March 27, 2025 |
Share on

പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് 25 ന്റെ നിറവില്‍

മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി

പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് തങ്ങളുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. പരിസ്ഥിതി സൗഹൃദമായ ആല്‍ക്കലൈന്‍ വാട്ടര്‍, 500 മില്ലി ഗ്ലാസ് ബോട്ടില്‍, എന്‍ജൂസ് മാംഗോ (NJUZE Mango) ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാര്‍ബണേറ്റഡ് പാനീയമായ ‘ഉപ്സോ’ (UPSO) എന്നിങ്ങനെ പുതിയ മൂന്ന് ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിട്ടുള്ളതെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അല്‍ത്താഫ് ജഹാംഗീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.leading packaged drinking water company Q life 25th anniversary; three new products were launched 

25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും മിഡില്‍ ഈസ്റ്റിലേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഈ വര്‍ഷം പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച കുടിവെള്ള പരിഹാരങ്ങള്‍ നല്‍കിയതിനും ഗുണനിലവാരം കാത്ത് സൂക്ഷിച്ചതിനും 2024 ല്‍ ബിഐഎസ് സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ ക്യു ലൈഫ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് നേടിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ സാന്നിധ്യമുള്ള ക്യൂ ലൈഫ്,
ശുദ്ധവും സുരക്ഷിതവും ഉന്മേഷദായകവുമായ പാക്കേജ്ഡ് വെള്ളവും പാനീയങ്ങളും വിതരണം ചെയ്യുന്നതില്‍ തെക്കേ ഇന്ത്യന്‍ വിപണിയില്‍ മുന്‍പിലാണ്. ഗുണനിലവാരത്തിലും നവീകരണത്തിലുമുള്ള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മൂന്ന് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ കമ്പനി എത്തിച്ചിട്ടുള്ളത്.

25 വര്‍ഷമായി, ഗോള്‍ഡന്‍ വാലി’ ‘എന്‍ജൂസ് (NJUZE)’ എന്നീ ബ്രാന്‍ഡുകള്‍ പാക്കേജ് ചെയ്ത പാനീയ വ്യവസായത്തില്‍ വിശ്വാസത്തിന്റെയും ഗുണനിലവാരത്തിന്റെയും മികച്ച ഉദാഹരണങ്ങളാണ്. ഉപഭോക്താക്കളുടെ വിശ്വാസവും കമ്പനി വിപുലീകരണത്തിന്റെ ഭാഗവുമായാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ വിപണിയിലെത്തിച്ചിട്ടുള്ളത്. ഗ്ലാസ് ബോട്ടിലുകളില്‍ ആല്‍ക്കലൈന്‍ വെള്ളം പാക്കേജ് ചെയ്യുമ്പോള്‍ ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരു പ്രീമിയം അനുഭവം നല്‍കുന്നു. അതേസമയം ഞങ്ങളുടെ ‘ടെട്രാ പായ്ക്ക് മാങ്കോ’ സൗകര്യപ്രദമായ ഒരു പാക്കേജിംഗ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഞങ്ങളുടെ പുതിയ ‘ഉപ്സോ’ (ഉപ്പു സോഡ) – സാള്‍ട്ടി ലെമണ്‍ കാര്‍ബണേറ്റഡ് ഡ്രിങ്ക് തീര്‍ച്ചയായും കേരള രുചിയുടെ തനിമ നല്‍കുന്ന ഒന്നാകുമെന്നും അല്‍ത്താഫ് ജഹാംഗീര്‍ പറഞ്ഞു.

ജനറല്‍ മാനേജര്‍ പ്രദീപ് എം, സീനിയര്‍ കോര്‍പ്പറേറ്റ് ജനറല്‍ മാനേജര്‍, നെസ്റ്റ് ഗ്രൂപ്പ് തോമസ് എബ്രഹാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.leading packaged drinking water company Q life 25th anniversary; three new products were launched 

Content Summary: leading packaged drinking water company Q life 25th anniversary; three new products were launched

×