ആര്‍ ജി കാര്‍ ബലാത്സംഗ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. പ്രതി ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞെന്ന് കോടതി. ഫോറന്‍സിക് തെളിവുകള്‍ കുറ്റം തെളിയിക്കുന്നതാണ്. 25 വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു. അതേസമയം, കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി പറഞ്ഞു. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. കേസിലെ തിങ്കളാഴ്ച ശിക്ഷ വിധിക്കും. rg kar hospital
കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി അനിര്‍ബാന്‍ ദാസാണ് വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനീ ഡോക്ടര്‍ ക്രൂര പീഡനത്തിനത്തില്‍ കൊല്ലപ്പെട്ടത്. സിബിഐയാണ് കേസ് കേസന്വേഷണം നടത്തിയത്.
ആശുപത്രിയിലെ സുരക്ഷാജീവക്കാരനായിരുന്നു സഞ്ജയ് റോയി. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങള്‍ നീണ്ടത് മാസങ്ങളോളമായിരുന്നു. ഇത് മമതാ സര്‍ക്കാരിന് വെല്ലുവിളിയായി. കൊലപാതകം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടലിലൂടെ വിധി പറഞ്ഞത്. rg kar hospital
content summary ; kolkata rape murder ; sanjay roy convict, court says it is a crime punishable by more than 25 years