June 26, 2026 |
Share on

ഡിസിസി പുനഃസംഘടന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ: സുധീരന്‍

അഴിമുഖം പ്രതിനിധി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഡിസിസി പുനഃസംഘടനാ വിഷയം സോണിയയുമായി ചര്‍ച്ച ചെയ്‌തെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നടത്തണമെന്ന തന്റെ നിലപാടിനു വിരുദ്ധമായ അഭിപ്രായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റെന്തൊക്കെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് വെളിപ്പെടുത്താനാവില്ലെന്നു സുധീരന്‍ പറഞ്ഞു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും. സംഘടനാപരമായ […]

sudhee
അഴിമുഖം പ്രതിനിധി

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഡിസിസി പുനഃസംഘടനാ വിഷയം സോണിയയുമായി ചര്‍ച്ച ചെയ്‌തെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നടത്തണമെന്ന തന്റെ നിലപാടിനു വിരുദ്ധമായ അഭിപ്രായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റെന്തൊക്കെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് വെളിപ്പെടുത്താനാവില്ലെന്നു സുധീരന്‍ പറഞ്ഞു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും. സംഘടനാപരമായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×