ഇന്ന് ഈ നിമിഷം നിങ്ങള്‍ മനസില്‍ വയ്ക്കാനായി ഞാനൊരു കാര്യം പറയുകയാണ്. നിങ്ങള്‍ ഈ ബിരുദ കോഴ്‌സ് നേടിയത് കൊണ്ട് ജീവിതത്തില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, പകരം മോട്ടര്‍ സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്ന കട തുറന്നാല്‍ അതൊരു ഉപജീവന മാര്‍ഗമാവും- മധ്യപ്രദേശില്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തിയ പിഎം കോളജ് ഓഫ് എക്‌സലന്‍സ് വേദിയില്‍ വച്ച് ബിജെപി എംഎല്‍എ പന്നലാല്‍ ശാക്യ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉപദേശമാണ് ഇത്. Madhya Pradesh BJP MLA.
നിമിഷങ്ങള്‍ക്കകം ഈ പ്രസ്താവന വിവാദത്തിലാവുകയും ചെയ്തു. സംസ്ഥാനത്തെ 55 ജില്ലകളിലായി പിഎം കോളജ് ഓഫ് എക്‌സലന്‍സ് തുറക്കുമ്പോള്‍ പാര്‍ട്ടി നേതാവില്‍ നിന്ന് തന്നെ വന്ന വിമര്‍ശന സൂചനയുള്ള പരാമര്‍ശം കേന്ദ്രസര്‍ക്കാരിനും നാണക്കേടാവുകയാണ്. പ്രത്യേകിച്ച് ബിരുദ തലത്തില്‍ ദേശീയ വിദ്യാഭ്യാസ നയമടക്കമുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഇതെന്നതും പ്രസക്തമാണ്. തന്റെ മണ്ഡലമായ ഗുണയില്‍ വച്ചാണ് പന്നലാല്‍ ശാക്യ ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയുടെയും നൈപുണ്യ വികസനത്തില്‍ അധിഷ്ഠിതമല്ലാത്ത വിദ്യാഭ്യാസത്തിന്റെ കുറവുകളും തുറന്ന് കാണിക്കുന്ന പ്രസ്താവനയാണ് എംഎല്‍എയില്‍ നിന്ന് വന്നിരിക്കുന്നതും.
ഇന്‍ഡോറിലെ അടല്‍ ബിഹാരി വാജ്‌പേയ് ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളേജില്‍ നടന്ന ചടങ്ങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയെക്കുറിച്ചും അമിത് ഷാ വിശദീകരിച്ചു. 2047 ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നും, പുതിയ വിദ്യാഭ്യാസ നയം അതില്‍ പ്രധാനമാണെന്നും അമിത് ഷാ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഒരു വികസിത രാഷ്ട്രമായി മാറുന്നതിന് വിദ്യാഭ്യാസത്തിന്റെ അടിത്തറ ശക്തിപ്പെടുത്തണമെന്നും അടുത്ത 25 വര്‍ഷത്തെ പുരോഗതിയ്ക്ക് ആവശ്യമായ തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയാണ് പ്രധാനമന്ത്രി പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇതിനെയെല്ലാമാണ് എംഎല്‍എ തന്റെ ഒറ്റ വാചകം കൊണ്ട് തകര്‍ത്തത്.
ചോരവാര്‍ന്ന് കര്‍ഷകന് ദാരുണാന്ത്യം; ഇറ്റലിയിലെ തൊഴില്‍ രംഗം വാഴുന്നത് ഇന്ത്യന്‍ ഗുണ്ടകളോ?
English Summary: Madhya Pradesh BJP MLA who tells college goers to ‘better learn to fix punctures’ has advice for everyone