UPDATES

ട്രെന്‍ഡിങ്ങ്

ലൈവ് സ്ട്രീമിംഗ് സെക്‌സ്: ഇന്ത്യന്‍ ദമ്പതിമാര്‍ സമ്പാദിക്കുന്നത് മാസം 15 ലക്ഷം വരെയെന്ന് സൈബര്‍ വിദഗ്ദ്ധര്‍

ഹൈദരാബാദില്‍ നടന്ന അറസ്റ്റിനു പിന്നാലെയാണു ഈ വിവരങ്ങള്‍ പുറത്തു വന്നത്

ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീമിംഗ് വഴി പോണ്‍ സൈറ്റുകള്‍ക്കു വിറ്റ ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റിലായത് ഈയിടെയാണ്. ഭാര്യയറിയാതെയായിരുന്നു 32-കാരനായ ടെക്കി തങ്ങളുടെ ലൈംഗികബന്ധം കച്ചവടം ചെയ്തത്. ചില പോണ്‍ സൈററുകളില്‍ ഇതു കാണാന്‍ ഇടയായ ഒരു സുഹൃത്ത് പെണ്‍കുട്ടിയെ വിവരം അറിയിക്കുമ്പോഴാണ് താന്‍ ചതിക്കപ്പെട്ട വിവരം അവര്‍ അറിയുന്നത്. തുടര്‍ന്നു രഹസ്യമായി പൊലീസില്‍ വിവരം നല്‍കി. പൊലീസ് അന്വേഷണത്തില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്ത തൃശൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. എന്നാല്‍ ഈ വീഡിയോ തനിക്ക് ഒരു പ്രമുഖ പോണ്‍ സൈറ്റില്‍ നിന്നും കിട്ടിയതാണെന്നും താനത് മറ്റൊരു സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക മാത്രമാണുണ്ടായതെന്നു യുവാവ് മൊഴി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭര്‍ത്താവില്‍ എത്തുന്നത്. വീഡിയോയില്‍ ഇയാള്‍ ബോധപൂര്‍വം മുഖം മറച്ചു പിടിക്കുന്നതായി മനസിലാക്കിയതോടെയാണു സംശയം ഉണ്ടായത്. ഒടുവില്‍ പണത്തിനുവേണ്ടി താന്‍ അങ്ങനെ ചെയ്തു എന്നയാള്‍ കുറ്റസമ്മതം നടത്തി. ലക്ഷങ്ങളാണ് അയാള്‍ ഈ തരത്തില്‍ സമ്പാദിച്ചത്.

ഈ വാര്‍ത്ത ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ ഇതൊരു വലിയ ബിസിനസായി മാറിയിരിക്കുന്നു എന്നും അവര്‍ പറയുന്നു.

ഹൈദരാബാദിലേത് ഭാര്യ അറിയാതെയുള്ള ലൈവ് സ്ട്രീമിംഗ് ആയിരുന്നെങ്കില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ലൈവ് സ്ട്രീമിംഗ് നടത്തി പോണ്‍ സൈറ്റുകള്‍ക്കു വിറ്റു ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ ഒട്ടനവധി നടക്കുന്നുണ്ടെന്നും സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നു. ഒരു മാസം 15 ലക്ഷം വരെ ഇത്തരത്തില്‍ സമ്പാദിക്കുന്നവരുമുണ്ട്. കാശിനു വേണ്ടി സ്വന്തം കിടപ്പറയില്‍ കാമറവച്ച് ലോകത്തെ കാണിക്കുന്ന തരത്തിലേക്ക് ഇന്ത്യന്‍ ദാമ്പത്യം അധഃപതിച്ചുപോയി എന്നാണ് ചില സൈബര്‍ വിദ്ഗദര്‍ രോഷം കൊള്ളുന്നത്.

ഹൈദരാബാദിലെ അറസ്റ്റാണ് ഇത്തരമൊരു പ്രവണത വേറെയും നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ സൈബര്‍ പൊലീസിനെ പ്രേരിപ്പിച്ചത്. പക്ഷേ അവര്‍ വിചാരിച്ചതിനേക്കാള്‍ ഞെട്ടിക്കുന്ന ഫലമാണ് ഉണ്ടായത്.

