July 18, 2026 |
Share on

എസ്ബിടി വായ്പ്പ നല്‍കും; കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം

അഴിമുഖം പ്രതിനിധി  കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. എസ്ബിടി എഴുപതു കോടി രൂപ കെഎസ്ആര്‍ടിസിക്ക് വായ്പ്പയായി അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി എസ്ബിടിയില്‍ വായ്പ്പ ലഭിക്കുവാന്‍ വേണ്ടി സമീപിച്ചിരുന്നു. എന്നാല്‍ എസ്ബിഐ-എസ്ബിടി ലയനം നടക്കുന്നത് കാരണം ഇത് നടക്കുമോ എന്നുള്ള ആശങ്ക നിലനിന്നിരുന്നു.  ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നു ജീവനക്കാര്‍ പണിമുടക്കിയിരുന്നു. എസ്ബിടി വായ്പ്പ നല്‍കും എന്നുറപ്പായാതോടെ സമരം ഒത്തു തീര്‍പ്പായി. കോര്‍പ്പറേഷന്റെ കൈവശം 22 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്,അതുകൊണ്ടാണ്  ശമ്പളം മുടങ്ങാന്‍ […]

അഴിമുഖം പ്രതിനിധി 

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. എസ്ബിടി എഴുപതു കോടി രൂപ കെഎസ്ആര്‍ടിസിക്ക് വായ്പ്പയായി അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി എസ്ബിടിയില്‍ വായ്പ്പ ലഭിക്കുവാന്‍ വേണ്ടി സമീപിച്ചിരുന്നു. എന്നാല്‍ എസ്ബിഐ-എസ്ബിടി ലയനം നടക്കുന്നത് കാരണം ഇത് നടക്കുമോ എന്നുള്ള ആശങ്ക നിലനിന്നിരുന്നു. 

ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നു ജീവനക്കാര്‍ പണിമുടക്കിയിരുന്നു. എസ്ബിടി വായ്പ്പ നല്‍കും എന്നുറപ്പായാതോടെ സമരം ഒത്തു തീര്‍പ്പായി. കോര്‍പ്പറേഷന്റെ കൈവശം 22 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്,അതുകൊണ്ടാണ്  ശമ്പളം മുടങ്ങാന്‍ കാരണം എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കണമെങ്കില്‍ 50 കോടി രൂപ കൂടി വേണമായിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×