പ്രശസ്ത സിനിമ നടന്‍ ടി പി മാധവന്‍ അന്തരിച്ചു, 88 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുന്‍പാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ഉദരസംബന്ധമായ രോഗത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. malayalam actor tp madhavan passes away.
1975ല്‍ രാഗം എന്ന സിനിമയിലൂടെയാണ് മാധവന്റെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം. നടന്‍ മധുവാണ് ആദ്യമായി അദ്ദേഹത്തിന് സിനിമയില്‍ അവസരം നല്‍കിയത്. തിരുവനന്തപുരത്തെ ലോഡ്ജില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് മാധവനെ സീരിയല്‍ സംവിധായകന്‍ പ്രസാദ് ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ഗാന്ധിഭവനില്‍ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.malayalam actor tp madhavan passes away.
അഭിനേതാക്കളുടെ സംഘടന അമ്മയുടെ സ്ഥാപക അംഗമായ മാധവന്‍, അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയാണ്. 40 വര്‍ഷത്തോളം മലയാള സിനിമയിലെ സാന്നിധ്യമായിരുന്ന അദ്ദേഹം 600 ഓളം സിനിമകളിലും 30 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1935 നവംബര്‍ 7 നു തിരുവനന്തപുരം ജില്ലയിലാണ് ജനിച്ചത്. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ മാധവന്‍ 1960 മുതല്‍ മുംബൈയിലെ ഇംഗ്ലീഷ് പത്രത്തില്‍ സബ് എഡിറ്റര്‍ ആയിരുന്നു.
പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍ പി പിള്ളയുടെ മകനാണ് ടി പി മാധവന്‍. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.
Content summary; malayalam actor tp madhavan passes away.