July 16, 2026 |
Share on

ഈ ജോക്കറാണോ ഭീമനാകുന്നത്! മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് കെആര്‍കെ

ഭീമനോട് ചെയ്യുന്ന അപമാനമാണിത്

മോഹന്‍ലാലിനെ ചോട്ടാ ഭീം എന്നു വിളിച്ചതിനു മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പിന്മാറാന്‍ തയ്യാറല്ലാതെ വീണ്ടും ബോളിവുഡ് താരം കെആര്‍കെ. പ്രിയപ്പെട്ടവരെ ഈ ചോട്ടാ ഭീമിനെ നോക്കു, ഈ ജോക്കര്‍ ആണു സാക്ഷാല്‍ ഭീമന്റെ വേഷം ചെയ്യാന്‍ പോകുന്നത്. ഇതു വലിയൊരു അപമാനമാണ്. കെആര്‍കെ മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പം എഴുതിയ വാചകങ്ങളാണ്. രാവിലെ മുതല്‍ മോഹന്‍ലാല്‍ ആരാധകരുടെ തെറിയഭിഷേകം കേള്‍ക്കേണ്ടി വന്നെങ്കിലും തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നു വ്യക്തമാക്കിയാണു കെആര്‍കെ വൈകുന്നേരത്തോടെ പുതിയ പോസ്റ്റ് ഇട്ടത്.

നേരത്തെ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കാന്‍ പോരെന്നാരോപിച്ച് കെഅര്‍കെ ട്വീറ്റി ചെയ്തിരുന്നു.മോഹന്‍ലാലിനെ കാണാന്‍ ചോട്ടഭീമിനെ പോലെയാണെന്നും ഇങ്ങനെയുള്ളയാള്‍ എങ്ങനെ മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുമെന്നായിരുന്നു കെആര്‍കെയുടെ പരിഹാസം. നിങ്ങള്‍ എന്തിനാണു ബി ആര്‍ ഷെട്ടിയുടെ പണം കളയുന്നതെന്നും കെആര്‍കെ തന്റെ ട്വീറ്റിലൂടെ മോഹന്‍ലാലിനോടു ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×