July 18, 2026 |
Share on

മധ്യപ്രദേശ് ഗവര്‍ണറുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി

അഴിമുഖം പ്രതിനിധി മദ്ധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്‌നൗവില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മസ്തിഷ്‌കാഘാതമാണ് മരണകാരണമെന്ന് സംശയിക്കപ്പെടുന്നു.  മദ്ധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള അഴിമതിയില്‍(വ്യാപാം അഴിമതി)ശൈലേഷിന്റെ പേരും ഉണ്ടായിരുന്നു.പത്ത് പേരെ നിയമ വിരുദ്ധമായി അദ്ധ്യാപകരായി നിയമിക്കാന്‍ ശൈലേഷ് കൂട്ട് നിന്നെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഈ കേസില്‍ ഗവര്‍ണര്‍ രാം നരേഷ് യാദവിനെതിരെ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അഴിമുഖം ഡെസ്ക്More […]

അഴിമുഖം പ്രതിനിധി

മദ്ധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്‌നൗവില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മസ്തിഷ്‌കാഘാതമാണ് മരണകാരണമെന്ന് സംശയിക്കപ്പെടുന്നു. 

മദ്ധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള അഴിമതിയില്‍(വ്യാപാം അഴിമതി)ശൈലേഷിന്റെ പേരും ഉണ്ടായിരുന്നു.പത്ത് പേരെ നിയമ വിരുദ്ധമായി അദ്ധ്യാപകരായി നിയമിക്കാന്‍ ശൈലേഷ് കൂട്ട് നിന്നെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഈ കേസില്‍ ഗവര്‍ണര്‍ രാം നരേഷ് യാദവിനെതിരെ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×