വേഗത്തില്‍ പണം സമ്പാദിക്കാന്‍ ഇതൊരു എളുപ്പമാര്‍ഗമാണ്. ഒരു കണക്കുപ്രകാരം രണ്ടായിരത്തോളം ദമ്പതിമാര്‍ തങ്ങളുടെ ലൈംഗികബന്ധത്തിന്റെ വീഡിയോ പോണ്‍ സൈറ്റുകള്‍ക്കു വിറ്റു പണം സമ്പാദിക്കുന്നു. ലൈവ് സ്ട്രീംമിംഗ് ആരംഭിക്കുന്നതിനു മുമ്പായി തന്നെ ദമ്പതിമാര്‍ക്ക് പണം കിട്ടുന്നു. ഡിജിറ്റല്‍ കറന്‍സിയാണ് ഈ ബിസിനസില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് കാലതാമസം വരുന്നില്ല. ഇടപാടുകാര്‍ക്കു നേരിട്ട് കാണേണ്ടതുമില്ല.

15 ലക്ഷം വരെയാണ് ഒരു മാസത്തില്‍ പലരും സ്വന്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു സ്ഥിരം ബിസിനസ് ആക്കുകയാണ് പലരും; ഒരു എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഓണ്‍ലൈന്‍ വരുമാനത്തിന്റെ ഭൂരിഭാഗവും സെക്‌സ് കണ്ടന്റുകളിലൂടെയാണ്. ഇന്ത്യന്‍ സെക്‌സ് വീഡിയോകള്‍ക്ക് വലിയ മാര്‍ക്കറ്റുണ്ട്. ഇതു തിരിച്ചറിഞ്ഞാണു ചെറുപ്പക്കാരായ ദമ്പതിമാര്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്; ഭാര്യയും ഭര്‍ത്താവും ചേര്‍ന്നുള്ള തീരുമാനമാണത്. മറ്റാരുമായിട്ടല്ലല്ലോ, ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നയല്ലേ എന്ന ന്യായവും അവര്‍ക്കുണ്ട്; ഒരു സൈബര്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ രംഗങ്ങള്‍ ഇവര്‍ വില്‍ക്കുന്നത് ലോകത്തിലെ ടോപ് പോണ്‍ സൈറ്റുകള്‍ക്കാണ്. ലക്ഷക്കണക്കിനു സസ്‌ക്രൈബേഴ്‌സാണ് ഇത്തരം സൈറ്റുകള്‍ക്കുള്ളത്.

രണ്ടായിരത്തിലധികം ദമ്പതിമാരുടെ ലൈവ് സ്ട്രീമിംഗ് ഏതൊരു സമയത്തും ഇത്തരം പോണ്‍സൈറ്റുകളില്‍ സജീവമായി ഉണ്ടാകും. യഥാര്‍ത്ഥ കണക്ക് ഇതിലും ഉയരും. വേഗം പണം ഉണ്ടാക്കാനുള്ള ഒരു പാര്‍ട്ട് ടൈം ജോലി പോലെയാണ് അവര്‍ ഇതിനെ കാണുന്നത്.- ഡല്‍ഹിയില്‍ സൈബര്‍ ക്രൈം വിഷയങ്ങളില്‍ പോലീസിനെ സഹായിക്കുന്ന ഇക്കാര്യത്തില്‍ വിദഗ്ദ്ധനായ കിസ്‌ലെ ചൗധരി പറയുന്നു.

