June 04, 2026 |
Share on

തള്ളേ കലിപ്പ് തീരണില്ലല്ലാ…; കെആര്‍കെയോടു കലിയടങ്ങാതെ മോഹന്‍ലാല്‍ ഫാന്‍സ്

മോഹന്‍ലാല്‍ ചോട്ടാ ഭീമിനെ പോലെയാണെന്നായിരുന്നു കെഅര്‍കെയുടെ പരിഹാസം

മരിയ ഷറപ്പോവ, ബ്രിട്ടീഷ് എയര്‍ലൈന്‍സ്, പാകിസ്താന്‍ ആര്‍മി ജനറല്‍, ഏറ്റവും ഒടുവിലായി സ്‌നാപ്പ് ചാറ്റ് സിഇഒ എന്നിവര്‍ക്കു മലയായി ഇട്ട പൊങ്കാലയെ കുറിച്ച് എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ കമാല്‍ റാഷിദ് ഖാന്‍ എന്ന കെഅര്‍കെ ഇങ്ങനെയൊരു പണിക്കിറങ്ങില്ലായിരുന്നു.

മോഹന്‍ലാലിനെ കാണാന്‍ ചോട്ടാ ഭീമിനെ പോലെയാണെന്നും ഇങ്ങനെയൊരാള്‍ മഹാഭാരതത്തിലെ ഭീമനെ എങ്ങനെ അവതരിപ്പിക്കുമെന്നുമായിരുന്നു കെആര്‍കെയുടെ ട്വിറ്റര്‍ പരിഹാസം. കൂട്ടത്തില്‍ ബി ആര്‍ ഷെട്ടിയുടെ പണം പാഴാക്കരുതെന്ന ഉപദേശവും. അതോടെ തീര്‍ന്നെന്നു പറഞ്ഞാല്‍ മതിയല്ലോ.

മരിയ ഷറപ്പോവയേയും ബ്രിട്ടീഷ് എയര്‍വെയ്‌സിനെയും പാകിസ്താന്‍ ആര്‍മി ജനറലിനെയും സ്‌നാപ് ചാറ്റ് സിഇഒയേയുമൊക്കെ മലയാളി പൊങ്കാലകൊണ്ടു മൂടിയത് അവര്‍ ഏതെങ്കിലും മലയാളിയെ പരിഹസിച്ചിട്ടോ കുറ്റപ്പെടുത്തിയിട്ടോ അല്ലായിരുന്നു. അതാണ് മലയാളിയുടെ രാജ്യസ്‌നേഹം! അങ്ങനെയുള്ളവരുടെ മുന്നിലാണ് അവരുടെ സ്വന്തം ലാലേട്ടനെ കളിയാക്കി ഒരാള്‍ വന്നിരിക്കുന്നത്. വിടുമോ മലയാളി. കെഅര്‍കെ യ്ക്കു പൊങ്കാലയിടാന്‍ ഫാന്‍സ് വൈര്യം മറന്നാണ് എല്ലാവരും ഒന്നിച്ചിരിക്കുന്നത്. മറ്റൊരു കാര്യം പൊങ്കാലക്കാരില്‍ അങ്ങ് ഉത്തരേന്ത്യയില്‍ നിന്നുള്ളവരും ഉണ്ടെന്നതാണ്. തന്റെ ട്വീറ്റിനു താഴെ വന്നിരിക്കുന്ന കമന്റുകള്‍ വായിക്കാന്‍ കെഅര്‍കെ ധൈര്യം കാണിച്ചാല്‍ മനസിലാകും; മലയാളി ആരാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *

×