June 11, 2026 |
Share on

സിനിമയെ വെല്ലും ട്രെയിലര്‍; ചേതന്‍ ഭഗതിന്റെ പുതിയ ബുക്ക് പ്രമോ/ വീഡിയോ

‘ദി ഗേള്‍ ഇന്‍ റൂം 105: ആന്‍ അണ്‍ലൗ സ്‌റ്റോറി’ (The Girl in Room 105: An Unlove Story) എന്ന ബുക്കിന്റെ പ്രമോയാണ് സിനിമ സ്‌റ്റൈലില്‍ പുറത്തിറക്കിയത്.

സെലിബ്രറ്റി എഴുത്തുകാരന്‍ ചേതന്‍ ഭഗത് തന്റെ പുതിയ ബുക്കിന്റെ പ്രമോ വീഡിയോ റിലീസ് ചെയ്തു. ‘ദി ഗേള്‍ ഇന്‍ റൂം 105: ആന്‍ അണ്‍ലൗ സ്‌റ്റോറി’ (The Girl in Room 105: An Unlove Story) എന്ന ബുക്കിന്റെ പ്രമോയാണ് സിനിമ സ്‌റ്റൈലില്‍ പുറത്തിറക്കിയത്. ഒക്ടോബറില്‍ പ്രസീദ്ധീകരിക്കുന്ന ബുക്കിന്റെ കാര്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവ് സ്ട്രീമിലൂടെ ചേതന്‍ അറിയിച്ചിരുന്നു.

പ്രമോ വീഡിയോയില്‍ നിന്ന് ബുക്കിനെ കുറിച്ച് അറിയുന്നത് – യഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള കേശവ് രാജ്പുരോഹിത് കശ്മീരി മുസ്ലീം കുടുംബത്തില്‍ നിന്നുള്ള തന്റെ മുന്‍ കാമുകി സാറാ ലോനിനെ കാണാന്‍ പോയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ്, എന്നാണ്.

‘ഇത് ഒരു മൂവി സ്‌റ്റൈല്‍ പ്രമോ ആണ്. നിലവില്‍ പുസ്തകങ്ങള്‍ക്ക് ഇത്തരം പ്രമോ പതിവില്ല. ഞാന്‍ വീണ്ടും വീണ്ടും ജനങ്ങളോട് പറയാന്‍ ശ്രമിക്കുന്നത്- എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ നിങ്ങള്‍ ബുക്ക് വായിക്കൂ.’ എന്നാണ് ചേതന്‍ തന്റെ ബുക്കിനെ കുറിച്ച് പറയുന്നത്.

മോഹിത് സൂരിയാണ് പ്രമോ സംവിധാനം ചെയ്തത്. ചേതന്റെ ഹാഫ് ഗേള്‍ഫ്രണ്ട് ബോളിവുഡില്‍ എത്തിച്ചതും മോഹിത് സൂരിയാണ്. ഒന്‍പതോളം ബുക്കുകള്‍ പ്രസിദ്ധീകരിച്ച ചേതന്റെ എല്ലാ ബുക്കുകളും മികച്ച പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×