോക്ടർ വന്ദനയുടെ മരണത്തിനു ശേഷം പ്രാവർത്തികമാക്കിയ നിയമങ്ങൾ മൂലം അക്രമങ്ങൾ ഗണ്യമായി കുറഞ്ഞതായി കാണാം. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കണം. സത്യത്തിൽ ഇത്തരം നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുമ്പോൾ അതിന്റെ ഗുണം ലഭിക്കുന്നത് ഡോക്ടർമാർക്ക് മാത്രമല്ല രോഗികൾക്ക് കൂടിയാണ്. ഭയമില്ലാതെ ചികിത്സിക്കാനുള്ള സാഹചര്യം കൂടിയാണ് ഒരുക്കേണ്ടത്.

content summary; Where is the safety for the life of those who save life

This post was last modified on November 11, 2024 8:55 pm

സമരിയ സൈമണ്‍:
Related Post
Leave a Comment