July 18, 2026 |
Share on

രണ്ടാമത് മലബാർ മൂവി ഫെസ്റ്റിവൽ ഈ മാസം 13 മുതൽ കൊയിലാണ്ടിയിൽ

അഴിമുഖം പ്രതിനിധി രണ്ടാമത് മലബാർ മൂവി ഫെസ്റ്റിവൽ ഈ മാസം 13,14,15 തിയതികളിൽ കൊയിലാണ്ടിയിൽ നടക്കും. ആദി ഫൌണ്ടേഷൻ, കേരള ചലച്ചിത്ര അക്കാദമി, കൊയിലാണ്ടി നഗരസഭ, പബ്ലിക്‌ റിലേഷൻസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. കൊയിലാണ്ടി കൃഷ്ണ തിയേറ്ററിലാണ് പ്രദർശനം. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അവാർഡ്‌ നേടിയതും ശ്രദ്ധേയവുമായ സിനിമകളാണ് ഫെസ്റ്റിവലിൽ  പ്രദർശിപ്പിക്കുക. മലയാളം സിനിമ, ഇന്ത്യൻ സിനിമ , ലോക സിനിമ എന്നീ വിഭാഗങ്ങളിലായിരിക്കും പ്രദർശനം. ഈയിടെ അന്തരിച്ച പ്രശസ്ത ചലച്ചിതകാരന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗവും മേളയിൽ ഒരുക്കിയിട്ടുണ്ട്. സംവിധായകരും സാങ്കേതിക വിദഗ്ധരുമായുള്ള  മുഖാമുഖവും ഓപ്പണ്‍ ഫോറവും എല്ലാ ദിവസവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രനിരൂപകൻ സി .എസ്. വെങ്കിടേശ്വരനാണ്   ഫെസ്റ്റിവൽ ഡയറക്ടർ . ചെലവൂർ വേണുവാണ് ചെയർമാൻ. ഡെലിഗേറ്റ് റെജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും  ബന്ധപ്പെടേണ്ട നംബറുകൾ –  0496- 2623425, 9562671588. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് മസ്തിഷ്ക മരണം മൂവി റിവ്യൂ: ഫ്യൂചറിസ്റ്റിക് കേരളം | Mastishka […]

അഴിമുഖം പ്രതിനിധി

രണ്ടാമത് മലബാർ മൂവി ഫെസ്റ്റിവൽ ഈ മാസം 13,14,15 തിയതികളിൽ കൊയിലാണ്ടിയിൽ നടക്കും. ആദി ഫൌണ്ടേഷൻ, കേരള ചലച്ചിത്ര അക്കാദമി, കൊയിലാണ്ടി നഗരസഭ, പബ്ലിക്‌ റിലേഷൻസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. കൊയിലാണ്ടി കൃഷ്ണ തിയേറ്ററിലാണ് പ്രദർശനം.

കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അവാർഡ്‌ നേടിയതും ശ്രദ്ധേയവുമായ സിനിമകളാണ് ഫെസ്റ്റിവലിൽ  പ്രദർശിപ്പിക്കുക. മലയാളം സിനിമ, ഇന്ത്യൻ സിനിമ , ലോക സിനിമ എന്നീ വിഭാഗങ്ങളിലായിരിക്കും പ്രദർശനം.

ഈയിടെ അന്തരിച്ച പ്രശസ്ത ചലച്ചിതകാരന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗവും മേളയിൽ ഒരുക്കിയിട്ടുണ്ട്. സംവിധായകരും സാങ്കേതിക വിദഗ്ധരുമായുള്ള  മുഖാമുഖവും ഓപ്പണ്‍ ഫോറവും എല്ലാ ദിവസവും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത ചലച്ചിത്രനിരൂപകൻ സി .എസ്. വെങ്കിടേശ്വരനാണ്   ഫെസ്റ്റിവൽ ഡയറക്ടർ . ചെലവൂർ വേണുവാണ് ചെയർമാൻ. ഡെലിഗേറ്റ് റെജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും  ബന്ധപ്പെടേണ്ട നംബറുകൾ –  0496- 2623425, 9562671588.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×