UPDATES

കൊൽക്കത്തയിലെ ഡ്യൂട്ടി ഡോക്ടറുടെ കൊലപാതകം; ‘എന്ത് വിശ്വാസത്തിലാണ് ഞങ്ങളിവിടെ ജീവിക്കേണ്ടത് ‘

സഹപ്രവർത്തക ചോദിക്കുന്നു.

                       

ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറുടെ മരണത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. കൊൽക്കത്തയിൽ നടന്ന റീക്ലെയിം ദ നൈറ്റ് മാർച്ചിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. അതിക്രൂരമായ ലൈംഗീകാതിക്രമത്തിൽ കൊല്ലപ്പെട്ട 31കാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട ഡോക്ടറുടെ സഹപ്രവർത്തക അതി കഠിനമായ വേദനയിലൂടെയും, നിരാശയിലൂടെയുമാണ് താൻ കടന്നു പോകുന്നതെന്ന് ബിബിസിയോട് പറയുന്നു.Kolkata rape-murder

” അവർക്ക് സംഭവിച്ച ക്രൂരതയുടെ ആഘാതം ഇപ്പോഴും ഞങ്ങളെ വിട്ടു പോയിട്ടില്ല, രാത്രികളിൽ ഉറക്കം പോലും നഷ്ട്ടപെട്ട അവസ്ഥയിലാണ്. കൊലപാതകം നടന്ന മുറിക്ക് സമീപം, കഴിഞ്ഞ ദിവസങ്ങളിൽ വരെ വിശ്രമിക്കാനായി ഞാൻ പോയിരുന്നു. ആ മുറിയുടെ വാതിലിന് പൂട്ടില്ലായിരുന്നു. മുറിയിൽ ഞാൻ തനിച്ചായിരുന്നു, പക്ഷെ ഞാൻ നിൽക്കുന്നത് ഒരാശുപത്രിയിലാണെന്നും എനിക്ക് ചുറ്റും എന്റെ സഹപ്രവർത്തകർ ഉണ്ടെന്നുമുള്ള വിശ്വാസത്തിലാണ് മുറിയിൽ തങ്ങിയത്. ഇനി എന്ത് വിശ്വാസത്തിലാണ് ഞാനടക്കമുള്ള ജീവനക്കാർ തനിച്ചൊരിടത്ത് വിശ്രമിക്കാനായി ചെല്ലുന്നത്.

ഡ്യൂട്ടിയിലുള്ള ഒരു ഡോക്ടർക്ക് സംഭവിച്ചത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. എങ്ങനെയാണ് ഇത്ര അത്ര മനുഷ്യത്വരഹിതമായി പെരുമാറാൻ കഴിയുന്നത്? ഡോക്ടർമാർ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നു, ഒന്നോ രണ്ടോ തവണ അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നു. ഈ സമരത്തിന് പങ്കെടുക്കാൻ എന്നെ വീട്ടിൽ നിന്ന് അനുവദിച്ചിരുന്നില്ല, എന്റെ സുരക്ഷ ഓർത്താണ് മാതാപിതാക്കൾ ആ നിലപാട് എടുത്തത്. പക്ഷേ, പകരം എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ അവരോട് പറഞ്ഞു, കാരണം സ്ത്രീകൾക്ക് സുരക്ഷിതത്വത്തോടെ നിർഭയം രാത്രിയിൽ തെരുവിലിറങ്ങാനും അവകാശമുണ്ട്.” സഹപ്രവർത്തക ബിബിസിയോട് സംസാരിക്കുന്നു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ജൂനിയർ ഡോക്ടർമാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കാൻ സർക്കാർ ഡോക്ടർമാരും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം വനിതാ ട്രെയിനി ഡോക്ടറുടെ മാതാപിതാക്കൾ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രതികരണത്തിൽ തങ്ങളുടെ മകൾക്ക് സംഭവിച്ചതിനെ കുറിച്ച് വിലപിക്കുന്നു. ആശുപത്രിയിൽ നിന്ന് കോളുകൾ വരാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് തനിക്ക് സംശയം തോന്നി തുടങ്ങിയതെന്ന് ട്രെയിനി ഡോക്ടറുടെ പിതാവ് പറഞ്ഞു. “എൻ്റെ മകൾക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു,” അദ്ദേഹം പറഞ്ഞു. നിങ്ങളുടെ മകൾ ആത്മഹത്യ ചെയ്തു എന്നാണ് അവർ ഞങ്ങളോട് ആദ്യം പറഞ്ഞത്.” ഡോക്ടർ ആത്മഹത്യ ചെയ്തതാണെന്ന് ആദ്യം കൊൽക്കത്ത പോലീസ് സംശയിച്ചിരുന്നു.

