January 22, 2025 |

മഹാരാഷ്ട്രയില്‍ മഹായുതി അധികാരത്തുടര്‍ച്ചയിലേക്ക് ; ജാര്‍ഖണ്ഡില്‍ ഇനി ഹേമന്തകാലം

കരുത്ത് തെളിയിച്ച് എന്‍ഡിഎ മുന്നേറ്റം

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യമായ മഹായുതി അധികാരത്തുടര്‍ച്ചയിലേക്ക്. വോട്ടെണ്ണലില്‍ ആദ്യമണിക്കൂറില്‍ കേവലഭൂരിപക്ഷം കടക്കാന്‍ മഹായുതിക്ക് കഴിഞ്ഞു. 217 സീറ്റുകളിലാണ് ഒടുവിലെ കണക്കുകള്‍ നോക്കുമ്പോള്‍ മഹായുതി ലീഡ് ചെയ്യുന്നത്. ഇതില്‍ 150 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.ദേവേന്ദ്ര ഫട്‌നാവിസും ശിവസേനയിലെ എക്‌നാഥ് ഷിന്ദേയുടെയും ലീഡ് നില ഉയരുകയാണ്. മഹാരാഷ്ട്രയില്‍ 288 ഉം ജാര്‍ഖണ്ഡില്‍ 81 ഉം മണ്ഡലങ്ങളാണുള്ളത്.

ജാര്‍ഖണ്ഡില്‍ കേവലഭൂരിപക്ഷം കടന്ന് ഇന്ത്യാ സഖ്യം

ഇഞ്ചോടിഞ്ച് മത്സരം കാഴ്ച വെച്ചിരുന്ന ജാര്‍ഖണ്ഡില്‍ ഫലങ്ങള്‍ മാറി മറിയുകയാണ്. ആകെ 81 മണ്ഡലങ്ങളിലെ ഫലങ്ങള്‍ വരുമ്പോള്‍ ഇന്ത്യ മുന്നണി 51 ഇടത്ത് ലീഡ് ചെയ്യുന്നു. 28 മണ്ഡലങ്ങളിലേക്ക് എന്‍ഡിഎ ചുരുങ്ങിയിരിക്കുകയാണ്. ചംപായ് സോറന്‍ സെരായ്‌കെലയില്‍ പിന്നില്‍ പോയെങ്കിലും ഇപ്പോള്‍ ലീഡ് ചെയ്യുകയാണ്. വളരെ പെട്ടെന്ന് ഇന്ത്യാസഖ്യം ലീഡ് നില വര്‍ദ്ധിപ്പിക്കുകയായിരുന്നു. ജാര്‍ഖണ്ഡില്‍ 60ശതമാനത്തിലധികം പോളിങ്‌ രേഖപ്പെടുത്തി.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്. ഇന്ത്യ സഖ്യത്തിലും ജെഎംഎം 41 സീറ്റുകളും 30 സീറ്റുകളും ആര്‍ ജെ ഡി ആറ് സീറ്റുകളും സിപിഐഎം നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. ഇരുസംസ്ഥാനങ്ങളിലും തങ്ങള്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ അവകാശവാദം.

.maharashtra

content summary ;maharashtra-jharkhand-election-live-updates

×