മോഹന്‍ലാല്‍ ചോട്ടാ ഭീം; പരിഹാസവുമായി ബോളിവുഡ് നടന്‍

ബി ആര്‍ ഷെട്ടിയുടെ പണം കളയരുതെന്നും ഉപദേശം

ആയിരം കോടി മുടക്കി മോഹന്‍ലാലിനെ നായകനാക്കി എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുന്നുവെന്ന വാര്‍ത്ത രാജ്യാന്തരതലത്തില്‍ ചര്‍ച്ചയാകുന്നതിനൊപ്പം തന്നെ വിമര്‍ശനങ്ങളും വരുന്നു.

മഹാഭാരതം എന്നു പേരിട്ട ചിത്രത്തില്‍ പ്രധാനകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന മോഹന്‍ലാലിനെതിരായണു വിമര്‍ശനം. ഭീമനെ അവതരിപ്പിക്കാന്‍ ലാല്‍ പോരെന്ന് ആരോപിച്ചാണ് ബോളിവുഡ് നടനും നിരൂപകനുമായ കെ ആര്‍ കെ രംഗത്തു വന്നിരിക്കുന്നത്. മോഹന്‍ലാലിനെ കാണാന്‍ ചോട്ടഭീമിനെ പോലെയാണെന്നും ഇങ്ങനെയുള്ളയാള്‍ എങ്ങനെ മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുമെന്നാണു കെആര്‍കെ പരിഹസിക്കുന്നത്. നിങ്ങള്‍ എന്തിനാണു ബി ആര്‍ ഷെട്ടിയുടെ പണം കളയുന്നതെന്നും കെആര്‍കെ തന്റെ ട്വീറ്റിലൂടെ മോഹന്‍ലാലിനോടു ചോദിക്കുന്നു.

ഇത്തരമൊരു ട്വീറ്റ് കെആര്‍കെ ഇട്ടതിനു പിന്നാലെ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാലയും ആരംഭിച്ചിട്ടുണ്ട്.

എല്ലാ സമയത്തും വിവാദങ്ങളുടെ തോഴനാണ് കെആര്‍കെ എന്നാരിയപ്പെടുന്ന കമാല്‍ റഷീദ് ഖാന്‍. നടന്‍, നിര്‍മാതാവ്, നിരൂപകന്‍ തുടങ്ങിയ വേഷങ്ങള്‍ ഉണ്ടെങ്കിലും ട്വിറ്ററിലെ വിവാദ പരാമര്‍ശങ്ങളാണ് കെആര്‍കെയെ പ്രശസ്തനാക്കിയത്.

This post was last modified on April 19, 2017 10:14 am

ഫിലിം ഡെസ്‌ക്:
Related Post
Leave a Comment