മകളുടെ മരണവാർത്തയറിഞ്ഞ് അയൽപക്കത്ത് താമസിക്കുന്ന ഒരു ബന്ധുവിനൊപ്പമാണ് ഡോക്ടറുടെ മാതാപിതാക്കൾ ആശുപത്രിയിലെ ത്തിയത്. അവിടെയെത്തിയപ്പോൾ മൂന്നു മണിക്കൂറോളം കാത്തുനിൽക്കാൻ അധികൃതർ ആവശ്യപ്പെട്ടു. മൂന്ന് മണിക്കൂറിന് ശേഷം മകളുടെ മൃതദേഹം കാണാൻ മാതാപിതാക്കളെ സെമിനാർ ഹാളിലേക്ക് കടത്തിവിട്ടു. അർദ്ധനഗ്നമായ മകളുടെ മൃതദേഹം കണ്ട് മാതാപിതാക്കൾ തകർന്നുപോയതായി ബന്ധു പറയുന്നു. “അവളുടെ കണ്ണട പൊട്ടിയിരുന്നു, അവളുടെ കണ്ണുകളിൽ കണ്ണടയുടെ കഷ്ണങ്ങളുണ്ടായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും അത് തന്നെയല്ലേ പറയുന്നത്. അവളുടെ കാലുകൾ 90 ഡിഗ്രി അകലത്തിലായിരുന്നു കിടന്നിരുന്നത്, അരകെട്ടിന് കാര്യമായ ക്ഷതം സംഭവിച്ചെങ്കിലേ അങ്ങനെ കിടക്കുകയുള്ളു. അങ്ങേയറ്റം മനുഷ്യത്വ രഹിതമായാ ക്രൂരതയാണ് അയാൾ കുട്ടിയോട് കാണിച്ചത്.” ബന്ധു പറയുന്നു.

ഓഗസ്റ്റ് 10 ന് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സിവിൽ വോളൻ്റിയറായിരുന്ന സഞ്ജയ് റോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആർജി കാർ ഹോസ്പിറ്റലിലെ പോലീസ് ഔട്ട്‌പോസ്റ്റിലെ ജോലിക്കാരനാണ് ഇയാൾ. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. പാരീസ് ഒളിമ്പിക്‌സിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടുന്നത് കൊണ്ടാണ്, ജൂനിയർ ഡോക്ടറും, മറ്റ് മൂന്ന് സഹപ്രവർത്തകരും ആർജി കാർ ഹോസ്പിറ്റലിലെ സെമിനാർ റൂമിലിരുന്ന് അത്താഴം കഴിച്ചത്. ഭക്ഷണം കഴിച്ച് മൂന്ന് സഹപ്രവർത്തകർ തിരിച്ച് പോയി, എന്നാൽ ജൂനിയർ ഡോക്ടർ വിശ്രമിക്കാനായി സെമിനാർ മുറിയിൽ തങ്ങുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ കഴുത്തിൽ ബ്ലൂടൂത്ത് ഹെഡ് സെറ്റ് ധരിച്ച് സഞ്ജയ് റോയ് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്

Content summary; Kolkata rape-murder of woman doctor at rg kar hospital Kolkata rape-murder

Share on

മറ്റുവാര്‍ത്തകള്‍