June 08, 2026 |
Share on

പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല, ഭരണത്തില്‍ തിരുത്തല്‍ വരുത്തും: മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര വിജയം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനവിധി മാനിച്ച് ഭരണത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും. പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കും. കാരണം കണ്ടെത്തി അതില്‍ തിരുത്തല്‍ വരുത്തും. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം ഇടത് തരംഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം തട്ടിയിട്ടില്ല. ആത്മവിശ്വാസം ചോര്‍ന്നിട്ടില്ല. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയത വളരെ ഗൗരവമായി കാണേണ്ടതാണ്. അവരിന്ന് നേടിയ വിജയത്തിന് അത്ര പ്രാധാന്യം താന്‍ നല്‍കുന്നില്ല. ജനവിധി മുന്നറിയിപ്പായി കാണുമെന്നും യുഡിഎഫ് […]

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര വിജയം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനവിധി മാനിച്ച് ഭരണത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും. പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കും. കാരണം കണ്ടെത്തി അതില്‍ തിരുത്തല്‍ വരുത്തും. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം ഇടത് തരംഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം തട്ടിയിട്ടില്ല. ആത്മവിശ്വാസം ചോര്‍ന്നിട്ടില്ല. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയത വളരെ ഗൗരവമായി കാണേണ്ടതാണ്. അവരിന്ന് നേടിയ വിജയത്തിന് അത്ര പ്രാധാന്യം താന്‍ നല്‍കുന്നില്ല. ജനവിധി മുന്നറിയിപ്പായി കാണുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ബാര്‍ക്കോഴ വിവാദം തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×