സ്ട്രിപ് ക്ലബ്
വെര്‍ച്വല്‍ ലോകത്ത് ലൈംഗിക ബന്ധത്തിന്റെ ലൈവ് സ്ട്രീമിംഗിനു പറയുന്നത് സ്ട്രിപ് ക്ലബ് എന്നാണ്. സൈറ്റുകളില്‍ കയറുന്ന ആര്‍ക്കും ലൈവ് സ്ട്രീമിംഗ് കാണാന്‍ കഴിയുമെന്നു വിചാരിക്കരുത്. നിങ്ങള്‍ ഇത്തരം സൈറ്റുകളില്‍ കയറിയെന്നിരിക്കട്ടെ, ഏതെങ്കിലും ഒരു ദമ്പതിയെ അവിടെ നിങ്ങള്‍ക്കു കാണാം. അവര്‍ പരസ്പരം ചുംബിച്ചും വസ്ത്രങ്ങള്‍ സ്ഥാനം മാറ്റിയും ലൈംഗിക കളിക്കോപ്പുകള്‍ ഉപയോഗിച്ചുമൊക്കെ നിങ്ങളെ വശീകരിക്കും. ഇനിയവരുടെ നേരിട്ടുള്ള ലൈംഗിക ബന്ധം കാണണം എന്നാണെങ്കില്‍ പെയ്ഡ് മെംബര്‍ ആകാന്‍ തയ്യാറാകണം. കോടികളാണ് ഈ തരത്തില്‍ സൈറ്റുകള്‍ നേടുന്നത്. പെയ്ഡ് മെമ്പര്‍ ആയിക്കഴിഞ്ഞ ഒരാളാണു നിങ്ങളെങ്കില്‍ ലൈവ് സ്ട്രീമിങ്ങില്‍ നിങ്ങള്‍ക്കു വേണ്ട രീതികള്‍ ദമ്പതിമാരോട് ആവശ്യപ്പെടാനും സൗകര്യമുണ്ട്. പ്രതിദിനം 35,000 നും 60,000 നും ഇടയില്‍ പണം ദമ്പതിമാര്‍ ഉണ്ടാക്കുന്നുണ്ട്.

ഇന്റര്‍നെറ്റില്‍ പണം കൊയ്യുന്ന ഒന്നാണ് സെക്‌സ്. അത് നിങ്ങള്‍ക്ക് എഴുതിയിട്ടാകാം, ഫോട്ടോ പോസ്റ്റ് ചെയ്താകാം, വീഡിയോ അപ് ലോഡ് ചെയ്തുമാകാം- സൈബര്‍ വിദഗ്ദ്ധനായ ദീപ് ശങ്കര്‍ പറയുന്നു. അശ്ലീല ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നതും അപ് ലോഡ് ചെയ്യുന്നതും ടെലികാസ്റ്റ് ചെയ്യുന്നതുമൊക്കെ നിയമവിരുദ്ധമായാണ്. പക്ഷേ ഇതൊന്നും തടയാന്‍ പൊലീസിനു കാര്യക്ഷമമായി കഴിയുന്നില്ല. നിയമം കൃത്യമായി നടപ്പിലാകാതെ പോകുമ്പോഴാണ് ഇത്തരം കൃറ്റകൃത്യങ്ങള്‍ കൂടുന്നത്. കിടപ്പറ രംഗങ്ങള്‍ വിറ്റു കാശാക്കുന്ന ഇന്ത്യന്‍ ദമ്പതിമാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പൊലീസ് എങ്ങനെയതു തടയും? ഒരു ബിസിനസ് ചെയ്താല്‍, അതല്ലെങ്കില്‍ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്താല്‍ ഒരുപക്ഷേ നിങ്ങള്‍ക്കു മാസം ഒരു ലക്ഷമോ ഒന്നേകാല്‍ ലക്ഷമോ ശമ്പളമോ ലാഭമോ കിട്ടുമായിരിക്കാം. പക്ഷേ ഈ പാര്‍ട്ട് ടൈം ബിസിനസിലൂടെ മാസം നേടുന്നത് 15 ലക്ഷത്തോളമാണ്- ദീപ് ശങ്കര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു നിയമം അനുവാദം നല്‍കുന്നില്ല. അതുകൊണ്ട് പലരും പനാമയിലും മറ്റും സൈറ്റ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇന്ത്യയില്‍ ഇരുന്നു കോടികള്‍ സമ്പാദിക്കുന്നുണ്ട്. ഇന്ത്യയില്‍ അശ്ലീല ദൃശ്യങ്ങള്‍ പബ്ലീഷ് ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് 2000-ത്തിലെ ഐ.റ്റി നിയമത്തിലെ 67എ വകുപ്പ് അനുസരിച്ച് കുറ്റകരമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