UPDATES

ട്രെന്‍ഡിങ്ങ്

ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ വേണ്ടത് നാല് ദിവസം

ജീവിതത്തിന്റെ താളം തെറ്റാതെ ഉറങ്ങാം

                       

ആരോഗ്യത്തിന്റെ സുപ്രധാന ഘടകമാണ് ഉറക്കം, ഉറക്കത്തിൽ വരുന്ന ചെറിയ വ്യതിയാനം പോലും വലിയ രീതിയിലുളള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അപൂർണമായ ഉറക്കം മനുഷ്യന്റെ മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെട്ടാൽ അത് ശരീരത്തിനുണ്ടാക്കിയ ആഘാതം മാറാൻ നാല് ദിവസം എടുത്തേക്കാം എന്നാണ് ഡോ സുധീർ കുമാർ പറയുന്നത്. Losing sleep

ഉറങ്ങിയില്ലെങ്കിൽ എന്ത് സംഭവിക്കും ?

‘ ഒരു മണിക്കൂർ പോലും ഉറക്കം പോലും നഷ്ടപ്പെടുമ്പോൾ, ശരീരത്തിൻ്റെ സിർക്കേഡിയൻ റിഥം തടസ്സപ്പെടുന്നു. മനുഷ്യൻ്റെ ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കുന്ന ആന്തരിക ഘടികാരമാണിത്. ഉറക്കത്തിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിട്ടാൽ തുടർന്നുള്ള രാത്രികളിലും ഉറക്കത്തിൻ്റെ ഗുണനിലവാരം കുറയാൻ ഇടയാക്കും. സ്ലീപ്പ് റിസർച്ച് സൊസൈറ്റിയുടെ ഗവേഷണമനുസരിച്ച്, ഉറക്കം നഷ്ടപ്പെടുന്നതിൽ നിന്ന് പൂർണ്ണമായും കരകയറാൻ കുറച്ച് ദിവസങ്ങൾ എടുക്കുമെന്നാണ് പറയുന്നത്, കാരണം ശരീരത്തിന്റെ ഉറക്ക രീതിയുടെ സാധാരണ പ്രവർത്തനവും സന്തുലിതാവസ്ഥയും പുനഃസ്ഥാപിക്കാൻ സമയം ആവശ്യമാണ്, പ്രത്യേകിച്ച് ഉണർവും ഉന്മേഷവും നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആഴത്തിലുള്ള ഉറക്കം. അതിനാലാണ് ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെട്ടാൽ അത് നികത്താൻ നാല് ദിവസങ്ങൾ വേണമെന്ന് പഠനങ്ങൾ പറയുന്നത്.


‘ഞാന്‍ കണ്ടിട്ടുള്ള പെണ്ണുങ്ങളും ആണുങ്ങളുമാണ് മന്ദാകിനിയിലുള്ളത്’- വിനോദ് ലീല അഭിമുഖം


കുറച്ചേ ഉറക്കം നഷ്ടപ്പെടുന്നുള്ളുവെങ്കിലും അതുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. “ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഉറക്കം നിർണായകമാണെന്നാണ് ഗവേഷണങ്ങൾ ചൂണ്ടി കാണിക്കുന്നത്. ഉറക്കം തടസ്സപ്പെടുമ്പോൾ, വിവരങ്ങൾ ഗ്രഹിക്കാനും ശ്രദ്ധ നിലനിർത്താനുമുള്ള തലച്ചോറിൻ്റെ കഴിവ് തകരാറിലാകുന്നു, മണിപ്പാൽ ഹോസ്പിറ്റലിലെ ന്യൂറോളജി ആൻഡ് എപിലെപ്‌റ്റോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ശിവ കുമാർ ആർ പറയുന്നു.

ഉറക്കം നഷ്ടപ്പെടുന്നതിൻ്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിരവധി മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കും. ഉറക്കത്തിന് സ്ഥിരമായ സമയം നിലനിർത്തുന്നത് സിർക്കേഡിയൻ റിഥം നിയന്ത്രിക്കാൻ സഹായിക്കുന്നു. 20-30 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കാത്ത പവർ ഉറക്കം, ശ്രദ്ധകേന്ദ്രീകരിക്കാനും പാകത്തിൽ താൽക്കാലികമായ ഉത്തേജനം നൽകും. മാത്രമല്ല, ഉറങ്ങുന്നതിന് തൊട്ട് മുമ്പ് കഫീനിന്റെ അംശമുള്ളതും, അമിതമായുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതും. ശാന്തമായ ഉറക്കത്തിന് വേണ്ടിയുള്ള, സുഖകരവും, സമാധാനവുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ അനുസരിച്ച്, ഇത്തരം മാർഗങ്ങൾ ഉറക്കം നഷ്ടപ്പെടുന്നത് ലഘൂകരിക്കാനും, ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും, എന്നും ഡോ.ശിവ കുമാർ പറയുന്നു.

കുട്ടികൾകളുടെ വളർച്ചയ്ക്കും ബുദ്ധി വികാസത്തിനും മെച്ചപ്പെട്ട ഉറക്കം ആവശ്യമാണ്, ചെറിയ ഉറക്കക്കുറവ് പോലും അവരുടെ പഠനത്തെയും പെരുമാറ്റത്തെയും ബാധിക്കും. കൂടാതെ, ഉറക്ക രീതികളിലെ മാറ്റങ്ങളും കുട്ടികളെ പോലെ തന്നെ പ്രായമായവരെയും ബാധിക്കുന്നതാണ്. സ്ലീപ് അപ്നിയ ( ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് പ്രഷറിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്വാസനാളത്തിലെ പേശികൾക്കു കഴിയാതെ വരുമ്പോൾ ശ്വാസനാളം അടഞ്ഞു പോകുന്ന അവസ്ഥ ) മാനസികാരോഗ്യ വൈകല്യങ്ങൾ പോലുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരെ ഉറക്ക കുറവ് വളരെ മോശമായ രീതിയിലായിരിക്കും ബാധിക്കുക. സമ്മർദ്ദങ്ങളെ നേരിടാനും സന്തുലിതാവസ്ഥ വീണ്ടെടുക്കാനുമുള്ള ഇത്തരക്കാരുടെ കഴിവിനെ ഉറക്കക്കുറവ് കാര്യമായി തന്നെ ബാധിക്കും. ഉറക്കം കുറയുന്നവരിൽ ഹൈപ്പർടെൻഷൻ, ഹൃദ്രോ​ഗങ്ങൾ, സ്ട്രോക്ക്, കാൻസർ, അൽഷിമേഴ്സ്, ഡിപ്രഷൻ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ തന്നെ ഏത് പ്രായക്കാരിലും ആരോഗ്യം നില നിർത്തുന്നതിന് മതിയായ ഉറക്കം അത്യന്താപേക്ഷിതമാണ്.

 

content summary : Losing  even an hour of sleep can take four days to recover

Share on

മറ്റുവാര്‍ത്തകള്‍