മൂന്ന് വർഷങ്ങൾക്ക് ശേഷം ലീ സികി എന്ന വ്‌ലോഗർ യൂട്യൂബിലേക്ക് തിരികെയെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ലീ സികി ആകെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോകൾ 131 എണ്ണം മാത്രമാണ്, എന്നാൽ ഇത്രയും വീഡിയോകളിൽ നിന്നും അവരുണ്ടാക്കിയത് 20.6 മില്ല്യൻ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ്. ഇടവേളകളില്ലാതെ വീഡിയോകളിടുകയും പ്രേക്ഷകരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്ന സികി മൂന്ന് വർഷങ്ങൾക്ക് മുൻപ് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാവുകയായിരുന്നു. ഇത് ആരാധകരെ ഏറെ വിഷമത്തിലാക്കിയിരുന്നു.Li ziqi returns to youtube after a three year hiatus
ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലീ വീണ്ടും യൂട്യൂബിൽ നിറ സാന്നിധ്യമാവുകയാണ്. ഇത്രകാലം നിങ്ങൾ എവിടെയായിരുന്നു എന്ന ആകാംക്ഷയാണ് കമന്റ് ബോക്‌സ് നിറയെ. ആളുകൾക്ക് കൗതുകകരമായ വീഡിയോകളായിരുന്നു ലി പോസ്റ്റ് ചെയ്തിരുന്നത്.
Li ziqi
കോവിഡ് കാലത്താണ് ആളുകൾ കൂടുതലായും ലീയെ ശ്രദ്ധിച്ച് തുടങ്ങിയത്. കോവിഡ് കാലത്ത് നാമെല്ലാം ഇന്റർനെറ്റ് ലോകത്തിലേക്ക് ചുരുങ്ങിയപ്പോൾ നമ്മെ മറ്റൊരു സംസ്‌കാരം കൂടി പഠിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ലീ. ലീയുടെ ആ പരിശ്രമത്തെ ലോകം ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.
ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ലീ വീഡിയോയിൽ തന്റെ മുത്തശിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപ് ചെയ്തിരുന്ന കണ്ടന്റുകൾക്ക് സമാനമായ കണ്ടന്റാണ് ലീ ഇപ്പോഴത്തെ വീഡിയോയിലും പിന്തുടരുന്നത്. മുത്തശ്ശിയുടെ പഴയ അലമാര ലീ മേക്ക് ഓവർ നടത്തുന്നതാണ് വീഡിയോ. ലീയുടെ വീടും കൃഷിസ്ഥലങ്ങളുമെല്ലാം അതുപോലെ തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്. വീഡിയോ ആരാധകർ വൻ ആഘോഷമാക്കിയിരിക്കുകയാണ്. രണ്ടാഴ്‌ച കൊണ്ട് 1.3 കോടി വ്യൂസാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.
ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഒരു ഗ്രാമമാണ് ലി സികിയുടെ ലോകം. സോഷ്യൽമീഡിയയുടെ ശക്തി എത്രമാത്രമുണ്ടെന്ന് അറിയണമെങ്കിൽ ലീയുടെ ഏതെങ്കിലും ഒരു വീഡിയോയുടെ കമൻ്റുകൾ നോക്കിയാൽ മതിയാകും. പല ഭാഷകളിൽ പല ദേശങ്ങളിലുള്ളവർ അവിടെ ഒന്നിക്കുന്നത് കാണാം. ലി സികിയുടേയും മുത്തശ്ശിയുടേയും നമ്മളും എത്തുന്നതായി തോന്നും.
Li & grand mother
പതിവ് വ്ളോഗിങ് രീതിയിൽ നിന്ന് വ്യത്യസ്‌തമാണ് ലീയുടെ ചാനൽ. ഇൻഫ്ളുവൻസറുടെ അലോസരപ്പെടുത്തുന്ന സംസാരങ്ങളോ, അനാവശ്യമെന്ന് തോന്നുന്ന കാട്ടിക്കൂട്ടലുകളോ ഇല്ല. തിരക്കു പിടിച്ച ലോകത്ത് ശാന്തമായി എങ്ങനെ ജീവിക്കാമെന്ന് ലീ കാണിച്ചു തരുന്നു. ഇത് കാഴ്ച്ചക്കാരുടെ മനസ് നിറക്കുന്നതാണ്.
സ്വന്തം വീടും അതിന്റെ പ്രദേശങ്ങളും കൃഷി ഭൂമിയും തുടങ്ങിയ കാഴ്ച്ചകളിലൂടെ നമ്മുടെ മനസ് നിറക്കുകയാണ് ലീയുടെ വീഡിയോകൾ. ഒരു ഗ്രാമത്തെയും അതിന്റെ സംസ്കാരത്തെയുമറിയാൻ ലിയുടെ വീഡിയോകൾ സഹായിക്കുന്നു. ലീയോടൊപ്പം മുത്തശ്ശിക്കും ആരാധകരേറെയാണ്.
ചാനൽ കൈകാര്യം ചെയ്‌തിരുന്ന ഏജൻസിയുമായുള്ള തർക്കമാണ് ലീയുടെ നീണ്ട ഇടവേളയ്ക്ക് കാരണമായത് എന്ന് വ്യക്തമാകുന്നു. സ്വന്തം ബ്രാൻഡിൻ്റെ അവകാശത്തിനായി ലീ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യുകയും തന്നെ വെച്ചുള്ള പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്‌തു. 2022 ലാണ് ലി സികിയുടെ ചാനലിൽ അവസാനത്തെ വീഡിയോ എത്തിയത്. അതിനു ശേഷം ഈ നവംബർ വരെ ആരാധകർ കാത്തിരിപ്പിലായിരുന്നു, പ്രിയപ്പെട്ട ലീയുടെ മടങ്ങി വരവിനായി. മൂന്ന് വർഷക്കാലം സോഷ്യൽമീഡിയയിൽ സജീവമല്ലായിരുന്നിട്ടും ലീയെ ആരും മറന്നില്ല. മുമ്പ് കണ്ട വീഡിയോകൾ ആരാധകർ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കുകയായിരുന്നു.
Li ziqi
2022 ൽ ഏജൻസിയുമായുള്ള തർക്കങ്ങൾ അവസാനിച്ചെങ്കിലും ലീയുടെ വനവാസം 2024 വരെ തുടർന്നു. തിരിച്ച് വന്ന ലീയ്ക്ക് വൻ വരവേൽപ്പായിരുന്നു ആരാധകർ നൽകിയത്.Li ziqi returns to youtube after a three year hiatus
content summary:Li ziqi returns to youtube after a three year hiatus