June 14, 2026 |
Share on

കലാമിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

അഴിമുഖം പ്രതിനിധി മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം ജന്മനാടായ രാമേശ്വരത്ത് എത്തിച്ചു. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് രാമേശ്വരത്ത് നടക്കും. ഇന്ന് ഉച്ചയ്ക്കുശേഷമാണ് കലാമിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ മധുരയിലേക്കും അവിടെനിന്ന് രാമേശ്വരത്തേക്കും കൊണ്ടു വന്നത്. പ്രധാനമന്ത്രി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. രോഗം കാരണം തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത പങ്കെടുക്കില്ല. ഏഴ് തമിഴ്‌നാട് മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും. ദല്‍ഹിയോട് വിട പറഞ്ഞ കലാമിന്റെ മൃതദേഹം ഇപ്പോള്‍ രാമേശ്വരത്ത് […]

അഴിമുഖം പ്രതിനിധി

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം ജന്മനാടായ രാമേശ്വരത്ത് എത്തിച്ചു. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് രാമേശ്വരത്ത് നടക്കും. ഇന്ന് ഉച്ചയ്ക്കുശേഷമാണ് കലാമിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ മധുരയിലേക്കും അവിടെനിന്ന് രാമേശ്വരത്തേക്കും കൊണ്ടു വന്നത്. പ്രധാനമന്ത്രി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. രോഗം കാരണം തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത പങ്കെടുക്കില്ല. ഏഴ് തമിഴ്‌നാട് മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും. ദല്‍ഹിയോട് വിട പറഞ്ഞ കലാമിന്റെ മൃതദേഹം ഇപ്പോള്‍ രാമേശ്വരത്ത് പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×